kerala
വെന്റിലേറ്ററിലായ ആരോഗ്യകേരളം
കേരളത്തിലെ ഒരു ആശുപത്രിയും രോഗികള്‍ക്ക് വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാകുന്നതാണ് അടുത്തിടെ നടന്ന സംഭവങ്ങള്‍.
അടിക്കടി ദുരന്തങ്ങള്‍, മരണങ്ങള്‍, ചികിത്സിക്കാന്‍ മരുന്നില്ല. ശസ്ത്രക്രിയ നടത്താന്‍ ഉപകരണങ്ങളില്ല, ചികിത്സാ പിഴവ്), ഡോക്ടര്‍മാര്‍ക്കു നേരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍. കേരളത്തിലെ ആരോഗ്യ രംഗത്തിന്റെ നേര്‍ചിത്രമാണിത്. സിസ്റ്റം തകര്‍ന്നതാണ് എല്ലാത്തിനും കാരണം ഈ സിസ്റ്റം ഓപ്പറേറ്റ് ചെയ്യുന്നതാകട്ടെ മന്ത്രി വീണാ ജോര്‍നും റിപ്പോര്‍ട്ട് തേടാനും മാത്രമായൊരു മന്ത്രി. രണ്ടാം പിണറായി സര്‍ക്കാരിന് ചരമഗീതമെഴുതുന്നതില്‍ ഈ മന്ത്രി വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് ചെറുതല്ല.
കേരളത്തിലെ ഒരു ആശുപത്രിയും രോഗികള്‍ക്ക് വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാകുന്നതാണ് അടുത്തിടെ നടന്ന സംഭവങ്ങള്‍. ആശുപത്രികളില്‍ നിന്ന് ഗതികേടിലേക്ക് ആരോഗ്യമേഖലയെ തള്ളിവിട്ടതില്‍ ഈ സര്‍ക്കാരിന് ന്യായീകരണമുണ്ടാകില്ല. കേരളത്തിലെ ആരോഗ്യരംഗം ഇത്രമാത്രം കുത്തഴിഞ്ഞ മറ്റൊരു കാലമുണ്ടായിട്ടില്ല. എല്ലാവര്‍ക്കും സൗജന്യ ചികിത്സ എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ പണം നല്‍കിയിട്ടുപോലും ചികിത്സ കിട്ടാതെ ജനം വലയുകയാണ്.
കേരളത്തിലെ എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജ് എന്ന സ്വപ്നവുമായി മുന്നോട്ടുവന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ്‌റെ പദ്ധതിയെ അട്ടിമറിച്ചവര്‍ക്ക് നിലവിലുള്ള ആശുപത്രികള്‍ പോലും നന്നായി നടത്തിക്കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടില്ല. ആരോഗ്യരംഗത്തുനിന്ന് അടു ത്തകാലത്ത് നല്ലതൊന്നും കേട്ടിട്ടില്ല. സംസ്ഥാനത്തിന്റെ ആരോഗ്യ രംഗം ദേശീയ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് നിന്ന് ഈ വര്‍ഷം നാലാം സ്ഥാനത്തേക്ക് താഴ്ന്നു. ആരോഗ്യ കേരളം നമ്പര്‍ വണ്‍ എന്നും ലോകം മാത്യകയാക്കുന്നുവെന്നുമുള്ള അവകാശവാദം പൊളി ഞ്ഞുവീഴുകയാണ്.
ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ പാവങ്ങളെ ചികിത്സ നല്‍കാതെ തിരിച്ചയക്കുന്നെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒരു ഡോക്ടറാണ് വെളിപ്പെടുത്തിയത്. കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം ഇടിഞ്ഞു വീണ് രോഗിയുടെ ബന്ധു മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ വേണു എന്ന യുവാവ് മരിച്ചു. എസ്. എ.ടിയില്‍ അണുബാധയുണ്ടായ ഗര്‍ഭിണി ചികിത്സ കിട്ടാതെ മരിച്ചത് കഴിഞ്ഞ ദിവസമാണ്. ഇവയെല്ലാം സര്‍ക്കാരിന് ‘ഒറ്റപ്പെട്ട സംഭവങ്ങളാണ്. പക്ഷേ, സാധാരണ ജനത്തിന് ഭീതിയുടെ നാളുകളാണ് ഇവര്‍ സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. അസുഖം വന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കാന്‍ ജനം ഭയപ്പെടുന്നു.
ഇനിയെങ്കിലും സര്‍ക്കാര്‍ തിരുത്തണം, വീഴ്ചകള്‍ സമ്മതിച്ച് പരിഹാരം കാണണം, നമ്പര്‍ വണ്‍ അവകാശവാദങ്ങളും പി.ആര്‍ വര്‍ക്കുകളും മാറ്റിവെച്ച് ഇവരുടെ വേദനകള്‍ അറിയണം. ആരോഗ്യമന്ത്രി ഇനിയെങ്കിലും കണ്ണുതുറക്കണം. സിസ്റ്റം ഹാങായപ്പോള്‍ ഇങ്ങനെ ചിലത് ഇവിടെ സംഭവിച്ചിട്ടുണ്ട്.
ഇത് കോട്ടയം മെഡിക്കല്‍ കോളേജ്
കെട്ടിടം തകര്‍ന്ന് വീട്ടമ്മ മരിച്ചു, ശസ്ത്രക്രിയാ ഉപകരണങ്ങള്‍ കരാറുകാര്‍ തിരികെ എടുത്തു
മകള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ കൂടെയെത്തിയ വീട്ടമ്മ കെട്ടിടം തകര്‍ന്നു മരിക്കാനിടയായ സംഭവം ആരോഗ്യ കേരളത്തിന്റെ തകര്‍ച്ചയുടെ ഉത്തമ ഉദാഹരണമാണ്. തലയോലപ്പറമ്പ് സ്വദേശി ബിന്ദു എന്ന വീട്ടമ്മയാണ് മരിച്ചത്. പഴയ കെട്ടിടങ്ങള്‍ പൊളിച്ചുകളയാതെ അതുതന്നെ വീണ്ടും ഉപയോഗിക്കാന്‍ തുറന്നുകൊടുത്ത അധികൃതരുടെ നിലപാടാണ് ആ ദുരന്തത്തിന് വഴിവെച്ചത്. കോടികള്‍ കുടിശ്ശിക ആയതോടെ മരുന്നു കമ്പനികള്‍ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ തിരികെ എടുത്ത സംഭവവും കോട്ടയം മെഡിക്കല്‍ കേളജിലുണ്ടായി. സ്ഥിരമായി മരുന്നും ശസ്ത്രക്രിയാ ഉപകരണങ്ങളും കരാര്‍ വ്യവസ്ഥയില്‍ മെഡിക്കല്‍ കോളജിനു നല്‍കി വന്നിരുന്ന വിനായകാ എന്റര്‍പ്രൈസസ്, പര്‍പ്പിള്‍, ഓ റിയന്റ്‌റ് എന്നീ കമ്പനികളാണ് അവര്‍ നല്‍കിയ ഉപകരണങ്ങള്‍ പിന്‍വലിച്ചത്. ഉപകരണങ്ങളുടെ വില നാളുകളായി കുടിശ്ശികയായിരുന്നു.
സര്‍ക്കാര്‍ കരാര്‍ പ്രകാരം കമ്പനികള്‍ക്കു കോടികളാണ് കൊടുക്കാനുണ്ടായിരുന്നത്. ഇതോടെ അടിയന്തര പ്രാധാന്യമുള്ള ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ മെഡിക്കല്‍ കോളജില്‍ മുടങ്ങുന്ന സാഹചര്യവും ഉണ്ടായി. ആവശ്യത്തിന് ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും മരുന്നുകളും ഇല്ലാതെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി. അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതം പേറുകയാണ് പാവപ്പെട്ട രോഗികള്‍. കോട്ടയം ഇടുക്കി, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിലെ സാധാരണക്കാരുടെ വിദഗ്ധ ചികിത്സാ കേന്ദ്രമായ കോട്ടയം മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങളുടെ കുറവ് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ദിവസേന ആയിരം മുതല്‍ രണ്ടായിരം വരെ രോഗികളാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ഒ.പി യില്‍ വന്നുപോകുന്നത്. രോഗികള്‍ക്ക് അനുപാതികമായി ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ഇവിടെ ഉണ്ടാകേണ്ടതണ്ട്. തസ്തികള്‍ വെട്ടി ചുരുക്കുകയും പുതിയത് സൃഷ്ടിക്കാതെയും സര്‍ക്കാര്‍ മുമ്പോട്ട് പോകുകയാണ്. ഇതിനെതിരെ അധ്യാപക ഡോക്ടര്‍മാരുടെ സമരവും നടക്കുന്നു.
അടിസ്ഥാന സൗകര്യമില്ലായ്മ സൃഷ്ടിക്കുന്ന പ്രതിസന്ധി വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. കിഡ്നി രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ഡയാലിസിസ് മെഷീനുകള്‍ തികയാത്ത സ്ഥിതിയാണുള്ളത്. ഡയാലിസിസിന് കാത്തുനില്‍ക്കേണ്ട രോഗികളുടെ എണ്ണം ദിവസേന വര്‍ധിച്ചുവരികയാണ് . സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നുണ്ട്. ലാബുകളില്‍ ഒട്ടുമിക്ക പരിശോധനയും നടക്കുന്നില്ല. അതിനും സ്വകാര്യ സ്ഥാപനങ്ങളെയാണ് രോഗികള്‍ ആശ്രയിക്കുന്നത്. വലിയ സാമ്പത്തിക ബുദ്ധിമു ട്ടാണ് രോഗികള്‍ക്ക് ഇതുമൂലം ഉണ്ടാകുന്നത്. നേത്ര വിഭാഗത്തില്‍ ടി ലേസര്‍, ഒ.സി.റ്റി മെഷീനുകള്‍ തകരാറിലായതോടെ ഒരു വര്‍ഷമായി പരിശോധന നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിന് സ്വകാര്യ സ്ഥാപനങ്ങളില്‍ 3000 മുതല്‍ 4000 രൂപ വരെയാണ് വേണ്ടിവരുന്നത്. കാര്‍ഡിയോളജി വിഭാഗത്തിലും വിവിധ സൗജന്യ ചികിത്സകള്‍ നിര്‍ത്തിവച്ചിരിക്കുന്നു. ഉപകരണങ്ങളുടെ ലഭ്യത കുറവ് ആണ് പ്രതിസന്ധിക്ക് കാരണം.
ഗൈനക്കോളജി പരിശോധനകളും ആശുപത്രിയിലെ ലാബില്‍ നടത്താതെ മെഡിക്കല്‍ കോളജിലെ സെന്‍ട്രലൈസ്ഡ് ലാബിലേക്കാണ് പറഞ്ഞയക്കുന്നത്. കോടിക്കണക്കിന് രൂപയുടെ പുതിയ കെട്ടിടങ്ങള്‍ മെഡിക്കല്‍ കോളജില്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും അവിടെ ചികിത്സാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ വൈകുകയാണ്. അവയവ മാറ്റ ശസ്ത്രക്രിയകള്‍ നടത്തി പേരെടുത്ത മെഡിക്കല്‍ കോളജ് ഇനിയുമേറെ വികസന വഴിയില്‍ സഞ്ചരിക്കാനുണ്ട്. ഒരു പറ്റം വിദഗ്ധരായ ഡോക്ടര്‍മാര്‍ പൊതുസമൂഹത്തിന് ഗുണകരമായി നന്മ ചെയ്യുന്നു. എന്നാല്‍ ഒരു വശത്ത് ജീവനക്കാരുടെയും സര്‍ക്കാരിന്റെയും അനാസ്ഥ കൊണ്ട് രോഗികള്‍ക്ക് ഉണ്ടാകുന്ന അപകടകരമായ സ്ഥിതിയും മരണങ്ങളും നാടിനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്.
അമീബിക് മസ്തിഷ്‌ക ജ്വരം പഠിക്കാതെ പറയുന്ന മന്ത്രി
തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം കേരളത്തില്‍ വ്യാപകമാകുമ്പോള്‍ സ്വന്തം നിസഹായാവസ്ഥയെ ന്യായീകരിക്കുകയാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അമീബിക് രോഗത്തിന്റെ വ്യാപനം 2013ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തന്നെ കണ്ടെത്തിയിരുന്നെന്നും അതിനെതിരെ ഒന്നും ചെയ്തില്ലെന്നുമായിരുന്നു മന്ത്രിയുടെ വാദം. ഈ രംഗത്തെ വലിയ കാര്യങ്ങളൊക്കെ ചെയ്തത് താന്‍ അധികാരത്തില്‍ എത്തിയിട്ടാണെന്ന് സൂചിപ്പിക്കുകയായിരുന്നു സമുഹ മാധ്യമത്തിലൂടെ മന്ത്രി വീണാ ജോര്‍ജ് ചെയ്തത്. കോര്‍ണിയ അള്‍സറുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി ഉന്നയിച്ച ഗവേഷണ പ്രബന്ധം 2013 അല്ല മറിച്ച് 2018ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് പ്രസിദ്ധീകരിച്ചതെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ വ്യക്തമാക്കിയതോടെയാണ് വാദം പൊളിഞ്ഞു.
കിണര്‍ വെള്ളത്തില്‍ നിന്ന് കോര്‍ണിയ അള്‍സര്‍ പിടിപെടുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. പ്രബന്ധം പ്രസിദ്ധീകരിച്ച തീയതി സഹിതം ചൂണ്ടിക്കാട്ടിയാണ് വിദഗ്ധര്‍ മന്ത്രിയുടെ പിഴവ് തുറന്നു കാട്ടിയത്. കിണര്‍ വെള്ളത്തില്‍ നിന്ന് കോര്‍ണിയ അള്‍സര്‍ പിടിപെടുന്നത് 2013ല്‍ തന്നെ കണ്ടെത്തിയിരുന്നു എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ വാദം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ പഠന റിപ്പോര്‍ട്ട് പങ്കുവച്ചായിരുന്നു മന്ത്രി കഴിഞ്ഞ ദിവസം ഈ വാദം ഉന്നയിച്ചത്. അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കീഴിലെ ആരോഗ്യവകുപ്പ് ഇതില്‍ യാതൊന്നും ചെയ്തില്ലെന്നും മന്ത്രി വിമര്‍ശനം ഉന്നയിച്ചിരുന്നു.
എന്നാല്‍ കെ. കെ.ശൈലജ ആരോഗ്യമന്ത്രിയായിരുന്നപ്പോഴാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല കോര്‍ണിയ അള്‍സറും ഇപ്പോള്‍ വ്യാപിക്കുന്ന അമീബിക് മസ്തിഷ്‌ക ജ്വരവുമായി ഒരുബ ന്ധവും ഇതേവരെ തെളിയിക്കപ്പെട്ടില്ലെന്നും ആരോഗ്യ വിദഗ്ധര്‍ വാദിക്കുന്നു. മന്ത്രി പറഞ്ഞതുപോലെ റിപ്പോര്‍ട്ട് അമീബിക് മസ്തിഷ്‌കജ്വരവുമായി ബന്ധപ്പെട്ടതല്ലെന്നും കോര്‍ണിയ അള്‍സറുമായി ബന്ധപ്പെട്ടാണെന്നുമാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്.
നോവായി പല്ലശനയിലെ ഒന്‍പത് വയസ്സുകാരി ചികിത്സാപിഴവില്‍ കൈ മുറിച്ചുമാറ്റി
ആരോഗ്യരംഗം നമ്പര്‍വണ്ണാണെന്ന ഇടതുസര്‍ക്കാരിന്റെ മേനിപറച്ചില്‍ പൊള്ളയാണെന്നതിന്റെ മികച്ച ഉദാഹരണമാണ് പാലക്കാട് ജില്ലയിലെ പല്ലശന ഒന്‍പത് വയസ്സുകാരിക്കുണ്ടായ ദുരനുഭവം. കൂട്ടുകാരോടൊപ്പം കളിച്ചുല്ലസിച്ച് പാറിനടക്കേണ്ട പ്രായത്തിലാണ് ഡോക്ടര്‍മാരുടെ ചികിത്സാപിഴവ് കാരണം കൈമുറിച്ചുമാറ്റേണ്ടിവന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ അനാസ്ഥ എത്രമാത്രമാണെന്ന് വിളച്ചോതുകൂടിയാണിത്.കഴിഞ്ഞ സെപ്തംബര്‍ 24ന് വൈകീട്ട് വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെയാണ് വീണ് ഒന്‍പത് വയസ്സുകാരിക്ക് കൈയ്ക്ക് പരിക്കേല്‍ ക്കുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ ആദ്യം ചിറ്റൂര്‍ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും ചികിത്സതേടിയെത്തി. കൈക്ക് മുറിവിന് പുറമെ പൊട്ടലുമുണ്ടായിരുന്നു.
പരിശോധിച്ച ഡോക്ടര്‍ മുറിവ് മരുന്നുകെട്ടിയും പ്ലാസ്റ്ററിട്ടും പറഞ്ഞയച്ചു. കുട്ടിക്ക് ശക്തമായ വേദനയുണ്ടെന്ന് പറഞ്ഞെങ്കിലും അത് ഡോക്ടര്‍മാര്‍ ചെവിക്കൊണ്ടില്ല. ഒക്ടോബര്‍ ഒന്നിനാണ് പിന്നീട് വരാന്‍ പറഞ്ഞിരുന്നെങ്കിലും അസഹ്യമായ വേദനയും കൈവിരലുകളില്‍ കുമിളകളും പൊന്തിയതോടെ അടുത്ത ദിവസം തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ വേദനസംഹാരി നല്‍കി തിരിച്ചയച്ചു. അപ്പോഴേക്കും പ്ലാസ്റ്ററിട്ട കൈ നീരുവന്ന് കറുത്തിരുന്നു. പിന്നീട് വീണ്ടും 30ന് ആശുപത്രിയിലെത്തി. ഡോക്ടര്‍മാര്‍ തന്നെ പ്ലാസ്റ്ററഴിച്ച് പരിശോധിച്ചപ്പോഴാണ് കയ്യിലെ മുറിവ് പഴുത്തനിലയില്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് എത്തിക്കുകയായിരുന്നു. അപ്പോഴേക്കും കുട്ടിയുടെ നില ഗുരുതരാവസ്ഥയിലായി. പഴുത്ത് ദുര്‍ഗന്ധംകൂടിവന്നതോടെ മറ്റൊന്നും നോക്കാതെ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ഒന്‍പത് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റി.
ഇതോടെയാണ് ഡോക്ടര്‍മാരുടെ ചികിത്സാ പിഴവ് പുറത്തുവരുന്നത്. ജില്ലാ ആശുപ്രതിയിലെത്തിച്ച കുട്ടിയുടെ ചികിത്സയില്‍ ഗുരുതര ആരോപണവുമായി മാതാപിതാക്കളും സന്നദ്ധസംഘടനകളും രംഗത്തെത്തി. തുടക്കത്തില്‍ ഡി.എം.ഒ നിയോഗിച്ച സമിതിയുടെ പ്രാഥമികാന്വേഷണത്തില്‍ ഡോക്ടര്‍മാരെ വെള്ളപൂശുന്ന നിലപാടാണ് സ്വീകരിച്ചത്. പ്രതിഷേധം ശക്തമായതോടെ പിന്നീട് പ്രഥമാദൃഷ്ട്യാ ചികിത്സാ പിഴവ് കണ്ടെത്തുകയും ജില്ലാ ആശുപത്രിയിലെ രണ്ട് ഡോകടര്‍മാരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു.
ആശുപത്രിയിലുണ്ടായ ചികിത്സാ പിഴവില്‍ ശക്തമായ നടപടി വേണമെന്ന് കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. കൂലിപ്പണിചെയ്തു ജീവിക്കുന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന് സര്‍്ക്കാര്‍ അടിയന്തിരമായ സഹായം നല്‍കണമെന്നും പഠനചിലവ് ഏറ്റെടുക്കണമെന്ന ആവശ്യം ഇതുവരെ സര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഗുരുതരമായ ചികിത്സാ പിഴവില്‍ നടപടി ആവശ്യപ്പെട്ട് കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അഞ്ച് ശസ്ത്രക്രിയക്ക് കുട്ടിയെ വിധേയമാക്കി. ഒരുമാസത്തെ ചികിത്സക്ക് ശേഷം കഴിഞ്ഞ ദിവസമാണ് കുടുംബം ആശുപത്രിവിട്ടത്.
വേണുവിന്റെ മരണമൊഴിയായി ശബ്ദസന്ദേശം
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മതിയായ ചികിത്സ കിട്ടാതെ കൊല്ലം സ്വദേശി വേണു മരിച്ചതിനു പിന്നാലെ ജീവിതത്തിന്റെ അവസാന മണിക്കൂറില്‍ അദ്ദേഹം സുഹൃത്തിന് അയച്ച ശബ്ദസന്ദേശം ഏതൊരാളുടെയും ഉള്ളുലക്കുന്നതാണ്. ജീവന്‍ രക്ഷിക്കാനായി ആശുപത്രിയില്‍ അഡ്മിറ്റായ ഒരു മനുഷ്യന്‍ സുഹൃത്തിന് അയച്ച ആ ശബ്ദസന്ദേസം തത്വത്തില്‍ മരണ മൊഴിയായിരുന്നു. അടിയന്തരമായി ആന്‍ജിയോഗ്രാം ചെയ്യുന്നതിനായായിരുന്നു വേണു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്. എന്നാല്‍ ആരും തിരിഞ്ഞുനോക്കി യില്ല.
നെഞ്ചുവേദനയെ തുടര്‍ന്ന് ചവറ പ്രാഥമിക ആശുപത്രിയിലാ യിരുന്നു വേണു ആദ്യം ചികിത്സ തേടിയത്. പിന്നാലെ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. അടിയന്തരമായി ആന്‍ജിയോഗ്രാം ചെയ്യണമെന്നായിരുന്നു ജില്ലാ ആശുപത്രിയില്‍ നിന്ന് അറിയിച്ചത്. തുടര്‍ന്ന് ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. സുഹൃത്തിന് ശബ്ദസന്ദേശം അയച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണങ്ങളാണ് വേണു സുഹൃത്തിന് അയച്ചു ശബ്ദ സന്ദേശത്തില്‍ ഉന്നയിച്ചത്. ‘എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്റെ കുടുംബത്തിനുണ്ടാകുന്ന നഷ്ടം നികത്താന്‍ ഇവരെ കൊണ്ടാവുമോ. തനിക്ക് എന്തെങ്കിലും സംഭിച്ചാല്‍ ഉത്തരവാദിത്തം ആശുപത്രി ഏല്‍ക്കുമോ? ആശ്രയം തേടി വരുന്ന സാധാര ണക്കാരോട് ഇങ്ങനെ മര്യാദകേട് കാണിക്കാമോ?’.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൃത്യമായ ചികിത്സ ലഭിച്ചില്ലെന്ന കുടുംബത്തിന്റെ പരാതി ശരിവെക്കുന്നതാണ് പുറത്തുവന്ന വേണുവിന്റെ ശബ്ദസന്ദേശങ്ങള്‍. ദിവസങ്ങള്‍ കഴിഞ്ഞിട്ടും തനിക്ക് ചികിത്സ ലഭിക്കാത്തതിനെ ചൂണ്ടിക്കാണിച്ച് സുഹൃത്തിന് അയച്ച ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്
ആവര്‍ത്തിക്കുന്ന ചികിത്സാ നിഷേധം, കൈക്കുഞ്ഞിനെ തനിച്ചാക്കി ശിവപ്രിയ പോയി
തിരുവനന്തപുരം: പ്രസവവുമായി ബന്ധപ്പെട്ടും സ്ത്രീകളുടെയും കുട്ടികളുടെയും സങ്കീര്‍ണമായ രോഗാവസ്ഥകളും കൈകാര്യം ചെയ്യുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ആശുപത്രിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എസ്.എ.ടി. ഇവിടെയാണ് കഴിഞ്ഞ ദിവസം പ്രസവത്തിന് പിന്നാലെ അണുബാധയേറ്റ് യുവതി മരിച്ചത്. മറ്റ് സംഭവങ്ങള്‍പോലെ ഇതും ചികിത്സ നിഷേധി ക്കപ്പെട്ടതാണ്. മരിച്ച ശിവപ്രിയയുടെ രണ്ടുകുട്ടികളുമായി കുടുംബം ആശുപത്രിക്ക് മുമ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത് നമ്പര്‍ വണ്‍ അവകാശവാദികള്‍ കാണണം. ആരോഗ്യവതിയായി ആശുപത്രിയില്‍ എത്തിയ ശിവപ്രിയയുടെ മരണത്തിനു കാരണം ആശുപത്രിയുടെ വീഴ്ചയാണെന്നാണ് കുടുംബം പറയുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് ശിവപ്രിയയുടെ മരണം സംഭവിച്ചത്. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് ശിവപ്രിയക്കേറ്റ അണുബാധക്ക് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. അണുബാധയെ തുടര്‍ന്നാണ് ശിവപ്രിയ മരിച്ചതെന്നാണ് ആശുപത്രിയുടെ വിശദീകരണം. കഴിഞ്ഞ 22നാണ് ശിവപ്രിയ എസ്എടി ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 24ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് പോയി. ആ സമയത്ത് തനിക്ക് പനിയുള്ളതായി ശിവപ്രിയ ഡോക്ടറെ അറിച്ചിരുന്നതായി ബന്ധുകള്‍ പറയുന്നു. എന്നാല്‍ വീട്ടിലെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എസ്.എ.ടിയില്‍ 26ന് വീണ്ടും അഡ്മിറ്റ് ചെയ്യുകയായിരു ന്നു. പരിശോധനയില്‍ അണുബാധ സ്ഥിരീകരിച്ചു. തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു ശിവപ്രിയ. തുടര്‍ന്നാണ് മരണം സംഭവിച്ചത്.
വേദനയായി വന്ദന
മലയാളികള്‍ ഇന്നും വേദനയോടെ ഓര്‍ക്കുന്ന മുഖമാണ് ഡോ. വ ജനാദാസിന്റേത്. യുവ ഡോക്ടര്‍ അതിക്രൂരമായി കൊല്ലപ്പെട്ടിട്ട് രണ്ടര വര്‍ഷം പിന്നിടുമ്പോഴും ആരോഗ്യപ്രവര്‍ത്തര്‍ക്കെതിരായ ആക്രമണം കേരളത്തില്‍ സജീവ ചര്‍ച്ചയായി നിലനില്‍ക്കുന്നു.
2023 മെയ് 10നാണ് ഹൗസര്‍ ജന്‍ ഡോ. വന്ദനാദാസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് തന്നെ ഇത്തരത്തിലൊരു കൊലപാതകം ആദ്യത്തേതയായിരുന്നു. ആശുപത്രികളില്‍ രോഗികളുടെ ബന്ധുക്കളും ആരോഗ്യപ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷ മുണ്ടാകാറുണ്ടെങ്കിലും ഡോ. വന്ദനക്കെതിരായ ആക്രമണവും കൊലപാതകവും കേരളത്തില്‍ കേട്ടു കേള്‍വി ഇല്ലാത്തതായിരുന്നു.
പ്രതി സന്ദീപിനെ ലഹരിക്കടിമപ്പെട്ട നിലയില്‍ പൊലീസ് വൈദ്യപരിശോധനക്കെത്തിച്ചതായിരുന്നു. പൊടുന്നനെ ഇയാള്‍ അക്രമംസക്തനായി. ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന കത്രികയെടുത്ത് ഇയാള്‍ പൊലീസുകാരെയും ആശുപത്രി ജീവനക്കാരെയും ആക്രമിച്ചു. ഡോ. വന്ദനദാസിനെ നെഞ്ചിലും മുതുകിലും മാരകമായി കുത്തി മുറിവേല്‍പ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലായ ഡോ. വന്ദനദാസ് രണ്ടുമണിക്കൂറിനകം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഡോ. വന്ദനയുടെ ശരീരത്തില്‍ 17 മുറിവുകളുണ്ടായിരുന്നുവെന്നും നാലെണ്ണം ആഴത്തിലുള്ളവയാണെന്നും ശ്വാസകോശത്തില്‍ ആഴത്തില്‍ തുളച്ചുകയറിയ മുറിവാണ് മരണകാരണമെന്നുമായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ആക്രമണങ്ങളില്‍ നിന്നും ആരോഗ്യപ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് സംഭവിച്ച ഗുരുതര വിഴ്ചയാണ് ഡോ. വന്ദനദാസിന്റെ കൊലപാതകം ഉള്‍പ്പെടെയുള്ള സംഭവങ്ങളിലേക്ക് നയിക്കുന്നതെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്.
കാലില്‍ മുറിവുമായി എത്തുന്നവരുടെ വിരലുകള്‍ മുറിക്കുന്ന മെഡിക്കല്‍ കോളജ്
സംസ്ഥാനത്തെ ആരോഗ്യ രംഗം നേ രിടുന്ന ഗുരുതര പ്രതിസന്ധിയുടെ മി കച്ച ഉദാഹരണമാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ചികിത്സ പിഴവിനെ തുടര്‍ന്നുള്ള മരണം ഉള്‍പ്പെടെ കേരളത്തിന്റെ ആരോഗ്യ മേഖലയിലെ വിഴ്ചകള്‍ എണ്ണിയെടുക്കാന്‍ നിരവധിയുണ്ട് ആലപ്പുഴ മെഡിക്കല്‍ കോളജിന്. കഴിഞ്ഞ മാസം കാലിന് മുറിവുമായി എത്തിയ യുവതിയുടെ വിരലുകള്‍ മുറിച്ചെടുക്കാന്‍ സാഹചര്യം വരെ ഇവിടെയുണ്ടായി. അരൂര്‍ കുത്തിയനോട് മുഖപ്പില്‍ സീനത്ത്(58)നാണ് ദുരനുഭവം ഉണ്ടായത്. വലതുകാലിലെ വിരലുകള്‍ക്ക് മുറുവുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്തംബര്‍ 27നാണ് സിനത്തിനെ മെഡിക്കല്‍ കോളജിലെ ശസ്ത്രക്രീയ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
20ന് ഇവരെ ശസ്ത്രക്രീയക്ക് പ്രവേശിപ്പിച്ചു. ഇതിനിടെ രോഗിയുടേയോ, ബന്ധുക്കളുടേയോ അനുമതിയില്ലാതെ വലതുകാലിലെ രണ്ടു വിരലുകള്‍ മു റിച്ചു മാറ്റുകയായിരുന്നു. ശസ്ത്രകിയക്ക് ശേഷവും കാലിന്റെ വേദന മാറാതെ വന്നതിനെ തുടര്‍ന്ന് മുതിര്‍ന്ന ഡോക്ടരെത്തി പരിശോധിച്ചപ്പോഴാ ണ് വിരലുകള്‍ മുറിച്ചുമാറ്റിയ വിവരം ബന്ധുക്കള്‍ അറിയുന്നത്. ഡോക്ടറോട് ബന്ധുക്കള്‍ വിഷയം തിരിക്ക പോള്‍ സോറി പറഞ്ഞ് തടിയൂരാനാ ണ് ശ്രമിച്ചത്. ഗുരുതര പ്രമേഹരോഗ ബാധിതയായ സീനത്തിന്റെ വിരലുകള്‍ മുറിച്ചു മാറ്റേണ്ടതാണെന്നാണ് ഡോക്ടര്‍മാരുടെ വാദം. ഇത് അം ഗീകരിച്ചാല്‍ തന്നെ രോഗിയുടേയും ഒപ്പമുണ്ടായിരുന്ന മക്കളുടേയോ അനുമതിനില്ലാതെ എന്തിനാണ് വിരലുകള്‍ മുറിച്ചതെന്ന ചോദ്യത്തിന് ആ ശുപത്രി അധികൃതര്‍ക്ക് ഉത്തരമില്ല. പ്രതിഷേധം കടുത്തതോടെ അന്വേഷണത്തിന് ഉത്തരവിട്ട് വിഷയത്തില്‍ നിന്നും തടിയൂരാനാണ് ആ രോഗ്യവകുപ്പ് അധിക്യതരും ശ്രമിച്ചത്.
തുറന്നടിച്ചത് ഡോക്ടര്‍ ഹാരിസ് ചിറയ്ക്കല്‍
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ മെഡിക്കല്‍ കോളജായ തിരുവനന്തപുരത്ത് ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഇല്ലാത്തതിന്റെ പേ രില്‍ ചികിത്സ മുടങ്ങിയത് പുറം ലോകത്തോട് വിളിച്ചുപറഞ്ഞ ഡോ. ഹാരിസ് ഹസന്‍ ചിറയ്ക്കല്‍ സര്‍ക്കാരിന്റെ കണ്ണിലെ കരടായി. സത്യം വിളിച്ചുപറഞ്ഞ ഡോക്ടറെ വിടാതെ പിന്തുടര്‍ന്ന് പീഡിപ്പിക്കാനും ഭീഷണിപ്പെടുത്താനുമാണ് സര്‍ക്കാര്‍ ശ്രമിച്ചത്. മകന്റെ പ്രായമുള്ള കുട്ടിയെ ശസ്ത്രക്രിയ നടത്താതെ തിരിച്ചയക്കേണ്ടി വന്നപ്പോഴാണ് അദ്ദേഹം പൊട്ടിത്തെറിച്ചത്. ഇപ്പോഴും ഡോക്ടര്‍ പറയുന്നു: ‘തറയില്‍ എങ്ങനെയാണ് രോഗിയെ കിടത്തുന്നത്.
എങ്ങനെ നിലത്ത് കി ടത്തി ചികിത്സിക്കാനാകും? നാടാകെ മെഡിക്കല്‍ കോളജ് തുടങ്ങിയി ട്ട് കാര്യമില്ല. രോഗികള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. പ്രാകൃതമായ നില വാരമാണ്. 1985 ല്‍ ഞാന്‍ എം.ബി. ബി.എസിന് പഠിക്കുന്ന കാലത്തു പോലും ഇത്രയും രോഗികളെ തറ യില്‍ കിടത്തി ചികിത്സിക്കുന്ന സ്ഥിതി ഉണ്ടായിട്ടില്ല. സാധാരണക്കാരന് വേണ്ടി സംസാരിച്ചപ്പോള്‍ ലോകം കൂടെനിന്നു. എന്നാല്‍ ചില സഹപ്രവര്‍ത്തകര്‍ ജയിലില്‍ അടയ്ക്കാന്‍ ശ്രമിച്ചു. ചിലര്‍ ഡോക്ടര്‍ മാരുടെ പ്രതിജ്ഞക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു. വെള്ളി നാണയങ്ങള്‍ക്ക് വേണ്ടി സഹപ്രവര്‍ത്തകനെ മരണത്തിലേക്ക് വരെ എത്തിക്കാന്‍ ശ്രമിച്ചവരുണ്ട്. സഹപ്രവര്‍ത്തകനെ ജ യിലില്‍ അയക്കാന്‍ വ്യഗ്രതയുണ്ടായി. കാലം അവര്‍ക്കെല്ലാം മാപ്പ് നല്‍കട്ടെ. കഴിഞ്ഞ 30 വര്‍ഷത്തിലേറെ യായി കാണുന്നവരും ഒപ്പം പഠിച്ച വരും ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍. എന്തായാലും പിന്നില്‍ നിന്നുള്ള കുത്ത് പ്രതീക്ഷിച്ചിരുന്നില്ല’.
വയറ്റില്‍ കത്രിക മറന്നു, വിഷബാധയേറ്റ കുഞ്ഞിന് ചികിത്സ ലഭിച്ചില്ല
ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോഉജ് പ്രശ്‌നങ്ങളുടേയും പ്രയാസങ്ങളുടേയും പടുകുഴിയിലാണ്. ശസ്ത്രക്രിയ സമയത്ത് വയറ്റില്‍ കുത്രിക വച്ച് മറന്നതും പേ വിഷബാധയേറ്റ കുഞ്ഞിന് ചികിത്സ ലഭിക്കാതെ മരണത്തിന് കിഴടങ്ങിയതും ഐ.സി.യുവില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ജീവനക്കാരനെ സസ്‌പെന്റ് ചെയ്തതും ഒക്കെ വീഴ്ച്ചയുടെ തുടര്‍ക്കഥകളാണ്. ഹര്‍ഷിന എന്ന യുവതിയുടെ വയറ്റിലാണ് ശസ്ത്രക്രിയ സമയത്ത് കത്രിക മറന്നത്. നിരവധി സമര മുറകള്‍ നടത്തിയിട്ടും യുവതിക്ക് ഇപ്പോഴും നീതി ലഭിച്ചിട്ടില്ല.
പുതിയ അത്യാഹിത വിഭാഗം കെട്ടിടത്തില്‍ തുടര്‍ച്ചയായി തീപിടുത്തം ഉണ്ടായതും വിവാദം സൃഷിച്ചിരുന്നു. ആയിരങ്ങള്‍ ചികിത്സക്ക് ആശ്രയിക്കുന്ന ആരോഗ്യ രംഗത്തെ ഈ സംവിധാനം ഉത്തരവാദിത്ത ബോധത്തോടെ കൊണ്ടുപോകാന്‍ ഇവിടെ അധികാരികള്‍ ഇല്ലേ എന്ന ചോദ്യമുയരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ 195 കോടി ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ അത്യാഹിത വിഭാഗം കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് രണ്ടു വര്‍ഷം ആവുന്നതിനു മുമ്പ് തീ പിടുത്തം ഉണ്ടായെങ്കില്‍ അതില്‍ നിര്‍മ്മാണത്തില്‍ അപാകതയാണ് സൂചിപ്പിക്കുന്നത്. പുകയേറ്റ് നാലുപേരുടെ മരണത്തിന് കാരണമായ തീപിടുത്തം ഉണ്ടായിട്ടും വേണ്ട നടപടികള്‍ സ്വീകരിച്ചില്ല എന്നതാണ് വീണ്ടും തീപിടുത്തം ഉണ്ടാകാന്‍ കാരണമായത്. തുടരെ തുടരെ ഉണ്ടാകുന്ന അനാസ്ഥകള്‍ ആശുപത്രിയുടെ അപാകതകള്‍ വ്യക്തമാക്കുന്നു. ഇത്തരം കെടുകാര്യസ്ഥതക്കെതിരെ ശക്തമായ അന്വേഷണമോ നടപടിയോ ഉണ്ടായില്ല. ആശുപത്രിക്കും രോഗികള്‍ക്കും ക്ഷേമത്തിനായുള്ള ആശുപത്രി വികസന സമിതി ഇതേവരെ വിളിച്ചുകൂട്ടിയിട്ടില്ല. ചികിത്സ തേടി എത്തുന്ന രോഗികള്‍ക്ക് പരിചരണം നല്‍കുന്നതിന് ആവശ്യമായ ഡോക്ടര്‍മാരും നഴ്സുമാരും അനുബന്ധ ജീവനക്കാരും ഇല്ല. പി.ജി ഡൊക്ടര്‍മാരുടേയും എണ്ണം കുറവാണ്. ഓര്‍പ്പറേഷന്‍ ചെയ്തു കിട്ടുന്നതിന് വേണ്ടി ആയിരക്കിന് പേരാണ് കാത്ത് കിടക്കുന്നത്.
ചികിത്സ തേടുന്നവര്‍ മിക്ക മരുന്നുകളും പുറമെ പോയി പണം മുടക്കിവാങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളത്. വെന്റിലേറ്റര്‍ പോലെയുള്ള ഉപകരണങ്ങളുടെ അഭാവത്തില്‍ ജീവന്‍ രക്ഷിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. രോഗികള്‍ക്ക് സൗകര്യം ചെയ്യാന്‍ കഴിയാതെ വിര്‍പ്പുമുട്ടുമ്പോള്‍ ആശുപത്രിക്കകത്ത് കാന്റീന്‍ നടത്താനും മറ്റും റൂമുകള്‍ അനുവദിക്കുന്നതില്‍ ആക്ഷേപം ഉയരുന്നു. തീപിടുത്തം ഉണ്ടായ സ മയത്ത് സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചവരില്‍ പലരും വന്‍ തുക മുടക്കിയാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. മരുന്നും ഉപകരണങ്ങളും ആശുപത്രിയിലേക്ക് നല്‍കിയ വകയില്‍ കമ്പനികള്‍ക്ക് കോടിക്കണക്കിന് രൂപ കുടിശ്ശികയാണ്. ഉപകരണങ്ങള്‍ വിതരണം നിര്‍ത്തിയതിനാല്‍ അവ ഇല്ലാത്തതിനാല്‍ ഹൃദ്രോഗികള്‍ക്ക് വേണ്ടിയുള്ള കാത്ത് ലാബ് അടച്ചിട്ടിരിക്കയാണ്. ശമ്പള ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിനാല്‍ ഡോക്ടര്‍മാര്‍ സമരത്തിലാണ്. ആശുപത്രിയില്‍ ആവശ്യത്തിന് മരുന്നില്ലാത്തതിനാല്‍ ജനം പുറമേ പോയി വാങ്ങേണ്ടിവരികയാണ്. ധര്‍മ്മാശുപത്രി എന്ന പേരല്ലാതെ ജനത്തിന് ചികിത്സ ലഭ്യമാവണമെങ്കില്‍ വന്‍ തുകയുമായി ആസ്പത്രിയില്‍ എത്തിയേ മതിയാവൂ.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories10 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
