Connect with us

Video Stories

ലക്ഷ്യം ന്യൂനപക്ഷ ശാക്തീകരണം തടയല്‍

Published

on

ഡോ. ഹുസൈന്‍ മടവൂര്‍

ഇന്ത്യാ രാജ്യത്തിന്റെ ചരിത്രവും സംസ്‌കാരവും ബഹുസ്വരതയാണ്. ഹിന്ദുമതം എന്ന് വിളിക്കപ്പെട്ടതും വിവിധ സരണികളും ദര്‍ശനങ്ങളുമെല്ലാം ചേര്‍ന്ന വൈവിധ്യമാണ്. പിന്നീട് രൂപപ്പെട്ട ബുദ്ധ-ജൈന മതങ്ങളും ആശയ പ്രചാരണങ്ങളിലൂടെ പരസ്പരം കൊടുക്കല്‍ വാങ്ങലുകളുമായി ഒന്നിച്ചു വളര്‍ന്നതാണെന്നു കാണാം. ജൂത-ക്രൈസ്്തവ-ഇസ്്‌ലാം മതങ്ങളുടെ ആഗമനങ്ങളെയും ബഹുസ്വര സംസ്‌കൃതിയുടെ തുടര്‍ച്ചയായി വേണം കാണാന്‍. ദ്രാവിഡ സമൂഹത്തിലേക്ക് ആര്യന്മാരുടെ കടന്നുവരവ് ഉള്‍പ്പെടെ മേല്‍പറഞ്ഞ ഒന്നിനെയും വൈദേശികം പ്രാദേശികം എന്നു പറഞ്ഞ് മാറ്റി നിര്‍ത്താനാവില്ല.

എല്ലാ മതങ്ങളെയും സ്വാംശീകരിച്ചതും ഉള്‍ക്കൊണ്ട് ജീവിക്കുന്നതും ഭാരതീയരാണ്. എല്ലാ മത-ജാതി-ഉപജാതി ധാരകളുടെയും നാനാത്വത്തില്‍ ഏകത്വമാണ് രാജ്യത്തിന്റെ ആത്മാവ്. ഇതു നിലനിന്നു കാണണമെന്നാണ് ഗാന്ധിജിയും നെഹ്്‌റുവും പട്ടേലും ആസാദും അലി സഹോദരന്മാരും ഖാഇദെമില്ലത്തും ഉള്‍പ്പെടെയുള്ള രാഷ്ട്ര ശില്‍പികളും ആഗ്രഹിച്ചത്.
ഭരണഘടന നിര്‍മ്മിച്ചപ്പോള്‍ മതേതരത്വവും എല്ലാവര്‍ക്കും തുല്യ പരിഗണനയും ഉറപ്പാക്കിയതും യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊണ്ടു തന്നെയാണ്. നാനാത്വത്തില്‍ ഏകത്വമെന്ന അടിസ്ഥാന ശിലയില്‍ കെട്ടിപ്പടുത്ത ഭരണഘടനയില്‍ ന്യൂനപക്ഷ അവകാശങ്ങള്‍ ഉറപ്പാക്കിയതും ബഹുസ്വരതയുടെ സൗന്ദര്യത്തെ സ്വാംശീകരിച്ചാണ്.

ആധുനിക സമൂഹ്യ ക്രമത്തില്‍ രാഷ്ട്രത്തിന്റ മഹത്വവും നിലനില്‍പും ന്യൂനപക്ഷങ്ങളെ അംഗീകരിക്കുന്നതിലാണെന്ന് പൊളിറ്റിക്കല്‍ സയന്‍സിന്റെ ബാലപാഠമാണ്. മതം, ജാതി, ഭാഷ, സംസ്‌കാരം എന്നിവയുടെ പേരിലെല്ലാം ന്യൂനപക്ഷമായവരെ മുഖ്യധാരയോട് ചേര്‍ത്തു നിര്‍ത്താന്‍ പ്രത്യേക പരിഗണന ഭരണഘടന ഉറപ്പാക്കിയതും അതിന്റെ സത്ത ഉള്‍കൊള്ളാന്‍ മാറിമാറി വരുന്ന സര്‍ക്കാറുകള്‍ തയ്യാറായി എന്നതും മനുഷ്യകുലത്തിന്റെയും ഭാരതീയ സംസ്‌കാരങ്ങളുടെയും വളര്‍ച്ചയും മെച്യുരിറ്റിയുമാണ് അടയാളപ്പെടുത്തുന്നത്.

 
ന്യൂനപക്ഷത്തോടൊപ്പം പരിഗണിക്കപ്പെടേണ്ടതാണ് പിന്നാക്കക്കാരായ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളും ഗോത്ര സമൂഹങ്ങളും. മുസ്്‌ലിംകള്‍ ഒരേ സമയം ന്യൂനപക്ഷവും പിന്നാക്കവുമാണ്. രണ്ടു രീതിയിലും പരിഗണനയും നീതിയും ലഭിക്കേണ്ട വിഭാഗം. പക്ഷെ, പലപ്പോഴും നിയമം വ്യാഖ്യാനിക്കുന്നവരും നടപ്പാക്കുന്നവരും അവരെ ദ്രോഹിക്കുകയും വളര്‍ച്ച തടയുകയും ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന നിലപാടാണ് എല്ലാ കാലത്തും ഏറിയോ കുറഞ്ഞോ സ്വീകരിച്ചത്. കൂടുതല്‍ പരിഗണന ലഭിക്കേണ്ടവരായിട്ടും മുസ്്‌ലിം-ദലിത് വിഭാഗത്തിലുള്ളവരോട് അവഗണനയും ദ്രോഹവും തുടരുകയും ചെയ്യുന്നു.

 
രാജ്യത്തെ ജയിലുകളില്‍ ഭൂരിപക്ഷവും മുസ്്‌ലിം-ദലിത് വിഭാഗങ്ങളില്‍ പെട്ട സാമൂഹ്യ പ്രവര്‍ത്തകരാണ്. അവരവരുടെ സാമൂഹ്യ വ്യവസ്ഥിതിയെ ഉള്‍കൊണ്ട് നാടിന്റെ വളര്‍ച്ചക്കായി പലവിധത്തില്‍ പ്രവര്‍ത്തിക്കുന്നവരെ കുറ്റവാളികളെപോലെ കണ്ട് കൈകാര്യം ചെയ്യുന്നു. കരിനിയമങ്ങള്‍ ചുമത്തി കേസെടുത്ത് വിചാരണ പോലുമില്ലാതെ ജയിലറയില്‍ തള്ളുന്നു. പശുവിന്റെ വിലപോലും നല്‍കാതെ ദലിതുകളെ മാനസികവും കായികവുമായി തകര്‍ക്കുന്നു. ഇതിന്റെ ഒടുവിലെ ഉദാഹരണമാണ് സാകിര്‍നായിക്ക് ഉള്‍പ്പെടെയുള്ള മത പ്രബോധകര്‍ക്കെതിരെ ഊഹാപോഹങ്ങള്‍ മറയാക്കി നടത്തുന്ന നീക്കങ്ങള്‍.

മഹാരാഷ്ട്ര സര്‍ക്കാറും പൊലീസും സാകിര്‍നായികിനെതിരെ തെളിവില്ലെന്ന് പറയുകയും എന്തു കുറ്റം ആരോപിച്ചാലും നിരപരാധിത്വം കോടതിയില്‍ തെളിയിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തിട്ടും ഒരു പൗരന് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിക്കുന്നുവെന്നതാണ് പ്രശ്‌നത്തിന്റെ കാതല്‍. ദേശീയ തലത്തില്‍ ശക്തിപ്പെട്ട സംഭവങ്ങളുടെ തുടര്‍ച്ചയായി കേരളത്തിലും അത്തരം പ്രവണതള്‍ കണ്ടുതുടങ്ങിയെന്നത് നിസ്സാരമല്ല. പ്രമുഖ പ്രബോധകനായ എം.എം അക്ബറിന് എതിരെയുണ്ടായ നീതി നിഷേധവും ഈ അര്‍ത്ഥത്തില്‍ വേണം കാണാന്‍.

അദ്ദേഹം പതിറ്റാണ്ടുകളായി പൊതുജന മധ്യേ സുതാര്യമായി മത പ്രബോധനം നടത്തുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ കൃതികളും പ്രഭാഷണങ്ങളും ഏതെങ്കിലും മതത്തേയോ വിഭാഗത്തേയോ അവഹേളിക്കുന്നതായോ മോശമാക്കിയതായോ ഇന്നേവരെ ഒരു പരാതിയുമില്ല. വിവിധ മത ഗ്രന്ഥകളെ വിശകലനം ചെയ്തും സ്വാംശീകരിച്ചും എം.എം അക്ബര്‍ നടത്തുന്ന പ്രബോധന ശൈലി ആരെയും വ്രണപ്പെടുത്തിയതായി ഒരു തെളിവുമില്ല. സാമൂഹ്യ നന്മക്കും സമാധാന സന്ദേശ പ്രചാരണത്തിനും വിലപ്പെട്ട സംഭാവന നല്‍കിയ എം.എം അക്ബറിനെ നിയമപാലകര്‍ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത് അനീതിയല്ലെങ്കില്‍ മറ്റെന്താണ്.

 
മുസ്്‌ലിം സ്ഥാപനങ്ങള്‍ക്ക് നേരെ പൊലീസ് നടത്തുന്ന അമിതാവേശവും ഇതിന്റെ മറ്റൊരു പകര്‍പ്പാണ്. രാജ്യത്ത് ഹൈന്ദവനും ക്രൈസ്തവനും മുസല്‍മാനുമെല്ലാം സ്വന്തമായ സ്ഥാപനങ്ങള്‍ ഉണ്ട്. വിദ്യാഭ്യാസ-സാമൂഹ്യ പുരോഗതി ലക്ഷ്യമിട്ട് നിയമാനുസൃതമായാണ് എല്ലാവരും പ്രവര്‍ത്തിക്കുന്നത്. ഹിന്ദുവും മുസ്്‌ലിമും ക്രൈസ്തവനുമെല്ലാം സ്വന്തമായി സ്ഥാപിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശനം നല്‍കുന്നുണ്ടെന്നത് വിമര്‍ശകര്‍ മനസിലാക്കണം. അവരവരുടെ മതത്തെയും സംസ്‌കാരത്തെയും കുറിച്ചും അത്തരം സ്ഥാപനങ്ങളില്‍ എല്ലാ വിഭാഗവും പഠിപ്പിക്കുന്നത് രാജ്യത്തെ ഭരണഘടന ഉറപ്പു നല്‍കുന്ന നിയമത്തിന്റെ പരിധിയില്‍ നിന്നാണ്.

 
ന്യൂനപക്ഷ വിഭാഗം എന്ന നിലക്ക് വിദ്യാഭ്യാസ പ്രബോധന സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നടത്താനും പ്രത്യേക അവകാശവും രാജ്യത്തെ മുസ്്‌ലിംകള്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. വഖഫും സ്വദഖയും ഉപയോഗിച്ച് സമൂഹ നന്മക്കായി മുസ്്‌ലിംകള്‍ കെട്ടിപ്പടുത്ത പല സ്ഥാപനങ്ങളിലും ഇതര വിഭാഗങ്ങളാണ് കൂടുതലും പഠിക്കുന്നത്. ഫറൂഖ് കോളജ്്, തിരൂരങ്ങാടി പി.എസ്.എം.ഒ, അരീക്കോട് സുല്ലമുസ്സലാം, വെള്ളിമാടുകുന്ന് ജെ.ഡി.റ്റി ഇസ്്‌ലാം, എം.ഇ.എസ് സ്ഥാപനങ്ങള്‍ എന്നിവയൊക്കെ പരിശോധിച്ചാല്‍ അതു ബോധ്യപ്പെടും. മറ്റുമതസ്ഥര്‍ക്ക് ഐത്തം കല്‍പിക്കുന്നതോ വിദ്വേഷം പഠിപ്പിക്കുന്നതോ ആയ ഒരു സ്ഥാപനവും കേരളത്തില്‍ മുസ്്‌ലിംകളുടേതായി ഇല്ലെന്ന് തീര്‍ത്തു പറയാനാവും.

 
പക്ഷെ, എല്ലാ വസ്തുതകളും നിയമവും നീതിയും കാറ്റില്‍ പറത്തി ഒരു വിഭാഗം നിയമപാലകര്‍ മുസ്്‌ലിം സ്ഥാപനങ്ങളെ വേട്ടയാടുകയാണ്. എറണാകുളത്തെ പീസ് സ്‌കളില്‍ ഏതോ പാഠപുസ്തകത്തിലെ ഒരു പരാമര്‍ശത്തിന്റെ പേരിലാണത്രെ ജാമ്യം പോലും ലഭിക്കാത്ത വകുപ്പില്‍ പെടുത്തി നടപടിയെടുത്തത്. പാഠപുസ്തകത്തിലോ കരിക്കുലത്തിലോ അപാകതയുണ്ടെന്ന് കണ്ടാല്‍ അതു തിരുത്തിക്കാന്‍ അധികൃതര്‍ക്ക് അവകാശമുണ്ട്. പക്ഷെ, അതിനു പകരം മറ്റെന്തോ താല്‍പര്യം സംരക്ഷിക്കാനാണ് ശ്രമം. പീസ് സ്‌കൂളിലെ കരിക്കുലത്തിലോ പാഠപുസ്തകത്തിലോ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ തിരുത്തിക്കുന്നതിനോ നിയമാനുസൃത നടപടിക്കോ ആരും എതിരല്ല. അതിന്റെ പേരില്‍ നടക്കുന്ന നിയമവിരുദ്ധ ദ്രോഹനടപടിയാണ് പ്രശ്‌നം.

 
തന്റെ മതമാണ് ശരിയെന്ന് പറയാനും പ്രചരിപ്പിക്കാനും രാജ്യത്തെ നിയമം അനുവദിക്കുന്നുണ്ട്. എന്റെ രാഷ്ട്രീയമാണ്-രാജ്യമാണ്-നേതാവാണ്-ആശയമാണ് ശരിയെന്ന് ഗാന്ധിയനും കമ്മ്യൂണിസ്റ്റിനും മതവിശ്വാസിക്കുമെല്ലാം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ആവാം. പക്ഷെ, മറ്റു വിഭാഗക്കാര്‍ക്കെതിരായ വിദ്വേഷ പ്രചാരണവും അവരുടെ ചിഹ്നങ്ങളെ അവഹേളിക്കുന്നതും സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്നതും വേര്‍തിരിച്ച് മനസ്സിലാക്കുകയും വേണം. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മുഖ്യധാരാ മുസ്്‌ലിം സംഘടനയും ഭീകതയോടോ തീവ്രവാദത്തോടോ സന്ധി ചെയ്തിട്ടില്ല. ഒറ്റക്കും കൂട്ടായും അത്തരം ദുഷ്പ്രവണതകള്‍ക്കെതിരെ എല്ലാവരും ക്യാമ്പയിന്‍ നടത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.

 
ആഗോള ഭീകര സംഘമായ ഐ.എസിനെയുള്‍പ്പെടെ തള്ളിപ്പറയാനും എതിരിടാനും കേരളത്തിലെ എല്ലാ സംഘടനകളും ഒരൊറ്റ മനസ്സാണ്. അക്കാര്യത്തില്‍ സലഫി പ്രസ്ഥാനങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ഒറ്റപ്പെട്ട ശ്രമങ്ങളിലെ പൊള്ളത്തരവും കാര്യങ്ങളെ ശരിയായി വിലയിരുത്തിയാല്‍ ബോധ്യപ്പെടും. ലോക മുസ്്‌ലിം ഉമ്മത്ത് തള്ളിക്കളഞ്ഞ അക്രമക്കൂട്ടമായ ഐ.എസിലേക്ക് മുസ്്‌ലിംകളെ ചാരി നേട്ടംകൊയ്യാനുള്ള ചിലരുടെ നീക്കങ്ങള്‍ നേരത്തെ സൂചിപ്പിച്ചപോലെ, ഇന്ത്യന്‍ മുസ്‌ലിം ശാക്തീകരണവും വളര്‍ച്ചയും തടയാനുള്ള നീക്കമാണ്.

15 കോടിയോളം വരുന്ന ഇന്ത്യന്‍ മുസ്്‌ലിംകളില്‍ വിരലിലെണ്ണാവുന്ന ചിലര്‍ക്ക് വഴിതെറ്റിയെന്ന് കണ്ടാല്‍ തന്നെ അതു തിരുത്താന്‍ മുസ്്‌ലിം സംഘടകള്‍ നടത്തുന്ന ആത്മാര്‍ത്ഥ ശ്രമങ്ങളെ മുഖവിലക്കെടുത്ത് പിന്തുണക്കുകയാണ് അധികൃതര്‍ക്ക് കരണീയം.

അത്തരക്കാരെ ചര്‍ച്ചയിലൂടെ തിരുത്തി നേര്‍വഴിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് പകരം നിയമം കയ്യിലെടുക്കുന്ന നിയമ പാലകരുടെ അമിതാവേശം വിപരീത ഫലമാണുണ്ടാക്കുക. മുസ്്‌ലിം-ദലിത്-മനുഷ്യാവാശ പ്രവര്‍ത്തകരെ ശത്രുപക്ഷത്ത് നിര്‍ത്തുന്നതും അവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന കരിനിയമ നീക്കങ്ങളും പ്രശ്‌നം സങ്കീര്‍ണ്ണമാക്കും. അനാവശ്യമായി കേസെടുത്ത് പീഡിപ്പിക്കുകയും വിചാരണ തടവുകാരായി ജയിലില്‍ തള്ളി ജീവിതം തകര്‍ക്കുന്നതും പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല.

 
നിയമം നിയമത്തിന്റെ വഴിക്ക് വിട്ടില്ലെങ്കില്‍ ബഹുസ്വരതയില്‍ പടുത്തുയര്‍ത്തിയ മഹത്തായ രാജ്യത്തിന്റെ ഭാവി പുരോഗതയില്‍ അതു വലിയ തടസ്സമാവും. മുസ്്‌ലിംകളും രാജ്യത്തെ പൗരന്മാരാണെന്നും തുല്യനീതിക്ക് അവകാശപ്പെട്ടവരാണെന്നുമുള്ള ബോധമാണ് പരമപ്രധാനം. ഭീകതയും തീവ്രവാദവും ആരോപിച്ച് മുസ്‌ലിംകളെ പ്രാന്തവത്കരിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി അണിചേരേണ്ട സമയമാണിത്.
(കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്‍)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending