india

ആള്‍ക്കൂട്ട ആക്രമണത്തില്‍ പരിക്കേറ്റ സൈനികന്‍ മരിച്ചു

By Chandrika Web

February 16, 2023

ഡി.എം.കെ നേതാവിന്റെ നേതൃത്വത്തില്‍ ആള്‍ക്കൂട്ടം ആക്രമിച്ചതില്‍ പരിക്കേറ്റ സൈനികന്‍ മരിച്ചു. ജമ്മുകശ്മീരിലെ സൈനികന്‍ പ്രഭു(29) ആണ് മരിച്ചത്. കൃഷ്ണഗിരി ജില്ലയില്‍ തുണി അലക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് ഡി.എം.കെ കൗണ്‍സിലറും സംഘവും പ്രഭുവിനെ മര്‍ദിച്ചത്. മര്‍ദനത്തില്‍ സഹോദരന്‍ പ്രഭാകരനും പരിക്കേറ്റിരുന്നു. ചിന്നസ്വാമിയാണ് കൗണ്‍സിലര്‍. സംഭവത്തില്‍ ആറുപേരെ പൊലീസ് അറസ്റ്റ ്‌ചെയ്തിരുന്നു.