Connect with us

kerala

മലയാളി സൈനികന്‍ ജോലിക്കിടെ പാമ്പുകടിയേറ്റ് മരിച്ചു

മൃതദേഹം ഇന്ന് വൈകിട്ട് ആറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും.

Published

on

രാജസ്ഥാനില്‍ മലയാളി സൈനികന്‍ ജോലിക്കിടെ പാമ്പുകടിയേറ്റ് മരിച്ചു. ആലപ്പുഴ പട്ടണക്കാട് മൊഴികാട്ട് കാര്‍ത്തികേയന്‍റെ മകന്‍ വിഷ്ണു ആണ് മരിച്ചത്. ജയ്സാൽമീറിലെ പെട്രോളിംഗിനിടെയാണ് വിഷ്ണുവിന് പാമ്പുകടിയേറ്റത്.ഉടന്‍ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് വൈകിട്ട് ആറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും.

kerala

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു

ആളപായമില്ലെന്നാണ് പ്രാഥമിക നി​ഗമനം

Published

on

കോഴിക്കോട്: കോഴിക്കോട് പുതിയ സ്റ്റാൻഡിൽ വസ്ത്ര വ്യാപാര കേന്ദ്രത്തിൽ വൻ തീപിടിത്തം. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. സമീപത്തെ കടകൾക്കും തീപിടിച്ചു.

ആളപായമില്ലെന്നാണ് പ്രാഥമിക നി​ഗമനം. അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് തീപടർന്നത്. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിനാണ് ആദ്യം തീപിടിച്ചത്. തുടർന്ന് അടുത്തുള്ള മറ്റു കടകളിലും തീ വ്യാപിക്കുകയായിരുന്നു. നാല് യൂണിറ്റ് ഫയർഫോഴ്സാണ് നിലവിൽ സ്ഥലത്തുള്ളത്. കൂടുതൽ യൂണിറ്റുകൾ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Continue Reading

kerala

ദേശീയ പാതയില്‍ കാല്‍നടയാത്രികാര്‍, ഇരുചക്രവാഹനം, ഓട്ടോറിക്ഷ എന്നിവക്ക് പ്രവേശനമില്ല സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ച് തുടങ്ങി

ദേശീയ പാതയുടെ പണി പൂര്‍ത്തിയായല്‍ ആള്‍ കേരള ബൈക്ക് റൈഡ് നടത്തണമെന്ന് കരുതിയവര്‍ക്ക് മുട്ടന്‍ പണിയാണ് കിട്ടിയിരിക്കുന്നത്

Published

on

ദേശീയ പാത 66 ലൂടെ കാല്‍നടയാത്രികര്‍ക്കും ഇരുചക്രവാഹനം, ഓട്ടോറിക്ഷ, ട്രാക്ടര്‍ എന്നിവര്‍ക്കും പ്രവേശനമില്ലെന്ന് വ്യക്തമാക്കിയുള്ള സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ച് തുടങ്ങി. ദേശീയ പാതയുടെ പണി പൂര്‍ത്തിയായല്‍ ആള്‍ കേരള ബൈക്ക് റൈഡ് നടത്തണമെന്ന് കരുതിയവര്‍ക്ക് മുട്ടന്‍ പണിയാണ് കിട്ടിയിരിക്കുന്നത്.

ആറുവരിപ്പാതയിലെ ഇടതുവശത്തെ ലൈനിലൂടെ യാത്രചെയ്യാന്‍ ഇരുചക്രവാഹനങ്ങളെ അനുവദിക്കണമെന്ന നിര്‍ദേശം സര്‍ക്കാറിനും ഹൈവേ അതോറിറ്റിക്കും മുന്നിലുണ്ടായിരുന്നെങ്കിലും യാഥാര്‍ത്ഥ്യമായില്ല.

Continue Reading

kerala

കാളികാവിലെ കടുവാ ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു

പരിക്ക് ഗുരുതരമല്ലെന്ന് ഡിഎഫ്ഒ അറിയിച്ചു

Published

on

കാളികാവില്‍ കടുവാ ദൗത്യത്തിനായി എത്തിച്ച കുഞ്ചു എന്ന കുങ്കിയാന പാപ്പാനെ ആക്രമിച്ചു. പാപ്പാന്‍ ചന്തുവിനെയാണ് ആന എടുത്തെറിഞ്ഞത്. പരിക്ക് ഗുരുതരമല്ലെന്ന് ഡിഎഫ്ഒ അറിയിച്ചു

അതേസമയം, കടുവക്കായി വ്യാപക തിരച്ചില്‍ തുടരുകയാണ്. അഞ്ച് ലൈവ് സ്ട്രീമിംഗ് ക്യാമറകള്‍ കൂടി ഇന്ന് സ്ഥാപിക്കുമെന്ന് നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ജി.ധനിക് ലാല്‍ പറഞ്ഞു. കടുവ എവിടെയാണെന്ന് കണ്ടെത്തിയതിന് ശേഷമാണ് കുങ്കിയാനകളെ ഉപയോഗിക്കുകയെന്നും ജി.ധനിക് ലാല്‍ പറഞ്ഞു.

Continue Reading

Trending