kerala

ഫിറോസിന്റെ അറസ്റ്റ്: ജനാധിപത്യ വിരുദ്ധം-മുനവ്വറലി ശിഹാബ് തങ്ങള്‍

By webdesk13

January 23, 2023

കോഴിക്കോട്: ജനവിരുദ്ധ നയങ്ങള്‍ കൈക്കൊളളുന്ന ഭരണകൂടങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കല്‍തുറുങ്കില്‍ അടക്കുന്നത് ജനാധിപത്യ വിരുദ്ധമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.

ഇടത് ദുര്‍ഭരണത്തിനെതിരെ സേവ് കേരള മാര്‍ച്ച് എന്ന മുദ്രാവാക്യവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ജനുവരി 18ന് നടത്തിയ മാര്‍ച്ചിന്റെ പേരില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയോട് പ്രതികരിക്കുകയായിരുന്നു തങ്ങള്‍.

ജനാധിപത്യത്തില്‍ എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കുന്നത് ഫാസിസ്റ്റ് ചെയ്തിയാണെന്നും തങ്ങള്‍ തുടര്‍ന്നു. ജനുവരി 18ന് തന്നെ അറസ്റ്റ് ചെയ്യപ്പെട്ട മുപ്പത്തോളം പ്രവര്‍ത്തകര്‍ ഇപ്പോളും റിമാന്റില്‍ തുടരുകയാണ്. ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് സര്‍ക്കാര്‍ കള്ളക്കേസ് എടുത്തിട്ടുള്ളതെന്നും തങ്ങള്‍ അറിയിച്ചു.