columns
ദേശീയ രാഷ്ട്രീയത്തില്‍ മുന്നോട്ടുപോകുന്ന കളികള്‍
2020 അവസാനത്തോടെ നരേന്ദ്ര മോദിയും അമിത്ഷായും എന്‍.ഡി.എ അവസാനിപ്പിച്ച് ദേശീയ രാഷ്ട്രീയത്തില്‍ പുതിയ നിയമങ്ങള്‍ എഴുതി ചേര്‍ക്കുകയാണ്. അദ്വാനിയുടെ എന്‍.ഡി.എ തീര്‍ന്നു. ഉപയോഗിച്ചതിന്ശേഷം ഉപേക്ഷിച്ചു
ശേഖര്‍ ഗുപ്ത
എല്‍.കെ അദ്വാനിയുടെ ബി.ജെ.പി 25 പാര്‍ട്ടികളെ ചേര്‍ത്താണ് 1998ല്‍ ദേശീയ ജനാധിപത്യ സഖ്യം രൂപീകരിച്ചത്. അത് സഖ്യരാഷ്ട്രീയത്തിന്റെ ഇന്ത്യയുടെ ഏറ്റവും വിജയകരമായ കാലഘട്ടത്തിനാണ് തുടക്കമിട്ടത്. ഇതിന്ശേഷം മുഖ്യകക്ഷിക്ക് ഭൂരിപക്ഷമില്ലാതെതന്നെ മൂന്ന് കൂട്ടുകക്ഷി സര്‍ക്കാരുകള്‍ കാലാവധി തികച്ചു. 2020 അവസാനത്തോടെ നരേന്ദ്ര മോദിയും അമിത്ഷായും എന്‍.ഡി.എ അവസാനിപ്പിച്ച് ദേശീയ രാഷ്ട്രീയത്തില്‍ പുതിയ നിയമങ്ങള്‍ എഴുതി ചേര്‍ക്കുകയാണ്. അദ്വാനിയുടെ എന്‍.ഡി.എ തീര്‍ന്നു. ഉപയോഗിച്ചതിന്ശേഷം ഉപേക്ഷിച്ചു.
ഇത് നമ്മുടെ വേദപാരമ്പര്യത്തിലെ അശ്വമേധ യജ്ഞവുമായി താരതമ്യം ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിച്ചേക്കാം. രാജ്യത്തുടനീളം കുതിരയെ അഴിച്ചുവിട്ട് ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞാല്‍ എന്താണ് ചെയ്യുക? അനുഗ്രഹീതയായ ആ കുതിരയെ കൊല്ലുക. എന്‍.ഡി.എ അത്തരത്തിലുള്ള കുതിരയാണ്. ന്യായവിധിയില്ലാതെ നാം അത് പറയുന്നു. ഇതിനെ ഇപ്പോഴും എന്‍.ഡി.എ സര്‍ക്കാര്‍ എന്ന് വിളിക്കുന്നു, എന്നാല്‍ ഈ സമയത്ത്, 53 അംഗ കേന്ദ്രമന്ത്രിസഭയില്‍ ഒരു സഖ്യ പങ്കാളി മാത്രമേയുള്ളൂ. അത് ആരാണെന്ന് നിങ്ങള്‍ക്ക് ഓര്‍മിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അസ്വസ്ഥരാകരുത്. ഗൂഗിളില്‍ തെരയുന്നതില്നിന്നും ഞാന്‍ നിങ്ങളെ രക്ഷിക്കാം. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (ആര്.പി.ഐ) വിഭാഗത്തിലെ രാംദാസ് അത്താവാലെയാണ് അത്. എന്‍.ഡി.എ സഖ്യ സര്‍ക്കാര്‍ എന്നതിന്റെ ഏക ഓര്‍മ്മപ്പെടുത്തലാണിത്. 1990 ലെ രഥയാത്രക്കിടെ തന്റെ മതേതര പ്രതിബദ്ധത തെളിയിക്കാന്‍ ‘രഥ’ത്തിന്റെ ഡ്രൈവര്‍ മുസ്്ലിമാണെന്ന് അദ്വാനി പറഞ്ഞപോലെ. വൈറലാകുമെന്ന് ഉറപ്പുനല്‍കുന്ന എന്തെങ്കിലും പറഞ്ഞ് അത്താവാലെ ഓരോ തവണയും തന്റെ സാന്നിധ്യം ഓര്‍മ്മിപ്പിക്കുന്നു. എന്നിരുന്നാലും മന്ത്രിസഭയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് മഹാരാഷ്ട്രയില്‍ ചെറിയ ദലിത് വോട്ട് ഉണ്ട്. അതിനാല്‍ അദ്ദേഹം സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രിയാണ്. ഇത് ഒരു വശമാണ്, എന്നാല്‍ മന്ത്രിസഭയിലെ ഏക മുസ്്ലിമായ അത്താവാലെ ന്യൂനപക്ഷകാര്യ വകുപ്പും കൈകാര്യം ചെയ്യുന്നു.
ഇത് മോദിക്കും ഷാക്കും എതിരെ ഉപയോഗിക്കാന്‍ കഴിയുമോ? മുന്‍ ഹരിയാന മുഖ്യമന്ത്രി (അഴിമതിക്കേസില്‍ ജയിലില്‍ കിടക്കുന്നു, ഇപ്പോള്‍ പരോളിലാണ്) ഓം പ്രകാശ് ചൗതാല എന്നോട് പറഞ്ഞതില്‍ ഉണ്ട്. ഹം യഹാന്‍ തീര്‍ത്ത് യാത്ര പാര് നഹിന് അയേ (ഞങ്ങള്‍ ഇവിടെ തീര്‍ത്ഥാടനത്തിന് വന്നതല്ല, അധികാരത്തിന് വേണ്ടിയാണ് രാഷ്ട്രീയം) എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പുതിയ ബി.ജെ.പി ആ പരീക്ഷണം വിജയിക്കുന്നു, ശിരഛേദം ചെയ്ത സഖ്യകക്ഷികളെക്കുറിച്ചോ, ചവിട്ടിയരയ്ക്കപ്പെട്ട കാല്പാദങ്ങളെക്കുറിച്ചോ, ഒടിക്കപ്പെട്ട കൈ കാലുകളെക്കുറിച്ചോ ഉള്ള കാര്യങ്ങള്‍ മറന്നേക്കുക.
നമുക്ക് 1998 മുതല്‍ 2014 വരെ പോകാം. ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടിയെങ്കിലും ഏഴ് സഖ്യകക്ഷികള്‍ സര്‍ക്കാരിന്റെ ഭാഗമായിരുന്നു. ശിവസേന, പസ്വാന്റെ എല്‍.ജെ.പി, ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി, ശിരോമണി അകാലിദള്‍, എന്നിവര്‍ക്ക് ക്യാബിനറ്റ് റാങ്കും അനുപ്രിയ പട്ടേലിന്റെ അപ്നാ ദള്‍, ഉപേന്ദ്ര കുഷ്വാഹയുടെ രാഷ്ട്രീയ ലോക് താന്ത്രിക് സമാജ് വാദി പാര്‍ട്ടി, അത്താവാലെയുടെ ആര്.പി.ഐ എന്നിവര്‍ക്ക് സഹമന്ത്രി സ്ഥാനവും നല്കി. ആറ് വര്‍ഷത്തിന്ശേഷം അത്താവാലെ മാത്രമാണ് അതിജീവിച്ചിരിക്കുന്നതെന്നത് നമ്മുടെ രാഷ്ട്രീയത്തില്‍ ഉണ്ടായ വലിയ മാറ്റത്തെയാണ് പറയുന്നത്. ഇത് ഭൂതകാലത്തെക്കുറിച്ചുള്ള വാദമല്ല. നേരെമറിച്ച്, ഭാവിയിലേക്കുള്ള രാഷ്ട്രീയ ചൂണ്ടുപലകയാണ്. പക്ഷേ, നാം ഭൂതകാലത്തെ വീണ്ടും പരാമര്‍ശിക്കേണ്ടതുണ്ട്. അദ്വാനിയും അടല്‍ ബിഹാരി വാജ്പേയിയും തങ്ങളുടെ ആദ്യത്തെ എന്‍.ഡി.എയിലേക്ക് കൊണ്ടുവന്ന പാര്‍ട്ടികളില്‍ എല്ലാം ഇപ്പോള്‍ നിലനില്ക്കുന്നില്ല, ചില പാര്‍ട്ടികളുടെ പേരുകള്‍ അക്ഷരത്തെറ്റ് പോലെ കാണപ്പെടാം. യു.പി.എസ്.സി ടോപ്പര്‍ക്ക് പോലും ചില പാര്‍ട്ടികളുടെ മുഴുവന്‍ പേര് പറയാന്‍ സാധിച്ചെന്നുവരില്ല. എന്നാല്‍ ചില പേരുകള്‍ മറക്കാനാവാത്തതാണ്. ആദ്യത്തെ എന്‍.ഡി.എ മന്ത്രിസഭകളില്‍ പ്രതിരോധ മന്ത്രിയായി ജോര്‍ജ്ജ് ഫെര്ണാണ്ടസുണ്ടയിരുന്നു. ഒരു സഖ്യകക്ഷി പ്രതിനിധി ക്യാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റിയില്‍ അംഗമാകുന്നത് അവസാനമായിട്ട് അപ്പോഴായിരുന്നു. അദ്ദേഹത്തിന്റെ സഖാവും ചിലപ്പോള്‍ ശത്രുവുമായ നിതീഷ്കുമാര്‍ വിവിധ സമയങ്ങളില്‍ റെയില്‍വേ, കാര്‍ഷിക മന്ത്രാലയങ്ങള്‍ വഹിച്ചിരുന്നു. മമത ബാനര്‍ജി, നവീന്‍ പട്നായിക്, ശരദ് യാദവ്, രാംവിലാസ് പസ്വാന് എന്നിവരും പ്രധാന വകുപ്പുകളുമായി ഉണ്ടായിരുന്നു. ശിവസേനയിലെ സുരേഷ് പ്രഭുവിനെപ്പോലെയുള്ളവരും. സ്പീക്കര്‍ പദവിയില്‍ ടി.ഡി.പിയിലെ ജി.എം.സി ബാലയോഗി ഉണ്ടായിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സിലെ അബ്ദുള്ളമാരുണ്ടായിരുന്നു. അതൊരു വളരെ ശക്തമായ കൂട്ടുകക്ഷി സര്‍ക്കാരായിരുന്നു. നിതീഷ്കുമാര്‍ ഇപ്പോഴും എന്‍.ഡി.എ സഖ്യത്തിലുണ്ട്. എന്നാല്‍ കേന്ദ്ര മന്ത്രിസഭയില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ആരും ഇല്ല. ബിഹാറില്‍ അദ്ദേഹത്തിന്റെ പ്രഭാവത്തിന് മങ്ങലേറ്റുകൊണ്ടിരിക്കുകയാണ്. ഒരു തവണകൂടി മുഖ്യമന്ത്രിയായാലും അത് അദ്ദേഹത്തിന്റെ അവസാനത്തെതായിരിക്കും. പാര്‍ട്ടിയിലോ കുടുംബത്തിലോ പിന്‍ഗാമികള്‍ ഇല്ലാത്തതിനാല്‍ ആ പാര്ട്ടിയില്ലാതാകുന്നതുവരെ ബി.ജെ.പി കാത്തിരിക്കും.
പശ്ചിമ ബംഗാളില്‍ മുന്‍ സഖ്യകക്ഷിയായ മമത ബാനര്‍ജിയുമായി ബി.ജെ.പി ഇപ്പോള്‍ ശത്രുതയിലാണ്. അവര്‍ ജയിച്ചാലും തോറ്റാലും ദുര്‍ബലയായിരിക്കും. നവീന്‍ പട്നായിക്ക് ഒഡീഷയില്‍ തനിച്ചാണ്. അദ്ദേഹത്തിന് പ്രായമാവുകയാണ്. അദ്ദേഹം ഒഴിച്ചിടുന്ന സ്ഥലം തങ്ങള്‍ക്കായിരിക്കുമെന്ന് ബി.ജെ.പിക്കറിയാം. 2024 ലെ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി വലിയ നീക്കം അവിടെ നടത്തുന്നത് കാത്തിരുന്ന് കാണാം. മുമ്പുണ്ടായിരുന്ന സംഗതികള്‍ തന്നെ ആവര്‍ത്തിക്കപ്പെടും. ചിലര്‍ വിമത സ്വരം ഉയര്‍ത്തും. സി.ബി.ഐയും ഇ.ഡിയും മറ്റും ഇടപെടും. അനുഭാവി ചാനലുകളും സാമൂഹ്യ മാധ്യമങ്ങളും യുദ്ധം തന്നെ പ്രഖ്യാപിക്കും. അതൊന്നും നേരിടാന്‍ വയോധികനായ പട്നായിക്കിന് കഴിയില്ല. മോദി-ഷാ കാലഘട്ടത്തില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്നുവെങ്കിലും മെഹ്ബൂബ മുഫ്തിയും അബ്ദുള്ളമാരും ഒരു വര്ഷത്തിനടത്താണ് തടവറയില്‍ കഴിഞ്ഞത്.
ശിവസേന ഇപ്പോള്‍ കടുത്ത എതിരാളിയാണ്, സുരേഷ് പ്രഭു ബി.ജെ.പിയിലും. ശരദ് യാദവ് ഒരിടത്തും ഇല്ല, മകള്‍ സുഭാഷിനി കോണ്‍ഗ്രസില്‍ ചേര്‍ന്നു. പസ്വാന് കുടുംബത്തിന്റേത് ചിരപരിചിതമായ കഥയാണ്. അടുത്ത തെരഞ്ഞെടുപ്പോടെ ആ പാര്‍ട്ടി ഇല്ലാതാവും. ചന്ദ്രബാബുനായിഡു ഇപ്പോള്‍ കടുത്ത എതിരാളിയാണ്. അദ്ദേഹത്തെ തകര്‍ത്ത വൈ.എസ് ജഗന്മോഹന് റെഡ്ഢി സി.ബി.ഐയുടെയും ഇ.ഡിയുടെയും ഔദാര്യത്തില്‍ കഴിയുന്നു. അദ്ദേഹം ജുഡീഷ്യറിയുമായി കടുത്ത പോരാട്ടത്തിലാണ്, അദ്ദേഹത്തില്‍ ഒരു സ്വാധീനം തീര്‍ച്ചയായും എല്ലായ്പ്പോഴും മോദി സര്‍ക്കാരിന് ഉണ്ടാകും. തെക്ക്, തമിഴ്നാട്ടില്‍ ദുര്‍ബലമായ എ. ഐ.എ.ഡി.എം.കെയെ സന്തോഷത്തോടെ കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണ് ബി.ജെ.പി. ഏറ്റവും ക്രൂരമായ യുദ്ധമുറയാണ് രാഷ്ട്രീയം. അവരുടേതായ പ്രദേശങ്ങളില്‍ ബി.ജെ.പിയെ ഒഴിവാക്കാനാവാത്ത അവസ്ഥ തിരിച്ചറിയുകയും കാലക്രമേണ സ്വയം അപ്രസക്തരാകുകയും ചെയ്യുകയാണ് പട്നായിക്കും റെഡ്ഢിയും നിതീഷുമൊക്കെ ചെയ്യുന്നത്. അവര്‍ ഇപ്പോഴും തെരഞ്ഞെടുപ്പില്‍ പോരാടുന്നുണ്ടാകാം. അതേസമയം അവര്‍ അവരുടെ ആത്മാഭിമാനത്തെ അടക്കിനിര്‍ത്തി, രാജ്യസഭയിലെ ബി.ജെ.പിക്ക്വേണ്ടി വോട്ടു ചെയ്യുന്നു. നിങ്ങള്‍ നിങ്ങളുടെ നാടുകളിലെ ചക്രവര്‍ത്തിമാരായിരിക്കും. എന്നാല്‍ യഥാര്‍ത്ഥ അധികാരം ഏജന്‍സികളും ദേശീയ മാധ്യമങ്ങളും പണച്ചാക്കുകളും എല്ലാം കേന്ദ്രത്തിന്റെ പക്കലാണ്.
ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട സര്‍ക്കാരാണ് മോദിയുടെയും ഷായുടെതെന്നും പറയാം. അക്കാര്യത്തില്‍ അവര്‍ക്ക് യാതൊരു കുറ്റബോധവുമില്ല. 24ഃ7ഃ365 ദിവസവും അധികാരത്തോടും രാഷ്ട്രീയത്തോടുമുള്ള അവരുടെ ആസക്തി ഇന്ത്യയില്‍ ഇതുവരെ ഇല്ലാത്ത രീതിയിലുള്ളതായിരിക്കാം. അവരുടെ എല്ലാ സാമ്പത്തിക തീരുമാനങ്ങളും രാഷ്ട്രീയത്താല്‍ നിര്‍ണയിക്കപ്പെട്ടതാണ്. അതുകൊണ്ടാണ് പലിശനിരക്ക് കൂടുതല്‍ വെട്ടിക്കുറയ്ക്കാത്തത്, അതുകൊണ്ടാണ് കേന്ദ്രം കൂടുതല്‍ ഉത്തജേക പരിപാടി നടപ്പിലാക്കാത്തത്. അത് പണപ്പെരുപ്പം വര്‍ധിപ്പിച്ചേക്കും. അത് ദരിദ്ര വിഭാഗക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കും. സര്‍ക്കാര്‍ പൊതുചിലവിന്റെ കാര്യത്തില്‍ നടത്തുന്ന ഒരോ ത്യാഗങ്ങളും ഏറ്റവും ദരിദ്രരായവര്‍ പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതാണ്. പണപ്പെരുപ്പം, ക്ഷേമം, വളര്‍ച്ച എന്നിവ തമ്മിലുള്ള ആ ഒത്തുതീര്‍പ്പ് ശുദ്ധവും അപകടസാധ്യതയില്ലാത്തതുമായ രാഷ്ട്രീയമാണ്. അതുപോലെ പെട്രോളിയം നികുതി നിരക്കുകള്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ നിലനിര്‍ത്താനും അവര്‍ മടിക്കില്ല. കാരണം മധ്യവര്ഗത്തില്പ്പെട്ടവര് മാത്രമാണ് വാഹനങ്ങള്‍ ഓടിക്കുന്നത്. അവരുടെ വോട്ടുകള്‍ നേരത്ത ഉറപ്പാക്കിയതാണ്. ദേശീയ രാഷ്ട്രീയത്തില്‍ മുന്നോട്ടുപോകുന്ന കളികള്‍ ഇതാണ്. നിങ്ങള്‍ക്കത് ഇഷ്ടപ്പെട്ടാല്‍ നിങ്ങള്‍ക്ക് നല്ലത്. ഇഷ്ടമല്ലെങ്കില്‍ വിജയം വരിച്ച അശ്വമേധത്തെ തളയ്ക്കേണ്ടിവരും. അദ്വാനി ഇവിടെ തന്നെയുണ്ട്. അദ്ദേഹത്തോട് ചോദിക്കുക. അദ്ദേഹം നിരാശനായിരിക്കില്ല. 1998 ല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ പരിവര്‍ത്തനം ചെയ്യാനുള്ള പ്രചാരണത്തിന് അദ്ദേഹം തുടക്കംകുറിച്ചു. അദ്ദേഹത്തിന്റെ തന്നെ ജീവിത കാലത്ത് ശിക്ഷ്യന്മാര് അദ്ദേഹത്തിന്റെ പ്രതിജ്ഞ പാലിച്ചു. പൂര്ണമായില്ലെങ്കിലും വളരെ വലിയ തോതില്‍. ക്ഷമിക്കണം നെഹ്റു ആരാധകരേ, അദ്ദേഹത്തില്‍നിന്ന് ഇത് കവര്‍ന്നതിന്.
(കടപ്പാട്: വേലുൃശി.േശി)
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്കാത്തതിനാല് സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന് പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര് ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്മാന് നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന് ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന് അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന് യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന് വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന് ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
india2 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
kerala2 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
kerala2 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india2 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala2 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala2 days agoഎറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
-
india1 day ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
