Connect with us

Culture

കേംബ്രിഡ്ജ് അനലിറ്റിക്കയും ഇന്ത്യന്‍ രാഷ്ട്രീയ പതിപ്പുകളും

Published

on

പി. കെ. അന്‍വര്‍ നഹ

രാഷ്ട്രങ്ങളുടെ ആധിപത്യമനോഭാവത്തിന് അതിരുകളില്ല. അത് നേടിയെടുക്കാന്‍ അവലംബിക്കുന്ന രീതി രഹസ്യസ്വഭാവവും സങ്കീര്‍ണവുമാകയാല്‍ പൊതുജനവിശകലനത്തിന് പാത്രീഭവിക്കുക ദുര്‍ലഭമാണുതാനും. എങ്കിലും ആധിപത്യം എന്നാല്‍ എന്ത് എന്നതിനെക്കുറിച്ച് ഏകദേശ ധാരണയെങ്കിലും ആധുനിക പൗരന്മാരില്‍ ഉണ്ട്. ആധിപത്യവ്യാപനത്തിന് മിക്കവരും ഉപയോഗപ്പെടുത്തുന്ന ആയുധങ്ങളാണ് സൈനികശക്തി, ധനശക്തി, രാഷ്ട്രീയവും സാംസ്‌കാരികവുമായ ചിഹ്നങ്ങള്‍ മുതലായവ. ഇതില്‍ ആധിപത്യം ചില രാജ്യങ്ങള്‍ മാരകശക്തി (hegemony as hard power) എന്ന നിലയില്‍ ഉപയോഗപ്പെടുത്തുവാന്‍ ശ്രമിച്ച് വരികയാണ്. സൈനികഇടപെടല്‍ നടത്തുക എന്ന നിലയിലേക്ക് കാര്യങ്ങളെ എത്തിക്കുവാന്‍ ആവശ്യമായ കരുനീക്കങ്ങളാണ് ഇത്തരത്തില്‍ നടത്തുന്നത്. ആരുടെ മേലാണ് ആധിപത്യം സ്ഥാപിക്കേണ്ടത്, അവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്.

ഭരണകൂടത്തെ ഒരു തട്ടിലും, ജനങ്ങളെ മറ്റൊരു തട്ടിലും പ്രതിഷ്ഠിച്ച് തന്ത്രങ്ങളും കുതതന്ത്രങ്ങളും ഒരുക്കിയാണ് വിവരശേഖരണങ്ങള്‍ നടത്തുക. ഇതിനായി പണ്ടുമുതലേ സ്വീകരിച്ചിരുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സര്‍വ്വേ. അതിലെ ചോദ്യാവലിയിലൂടെ ലഭ്യമാകുന്ന അറിവുകള്‍, ചില നിലപാടുകള്‍ അറിയുന്നതിനും അതിനനുസരിച്ച് വിലയിരുത്തലുകള്‍ നടത്തുന്നതിനും പര്യാപ്തമാണ്. വിദേശത്തുനിന്നും ലഭ്യമായിരുന്ന ആനുകാലികങ്ങളിലൂടെയായിരുന്നു മുമ്പ് ഇത് സാധ്യമാക്കിയിരുന്നത്. ആധിപത്യമനോഭാവം ഘടനാപരമായി ശക്തി പ്രാപിച്ചതോടെ ഈ സാധ്യത പോരാതെയായി. അതിനായി പിന്നീട് രൂപപ്പെടുത്തിയതാണ് ചില പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള അക്കാദമിക് സിലബസ്സുകള്‍. ലോകോത്തരമായ ഈ സിലബസ് പഠിച്ചെടുക്കുന്നതോടെ, ഇന്ത്യയെപ്പോലെ മൂന്നാം ലോകരാജ്യങ്ങളിലെ പ്രൊഫഷണലുകള്‍ ഇത് സ്വന്തം രാജ്യത്ത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമം നടത്തും. ഇതിനു ലഭിക്കുന്ന സ്വീകാര്യതയെ അത്ര പെട്ടെന്ന് എതിര്‍ക്കാനോ, ചെറുക്കാനോ ഭരണകൂടങ്ങള്‍ക്കോ പൗരന്മാര്‍ക്കോ സാധ്യമല്ലാതെവരും.

ഇന്ത്യയിലെ നോട്ടു നിരോധനം അത്തരമൊരു അവസ്ഥയിലൂടെ കാണാവുന്നതാണ്. എതിര്‍ക്കണോ വേണ്ടയോ എന്ന് ആര്‍ക്കും നിശ്ചയമില്ലാത്ത അവസ്ഥ വന്നുപെട്ടത് അങ്ങനെയാണ്. അതിന്റെ മാസ്റ്റര്‍ ബ്രെയിന്‍ ഇന്ത്യയില്‍ വിരിഞ്ഞതാകാന്‍ സാധ്യതയില്ല. റിസര്‍വ് ബാങ്ക് തലവന്‍ പറഞ്ഞത് ഇത്തരമൊരു തീരുമാനത്തിന് പിന്നില്‍ തന്റെ അഭിപ്രായം ഉണ്ടായിരുന്നില്ല എന്നാണ്. ധനനിര്‍ഗമനത്തെ (Cash flow) ഒരു നിമിഷം നിര്‍ത്തിയാല്‍ ആ നിമിഷത്തെ സമയം കൊണ്ടോ, ധനം കൊണ്ടോ പരിഹരിക്കാനാവില്ല എന്ന സത്യത്തെ സൗകര്യപൂര്‍വ്വം വിസ്മരിക്കാന്‍ ഇടയായത് ഏതോ ബാഹ്യശക്തികളുടെ ബോധപൂര്‍വ്വമായ ഇടപെടല്‍ മൂലം തന്നെയാണ്. ഈ വിഷയത്തില്‍ സിലബസിന്റെ ഉദാഹരണം പറയാം. 1900-ല്‍ അമേരിക്കയിലെ പെന്‍സില്‍വാനിയ സര്‍വ്വകലാശാലയിലാണ് ബിസിനസ്സ് കോഴ്‌സുകള്‍ ആരംഭിക്കുന്നത്. ലോകത്തെമ്പാടും അത് പടര്‍ന്നിരിക്കുന്നു. പഠിപ്പിക്കുന്നതാകട്ടെ അമേരിക്കാന്‍ സാമൂഹിക സാമ്പത്തിക മേല്‍ക്കോയ്മ അരക്കിട്ട് ഉറപ്പിക്കുന്ന രീതിയിലും. അമേരിക്കയുടെ ഘടനാപരമായ ആധിപത്യത്തെ ഉറപ്പിച്ച് നിര്‍ത്താന്‍ നമ്മുടെ യൗവ്വനം ദിവസവും കോട്ടും ടൈയും അണിയുന്നു എന്നു സാരം. വിവരസാങ്കേതിക വിദ്യയിലെ ആധിപത്യവും ചെറുതല്ല. 1960-ല്‍ അമേരിക്കയുടെ മിലിറ്ററി ഗവേഷണ പദ്ധതിയിലൂടെ നിലവില്‍വന്ന അര്‍പാനെറ്റില്‍ നിന്നാണ്ഇന്റര്‍നെറ്റ് ആരംഭിക്കുന്നത്. ലോകം മുഴുവന്‍ ആ വല 24 മണിക്കൂറും കണ്‍തുറന്ന് പ്രവര്‍ത്തിക്കുന്നു. അമേരിക്കയുടെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റുകളാണ് നെറ്റ് പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന ഭൂമിക. ലോക സമ്പദ്‌വ്യവസ്ഥയില്‍ അമേരിക്കന്‍ വിഹിതം 25%വും, ലോകവാണിജ്യത്തില്‍ 15%-വുമാണ്. ലോകത്ത് ഒരിടത്തും ആദ്യ മൂന്നില്‍പ്പെടാത്ത ഒരു അമേരിക്കന്‍ സ്ഥാപനവുമില്ല. സ്വാധീനത്തിന്റെ മറ്റൊരു ഘടകത്തേയും പരിചയപ്പെടാം. അത് ഇപ്പറഞ്ഞ രീതിയിലുള്ള സമീപനത്തിനുപകരം മൃദുനയങ്ങള്‍ സ്വീകരിച്ചുള്ളവയാണ്. അതിലാണ് കേംബ്രിഡ്ജ് അനലിറ്റിക്ക പോലുള്ള സ്ഥാപനങ്ങള്‍ക്കുള്ള സ്ഥാനം.

തങ്ങള്‍ ഉദ്ദേശിക്കുന്ന മേഖലകളില്‍ സമ്മതം ഉണ്ടാക്കിയെടുക്കല്‍ (Manufatured consent) ഒരു ആധിപത്യ രീതിശാസ്ത്രമാണ്. പ്രത്യയശാസ്ത്ര പരമായ വിഭവങ്ങള്‍ക്കുമേല്‍ ഇവര്‍ ചാര്‍ത്തി നല്‍കുന്ന തന്നിഷ്ടങ്ങള്‍, അറിയാതെ തന്നെ നമ്മുടെ ആദര്‍ശത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ഉതകുന്നവയാകും. അവര്‍ നെയ്‌തെടുക്കുന്ന ജീവിതസങ്കല്‍പ്പങ്ങള്‍, സ്വപ്‌നങ്ങളാക്കി ലോകത്ത് വിതരണം ചെയ്യുന്നു. ഈ ഉല്‍പ്പന്നത്തെ കൈക്കലാക്കാല്‍ ജീവിതലക്ഷ്യമായി കാണുന്ന ജനത അതിനുവേണ്ടി അണിനിരക്കുന്നു. സത്യത്തില്‍ അത് സ്വന്തമാക്കാന്‍ നടത്തുന്ന തന്ത്രപ്പാടില്‍ താന്‍ സ്വന്തമായി ഒരുക്കൂട്ടേണ്ട വിലപ്പെട്ട സ്വത്വപ്രതിഷ്ഠയെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അതിന് ഉദാഹരണമാണ് അമേരിക്കയെ വെല്ലുവിളിച്ചിരുന്ന സോവിയറ്റ് നാടിനുണ്ടായ തകര്‍ച്ച. ആ നാട്ടിലെ ജനതയ്ക്കുമേല്‍ പ്രത്യയശാസ്ത്രവിമോചനമെന്ന ആശയം വിതയ്ക്കപ്പെട്ടത് നീല ജീന്‍സിലൂടെയായിരുന്നു. നീലജീന്‍സ് ധാരണം പുരോഗമനപരമാണ് എന്നവര്‍ പ്രചരിപ്പിച്ചു. ചെറുപ്പക്കാര്‍ക്ക് അതൊരു പ്രലോഭനമായിരുന്നു. അവര്‍ ജീന്‍സിനുവേണ്ടി കാത്തിരുന്നു. ഒരു വര്‍ഷത്തെ വരുമാനം സ്വരൂപിക്കണമായിരുന്നു ഒന്നോ രണ്ടോ ജീന്‍സിന്. അമേരിക്കയില്‍ നിന്ന് കരിഞ്ചന്തയില്‍ ഈ സാധനം വന്‍തോതില്‍ സോവിയറ്റ് നാട്ടില്‍ ഇറങ്ങി. ആണും പെണ്ണും നല്ല ജീവിതത്തിന്റെ അടയാളമായി ജീന്‍സിനെ കണ്ടു. ഉപഭോഗസംസ്‌ക്കാരത്തിന്റെ പ്രലോഭനങ്ങളെ സോവിയറ്റ് ജനതയ്ക്ക് മേല്‍ കടത്തിവിട്ടപ്പോള്‍ സോവിയറ്റ് യൂണിയന്‍ എന്ന രാജ്യം തന്നെ ഇല്ലാതെയായി. പെണ്‍വസ്ത്രങ്ങളായ ലെഗ്ഗിന്‍സ്, പര്‍ദ്ദ തുടങ്ങിയവ സംബന്ധിച്ച അനുകൂല പ്രത്യനുകൂല സംവാദങ്ങള്‍ ഈ പശ്ചാതലത്തില്‍ വേണം പരിശോധിക്കാന്‍. മതദര്‍ശന സംബന്ധമായി ഉദ്‌ബോധനം നടത്തുന്നവരെ അറസ്റ്റ് ചെയ്യുന്നത് ഇത്തരം പശ്ചാത്തലങ്ങള്‍ ആഴത്തില്‍ പരിശോധിക്കാതെയാണ്. ഇവിടെയാണ് ഫറൂഖ് കോളജിന്റെ നിലപാടുകള്‍ ചരിത്രമാകുന്നത്. ഈ വിഷയങ്ങള്‍ മുന്‍പില്‍ വെച്ച് വേണം കേംബ്രിഡ്ജ് അനലിറ്റിക്ക, അഭിപ്രായ സര്‍വ്വേ ഇന്ത്യയിലും നടത്തിയത് പരിശോധിക്കാന്‍.

കേംബ്രിഡ്ജ് അനലിറ്റിക്ക ലഭിക്കുന്ന വിവരം അനുസരിച്ച് കേരളത്തിലെ ‘ജിഹാദി’-റിക്രൂട്ട്‌മെന്റിനെക്കുറിച്ചും ‘ജിഹാദി’ പ്രസ്ഥാനങ്ങളോടുള്ള മലയാളികളുടെ പ്രതികരണമാണ് തേടിയത്. നിരീക്ഷണത്തിലൂടെ ജിഹാദിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നതിനെതിരായാണ് പ്രചരണം നടത്തിയതെന്ന് ഔദ്യോഗികഭാഷ്യം. ഇതിലടങ്ങിയ ചതി വെളിപ്പെടുത്താം. 2007-ല്‍ ജിഹാദ് എന്ന പദം കേരളം ഉള്‍പ്പടെ മുസ്‌ലീങ്ങളെ ടാര്‍ജറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രദേശങ്ങളിലേക്ക് പ്രചരിപ്പിക്കുക, ആ സംജ്ഞയെ, തുടര്‍ന്ന് തീവ്രവാദത്തിന്റെ പര്യായമായി പരിവര്‍ത്തിപ്പിക്കുക എന്ന ലക്ഷ്യം സമയബന്ധിതമായി പൂര്‍ത്തീകരിക്കുക. പതിനൊന്ന് വര്‍ഷം കൊണ്ട് അത് സാധ്യമായി എന്നതിന്റെ ഉദാഹരണമാണ് അടുത്ത സമയത്ത് ഹിന്ദുത്വനേതാവ് കുമ്മനം രാജശേഖരന്‍ പയ്യന്നൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ ജിഹാദി – ചുവപ്പന്‍ നയങ്ങള്‍ക്കെതിരെ നടത്തിയ യാത്ര. ശുദ്ധാര്‍ത്ഥമുള്ള ജിഹാദ് എന്ന പദത്തെ ജനസാമാന്യത്തിന് മുന്നില്‍ പ്രചരിപ്പിച്ചശേഷം അതിന്റെ അര്‍ത്ഥം ഇങ്ങനെ നികൃഷ്ഠമാണെന്ന് വിശദീകരിക്കുക. ആര്യസമാജ സ്ഥാപകന്‍ ദയാനന്ദ സരസ്വതി 1890-ല്‍ ‘സത്യാര്‍ത്ഥ പ്രകാശ’ത്തിലും, സഹപ്രവര്‍ത്തകനായ ലേക്‌റാം തന്റെ ‘രിസാലെ ജിഹാദ്’ എന്ന ലഘുലേഖയിലും ഒരു നൂറ്റാണ്ട് മുന്‍പ് ജിഹാദ് എന്ന പദത്തെ തെറ്റായ രീതിയില്‍ പരിവര്‍ത്തിപ്പിക്കുവാന്‍ ശ്രമിച്ചതിന്റെ വര്‍ത്തമാനകാല അനുരണനങ്ങളാണ് ഇന്ന് നടക്കുന്നത്. കേരളത്തിന്റെ സാസ്‌ക്കാരിക ബോധമണ്ഡലത്തിലേക്ക്, ലൗ ജിഹാദ്, ജിഹാദ്, തീവ്രവാദം തുടങ്ങിയ പദങ്ങള്‍ കടന്നു വരുന്നതിന്റെ പശ്ചാത്തലം ഇതാണ്. മലപ്പുറത്തെ ജനകീയറോഡ് ഉപരോധത്തെ, തീവ്രവാദികളുടെ ചെയ്തി എന്ന് കമ്മ്യൂണിസ്റ്റ് നേതാവായ വി. വിജയരാഘവന്‍ ആരോപിക്കുമ്പോള്‍ സംഘപരിവാര്‍ നിരന്തരമായി നടത്തുന്ന തീവ്രവാദ ആക്ഷേപത്തിന് കരുത്ത് പകരുകയാണ് ചെയ്യുന്നത്. ഇത് തന്നെയാണ് ആടിനെ പട്ടിയാക്കല്‍. (തുടരും)

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending