crime

മകളെ പീഡനത്തിന് ഇരയാക്കിയ യുവാവിനൊപ്പം ഒളിച്ചോടി; അമ്മയും കാമുകനും പിടിയില്‍

By Test User

October 23, 2020

മലപ്പുറം: മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിനോടൊപ്പം ഒളിച്ചോടി പോയ അമ്മയും പ്രതിയായ കാമുകനും പിടിയില്‍. മലപ്പുറം ഇരിമ്പിളിയം സ്വദേശി സുഭാഷിനെയും 28 വയസ്സുകാരിയായ യുവതിയെയുമാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കഴിഞ്ഞ ഒരു വര്‍ഷമായി തമിഴ്‌നാട്ടില്‍ ഒളിച്ച് താമസിക്കുകയായിരുന്നു.

ഇരിമ്പിളിയം സ്വദേശി സുഭാഷാണ് കാമുകിയുടെ ഒമ്പത് വയസ്സുകാരിയായ മകളെ പീഡിപ്പിച്ചത്. മൂത്തമകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നറിഞ്ഞിട്ടും യുവാവിനൊപ്പം ഒളിച്ചോടുകയായിരുന്നു യുവതി. തനിക്കുണ്ടായ അനുഭവം അമ്മയോട് മകള്‍ പറഞ്ഞപ്പോള്‍ അച്ഛനോട് പറയരുതെന്നും, പറഞ്ഞാല്‍ ഞാന്‍ സുഭാഷിനോടൊപ്പം പോകുമെന്നു പറഞ്ഞ് യുവതി കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ മകള്‍ പൊലീസില്‍ പരാതിപ്പെട്ടതോടെ യുവതിയും കാമുകനു നാട് വിടുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതിന് സുഭാഷിനെതിരെയും, കൂട്ട് നിന്നതിന് അമ്മക്കെതിരെയും പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.