india

സൈന്യത്തിന്റെ നിര്‍ണ്ണായക വാര്‍ത്താസമ്മേളനം രാവിലെ 10.30 ന്

By webdesk17

May 10, 2025

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം ഇന്ന് രാവിലെ 10.30 ന് വാര്‍ത്താസമ്മേളനം നടത്തും. സൗത്ത് ബ്ലോക്കിലാവും വാര്‍ത്താ സമ്മേളനം നടത്തുക. വാര്‍ത്താസമ്മേളനത്തില്‍ പ്രതിരോധ, വിദേശ കാര്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. നിയന്ത്രണ രേഖയില്‍ പലയിടത്തും ഏറ്റുമുട്ടല്‍ തുടരുകയാണ്. പൂഞ്ച്, അഗ്‌നൂര്‍, രജൗരി മേഖലയില്‍ ഇന്ന് രാവിലെയും പാക് പ്രകോപനം ഉണ്ടായി.

അതേസമയം രാജ്യങ്ങള്‍ തമ്മിലുള്ള പ്രതിസന്ധി ലഘൂകരിക്കുന്നതിന് നയതന്ത്ര സമീപനത്തിന്റെ ആവശ്യകതയെക്കുറിച്ച് മുന്‍ പാകിസ്താന്‍ പ്രധാന മന്ത്രി നവാസ് ഷെരീഫ് ഷെഹബാസ് ഷെരീഫിനെ ഉപദേശിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ആണവ ശേഷിയുള്ള രണ്ട് രാജ്യങ്ങള്‍ തമ്മില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സാധ്യമായ എല്ലാ നയതന്ത്ര മാര്‍ഗങ്ങളും സ്വീകരിക്കണമെന്ന് നവാസ് ഷെരീഫ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.