Video Stories
കാഷ്ലെസ് ഗ്രാമത്തിന് സംഭവിച്ചതെന്ത്
മൃദുല ചാരി
‘ആ മെഷീന് ഇപ്പോള്‍ എവിടെയാണെന്ന് അറിയാമോ?’ മഹരാഷ്ട്രയിലെ ദാസൈ ഗ്രാമത്തില്‍ കട നടത്തുന്ന പ്രവീണ്‍ ഗോലാപിന്റേതാണ് ചോദ്യം. ‘അതിനി നോക്കിയെടുക്കണം’ എന്നു പറഞ്ഞ് ഗോലാപും സഹായിയും തന്റെ സ്റ്റേഷനറി കടയിലെ ഷെല്ഫുകളില് തിരയാന്‍ തുടങ്ങി. നോട്ടുനിരോധനം പ്രഖ്യാപിച്ചതിനു ഒരുമാസത്തിനുശേഷം ഡിസംബറിലാണ് കാര്‍ഡ് സൈ്വപ്പ് ചെയ്യുന്ന ആ യന്ത്രം ഇവര്‍ വാങ്ങിയത്. കുറച്ചുസമയത്തെ തിരച്ചിലിനുശേഷം ഗോലാപിന്റെ സഹായി പഴയ സാധനങ്ങള്‍ കൂട്ടിയിട്ടയിടത്തുനിന്നും ആ യന്ത്രം കണ്ടെത്തി.
ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ബാങ്ക് ഓഫ് ബറോഡയാണ് ഈ യന്ത്രങ്ങള്‍ ഈ ഗ്രാമത്തിനു സമ്മാനിച്ചത്. സ്റ്റേഷനറി ഷോപ്പുകള്‍ മുതല്‍ ബ്യൂട്ടി പാര്‍ലറുകള്‍ വരെ ഈ യന്ത്രം സ്വന്തമാക്കിയിരുന്നു. നോട്ടുനിരോധനം ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുമെന്ന അവകാശവാദത്തിന് കേന്ദ്ര സര്‍ക്കാറും മഹാരാഷ്ട്ര സര്‍ക്കാറും ഉയര്‍ത്തിക്കാട്ടിയ തെളിവുകളിലൊന്നായിരുന്നു ഈ ഗ്രാമം. ഡിസംബര്‍ പകുതിയോടെ കാഷ്ലെസ് ഗ്രാമത്തിന്റെ വിശേഷങ്ങള്‍ തേടിപ്പോയ മാധ്യമങ്ങള്‍ക്കുമുമ്പില്‍ പണമില്ലാതെ ഇടപാട് തുടരാന്‍ കഴിയുന്നതിലുള്ള വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന നാട്ടുകാരെയാണ് കണ്ടത്.
പത്തുമാസത്തിനിപ്പുറം ആ ഉത്സാഹമൊക്കെ പോയി. പണം വീണ്ടും ഒഴുകാന്‍ തുടങ്ങി. ട്രാന്സാക്ഷന് ഫീ കാരണം കച്ചവടക്കാര്‍ ഇത് ഒഴിവാക്കി. പിന്നെ, നെറ്റ്വര്ക്കിലെയും മറ്റും തകരാറും ഉപഭോക്താക്കളുടെ പക്കല്‍ ഡബിറ്റ് കാര്‍ഡ് ഇല്ലാത്തതുമൊക്കെ കാരണം കാഷ്ലെസ് ഇടപാടുകള്‍ ഒട്ടും ഇല്ലാതായി.
ദാസൈ ശഹര് വ്യാപാരി അസോസിയേഷനിലെ അംഗങ്ങളായ 100 കച്ചവടക്കാരില്‍ 70 പേരും ബാങ്ക് ഓഫ് ബറോഡ നല്കിയ സൈ്വപ്പിങ് മെഷീന് സ്വീകരിച്ചിരുന്നെന്നാണ് സംഘടനയുടെ പ്രസിഡന്റ് സ്വാപ്നില്‍ പട്കര്‍ പറയുന്നത്. എന്നാലിന്ന് അതില്‍ 25 പേരുടെ പക്കല്‍ മാത്രമാണ് അവര്‍ ഉപയോഗിക്കുന്നില്ലെങ്കിലും പ്രവര്‍ത്തനയോഗ്യമായ മെഷീനുകള്‍ ഉള്ളത്.
ചുരുങ്ങിയ ദിവസം മാത്രമാണ് യന്ത്രം ഉപയോഗിച്ചതെന്നാണ് ഗോലാപ് പറയുന്നത്. ’15 മുതല്‍ 20 ദിവസത്തോളമാണ് ഞങ്ങള്‍ ഇത് ഉപയോഗിച്ചത്. അതും കസ്റ്റമേഴ്സിനോട് കാര്‍ഡ് ഉപയോഗിക്കാന്‍ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. ഇപ്പോള്‍ മെഷീന് തന്നെ പ്രവര്‍ത്തിക്കാതായി. അതുകൊണ്ട് ഞങ്ങള്‍ അതെടുത്ത് കളഞ്ഞു’. – ഗോലാപ് പറയുന്നു. ബാങ്ക് അക്കൗണ്ടുകള്‍ ഇല്ലാത്തതിനാല്‍ ഉപഭോക്താക്കളില്‍ മിക്കവര്‍ക്കും ഡെബിറ്റ് കാര്‍ഡുകള്‍ ഇല്ലാത്തതായിരുന്നു തുടക്കത്തില്‍ നേരിട്ട പ്രശ്നം. സ്ഥിരവരുമാനമുള്ള ജോലിയില്ലാത്ത തങ്ങള്‍ക്കെന്തിനാണ് ഇതൊക്കെയെന്നാണ് നാട്ടുകാരുടെ നിലപാട്. ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളവര്‍ തന്നെ, ഉദാഹരണത്തിന് കടയുടമകള്‍, വരുമാനം ബാങ്കില്‍ നിക്ഷേപിക്കുന്നത് അവസാനിപ്പിച്ചു.
‘എ.ടി.എമ്മുകളില്‍ പണമുണ്ടാവാറില്ല. അതുകൊണ്ട് ആളുകള്‍ വരുമാനം ഡെപ്പോസിറ്റ് ചെയ്യാറില്ല.’ -ഗോലാപ് തുടര്‍ന്നു. പണം ബാങ്കില്‍ നിക്ഷേപിക്കുകയെന്നതിനര്‍ത്ഥം അത് തിരിച്ചെടുക്കാന്‍ ക്യൂ നില്‍ക്കേണ്ടി വരികയെന്നതാണ്’. ബാങ്കില്‍ പണം നിക്ഷേപിക്കാത്തതിനാല്‍ ഡെബിറ്റ് കാര്‍ഡ് ഉണ്ടായാല്‍ തന്നെ അവര്‍ക്ക് അവ ഉപയോഗിക്കാനാവില്ല. ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇല്ലാത്തതാണ് മറ്റൊരു പ്രധാനപ്രശ്നം. ട്രാന്‍സാക്ഷനുവേണ്ടിയുള്ള നെറ്റ്വര്ക്കുകളൊന്നും ലോഗ് ചെയ്തു കിട്ടില്ല.
ആദ്യമൊന്നും ദാസൈയിലെ പല കടയുടമകളും മെഷീനുകള്‍ ഉപയോഗിക്കാന്‍ തയ്യാറായിരുന്നില്ല. ‘ഇതൊക്കെ വെറും നാടകമായിരുന്നു.’ -ഇവിടുത്തെ ടൈലറായ എക്നാത് ദാവദ് പറയുന്നു. ‘ജോലിയുള്ളവര്‍ മാത്രമേ ഇത് ഉപയോഗിക്കുകയുള്ളൂ. ഇവിടെയടുത്ത് ഒരു ഹൈവേയോ മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷനോ ഇല്ല. അതുകൊണ്ടുതന്നെ മിക്കയാളുകള്‍ക്കും ഇതുപോലുള്ള ജോലിയൊന്നുമില്ല. ഉപഭോക്താക്കള്‍ക്ക് കാര്‍ഡില്ലെങ്കില്‍ പിന്നെ ഈ ആദിവാസി മേഖലയില്‍ ആരാണ് മെഷീന് ഉപയോഗിക്കുന്നത്.’ അദ്ദേഹം ചോദിക്കുന്നു. ദാവന്ദ് ഈ യന്ത്രം വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല.ലേഡീസ് വാച്ചുകളും നെയില്‍ പോളിഷുകളുമൊക്കെ വില്‍ക്കുന്ന കട നടത്തുന്ന സച്ചിന് തുപഞ്ചും മെഷീന് ഉപയോഗിച്ചിട്ടില്ല. ഡെബിറ്റ് കാര്‍ഡ് ഇല്ലാത്ത സ്ത്രീകളാണ് അദ്ദേഹത്തിന്റെ ഉപഭോക്താക്കള്‍. ഗണേശ ചതുര്‍ത്ഥി, ദീപാവലി വേളകളിലാണ് അദ്ദേഹത്തിന് നല്ല കച്ചവടമുണ്ടാവാറുള്ളത്. ഈവര്‍ഷം നോട്ടു നിരോധനമുണ്ടായ തിരിച്ചടിയില്‍ നിന്നും ആരും കരകയറിയിട്ടില്ലെന്നതിനാല്‍ കച്ചവടത്തില്‍ നല്ല ഇടിവുണ്ടായിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ‘മിക്ക സ്ത്രീകളും 500ല്‍ താഴെ വില വരുന്ന വസ്തുക്കളാണ് വാങ്ങുക. അതുകൊണ്ടുതന്നെ അവര്‍ പണം ഉപയോഗിച്ച് ഇടപാട് നടത്തും. പക്ഷെ ഇപ്പോള്‍ അവര്‍ അതിലും കുറഞ്ഞ തുകയ്ക്കാണ് പര്‍ച്ചേഴ്സ് നടത്തുന്നത്’ -അദ്ദേഹം പറയുന്നു.
കാഷ്ലെസ് ദാസൈയുടെ കാര്യം ചോദിച്ചപ്പോള്‍ പ്രദേശത്തെ മെഡിക്കല്‍ സ്റ്റോര്‍ ഉടമ ചിരിക്കുകയാണുണ്ടായത്. ‘ഞാനെന്ത് പറയാനാ?’ അദ്ദേഹം ചോദിച്ചു. ‘മോദിയെന്തൊക്കെ ചെയ്തിട്ടുണ്ടോ അതൊക്കെ പത്രത്തില്‍ മാത്രമേ സംഭവിച്ചിട്ടുള്ളൂ. ഇതൊക്കെ തട്ടിപ്പല്ലേ, വെറും നാടകം. ആളുകള്‍ക്ക് ഇതിലേക്ക് രാഷ്ട്രീയം കൊണ്ടുവരണം. അതുകൊണ്ടാണ് ഞങ്ങളുടെ നാടിന് ഈ ടാഗ് ലഭിച്ചത്. നിങ്ങള്‍ക്ക് മോദി ഭക്തരെ ഇനി ഇവിടെ കാണാനാവില്ല.’- അദ്ദേഹം പറഞ്ഞു. നോട്ടുനിരോധനസമയത്ത് വിജയ് ബാങ്കില്‍ ഒരു മെഷീനിനായി അദ്ദേഹം അപേക്ഷ നല്‍കിയിരുന്നു. പക്ഷെ അത് ലഭിച്ചില്ല. ‘എന്റെ അക്കൗണ്ട് വിജയ ബാങ്കിലായിരുന്നു. പിന്നെയെന്തിനാണ് പുതിയ അക്കൗണ്ടിനായി പതിനായിരവും പിന്നെ മാസാമാസം വാടകയായി 750 രൂപയും എല്ലാ ഇടപാടിനും ഉപഭോക്താക്കളില്‍ നിന്നും 2 ശതമാനം ട്രാന്സാക്ഷന് ഫീയായും ഈടാക്കുന്നത്?’ അദ്ദേഹം ചോദിക്കുന്നു.
‘കാഷ്ലെസ് ആവാന്‍ പറഞ്ഞതല്ലാതെ സര്‍ക്കാര്‍ യാതൊരു പിന്തുണയും നല്‍കിയിട്ടില്ല’ എന്നാണ് ഇതിനെക്കുറിച്ച് ദാസൈ സഹര്‍ വ്യാപാരി അസോസിയേഷന് പ്രസിഡന്റ് സ്വപ്നില്‍ പട്കര്‍ പറയുന്നത്. ‘നെറ്റ്വര്‍ക്ക് വലിയ പ്രശ്നമാണ്. നെറ്റ്വര്‍ക്ക് ദീര്‍ഘിപ്പിക്കാന്‍ ഞങ്ങള്‍ ബി.എസ്.എന്‍.എല്ലിനോടും വോഡഫോണിനോടും ഐഡിയയോടും ആവശ്യപ്പെട്ടിരുന്നു. പക്ഷേ യാതൊരു പ്രതികരണവുമുണ്ടായില്ല. അദ്ദേഹം പറയുന്നു.
പട്കറും സ്വാതന്ത്രവീര്‍ സവര്‍കര്‍ രാഷ്ട്രീയ സ്മാരക് ട്രസ്റ്റിലെ രഞ്ജിത് സവര്‍ക്കറുമാണ് കാഷ്ലെസ് ഗ്രാമം എന്ന ആശയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ദാസൈയെ കാഷ്ലെസ് ആക്കാന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ രണ്ടു ബാങ്കുകളെ സമീപിച്ചു. വിജയ ബാങ്കിനെയും താനെ ജില്ലാ കോ ഓപറേറ്റീവ് സെന്‍ട്രല്‍ ബാങ്കിനെയും. രണ്ടുപേരും ആവശ്യപ്പെട്ടത് വലിയ ഡെപ്പോസിറ്റ് ചാര്‍ജും മാസവാടകയുമായിരുന്നു. പിന്നീടാണ് സവര്‍ക്കര്‍ ബാങ്ക് ഓഫ് ബറോഡയെ സമീപിച്ചത്. ഈ ബാങ്കിന് ഗ്രാമത്തില്‍ യാതൊരു ബ്രാഞ്ചുകളുമില്ല. ജൂണ്‍ 1ന് അവര്‍ ഒരു എ.ടി.എം തുറന്നു. വിജയ ബാങ്കിലെ 17,000 അക്കൗണ്ടുകളിലും താനെ ജില്ലാ കോ ഓപറേറ്റീവ് ബാങ്കിന്റെ 27,000 അക്കൗണ്ടുകളിലും വെറും 2000ത്തിനും 3000ത്തിനും ഇടയില്‍ ആളുകള്‍ക്കു മാത്രമേ ഡെബിറ്റ് കാര്‍ഡ് ഉള്ളൂ. അക്കൗണ്ടുള്ളവരില്‍ വെറും 25 ശതമാനം പേര്‍ക്കു മാത്രമേ ബാങ്ക് കാര്‍ഡ് നല്‍കിയിട്ടുള്ളൂവെന്നാണ് പട്കറിന്റെ ആരോപണം. എന്നാല്‍ വിജയ ബാങ്ക് മാനേജര്‍ നാരായണ്‍ കോറി ഇത് നിഷേധിക്കുകയാണ്. വിജയ ബാങ്കില്‍ അക്കൗണ്ടുള്ള എല്ലാവര്ക്കും കാര്‍ഡ് നല്‍കിയിട്ടുണ്ട്. നിരക്ഷരരായ ചിലര്‍ക്ക് അത് ഉപയോഗിക്കാന്‍ കഴിയില്ല എന്നതുകൊണ്ട് കാര്‍ഡ് നല്‍കാത്തതൊഴിച്ചാല്‍’- അദ്ദേഹം പറയുന്നു. ദാസൈയിലെ 50 ശതമാനം പേര്‍ക്കും ഡെബിറ്റ് കാര്‍ഡ് ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്‍ഡ് സ്റ്റോക്കില്ലാത്തതിനാല്‍ ചില അപേക്ഷകര്‍ക്ക് കൊടുക്കാനായിട്ടില്ല. സൈ്വപ്പ് മെഷീനിനായി 12 അപേക്ഷകളും ലഭിച്ചിട്ടുണ്ട്. പക്ഷെ അവയും ഇവിടെ സ്റ്റോക്കില്ലെന്നും അദ്ദേഹം പറയുന്നു.
(കടപ്പാട്: രെൃീഹഹ.ശി)
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
News19 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
Sports1 day agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
india21 hours agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി

