india

ട്രാന്‍സ് ജെന്‍ഡറിനെ ഭീഷണിപ്പെടുത്തി: കോയമ്പത്തൂരില്‍ മൂന്ന് മലയാളികള്‍ അറസ്റ്റില്‍

By Chandrika Web

February 28, 2023

ട്രാന്‍സ് ജെന്‍ഡറിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കോയമ്പത്തൂരില്‍ മൂന്ന് മലയാളികള്‍ അറസ്റ്റില്‍. സമീര്‍ (30),ദിലീപ് (33), കിഷോര്‍ (23) എന്നിവരാണ് അറസ്റ്റിലായത്. കാറില്‍ ഊട്ടിയിലേക്ക് പോകവെ വഴിയില്‍ കണ്ട യുവതിയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയതായാണ് കേസ്. മൂവരെയും റിമാന്‍ഡ് ചെയ്തു. പുതുക്കോട്ടൈ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. മൂവരും മദ്യപിച്ചിരുന്നതായും പറയുന്നു. വീഡിയോ വ്‌ലോഗര്‍മാരാണ് മൂവരും.