Connect with us

Video Stories

എസ്.എസ്.എല്‍.സി.ക്ക് ശേഷം കോഴ്‌സുകളുടെ തിരഞ്ഞെടുപ്പ്

Published

on

ലത്തീഫ് മുട്ടാഞ്ചേരി

പ്രധാനമായും മെഡിക്കല്‍ എഞ്ചിനിയറിംഗ് മേഖലയും സയന്‍സിലെ ഉന്നതപഠനവും, പാരാമെഡിക്കല്‍ കോഴ്‌സുകളുമെല്ലാമാണ് സയന്‍സ് കോമ്പിനേഷന്‍ എടുത്ത് പഠിക്കുന്നവര്‍ ലക്ഷ്യം വെക്കുന്നത്.
1. ഡോക്ടര്‍ ഓഫ് ഫാര്‍മസി (ഫാം.ഡി), ബാച്ചിലര്‍ ഓഫ് ഫാര്‍മസി (ബി.ഫാം) ബി.എസ്.സി നഴ്‌സിങ്ങ്, ബി.എസ്.സി, എം.എല്‍.ടി, ബി.പി.ടി, ബി.എസ്.സി. ഒപ്പോമെട്രി, ബി.എ. എസ്.എല്‍.പി, ബി.സി.വി.ടി തുടങ്ങി വളരെ ജോലിസാധ്യതയുള്ള പാരാമെഡിക്കല്‍ ഡിഗ്രികളും, പാരാമെഡിക്കല്‍ ഡിപ്ലോമകളുമെല്ലാം അടിസ്ഥാനയോഗ്യത +2 സയന്‍സ് ആയതുകൊണ്ട് ഇതിന്റെയെല്ലാം വാതായനം സയന്‍സ് ഗ്രൂപ്പാണെന്ന് പറയാം.
2. മാറിയലോകത്ത് കൊമേഴ്‌സിന്റെ വിശാലലോകമാണുള്ളത്. മാനേജ്‌മെന്റ് സ്റ്റഡീസ്, ബിസിനസ് സ്റ്റഡീസ്, ബിസിനസ് മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ്, ഹോട്ടല്‍ മാനേജ്‌മെന്റ്, ഫുഡ്ക്രാഫ്റ്റ് മാനേജ്‌മെന്റ് തുടങ്ങി ആധുനികകാലത്തെ തൊഴില്‍ ഉള്‍ക്കൊള്ളുന്ന വലിയ ഒരു മേഖലയായി കൊമേഴ്‌സ് ഗ്രൂപ്പ് മാറിക്കഴിഞ്ഞിട്ടുണ്ട്.
3. 10-ാം ക്ലാസ് കഴിഞ്ഞ് ത്രിവത്സര ഡിപ്ലോമകൊണ്ട് ജൂനിയര്‍ എഞ്ചിനീയര്‍ ആവാന്‍ കഴിയുന്ന എളുപ്പമുള്ള കോഴ്‌സാണ് പോളിടെക്‌നിക്കിനുള്ളത്. മിടുക്കന്മാരായ കുട്ടികള്‍ക്ക് പോളി ഡിപ്ലോമ കഴിഞ്ഞ് രണ്ടാംവര്‍ഷ ബി.ടെക്കിലേക്ക് ലാട്രല്‍ എന്‍ട്രി വഴി പ്രവേശിക്കാന്‍ കഴിയും. ഐ.ടി.ഐ യില്‍ സ്‌കില്‍ വര്‍ക്കേഴ്‌സിന്റെ കോഴ്‌സ് നല്‍കുമ്പോള്‍ സൂപ്പര്‍വൈസറി പോസ്റ്റിനനുസരിച്ച് പോളി കോഴ്‌സുകളുള്ളത് സാങ്കേതികവകുപ്പിന്റെ കീഴിലുള്ള പോളിടെക്‌നിക്ക് കോഴ്‌സുകള്‍ക്ക് സംസ്ഥാന അടിസ്ഥാനത്തില്‍ ഓരോ ജില്ലയിലേക്കും അപേക്ഷിക്കാന്‍ കഴിയും. എഞ്ചിനീയറിംഗ്/ടെക്‌നോളജി ഡിപ്ലോമയും. കമേഴ്‌സ്യല്‍/ മാനേജ്‌മെന്റ് ഡിപ്ലോമയുമായി രണ്ടുതരം ഡിപ്ലോമകള്‍ ഇവിടെയുണ്ട്. സ്വാശ്രയകോളജുകളിലെ മെറിറ്റ് സീറ്റിലേക്ക് ഉയര്‍ന്ന ഫീസ് നല്‍കി പ്രവേശനം നേടാവുന്നതാണ്. ഓരോ ബ്രാഞ്ചിലും 3% സീറ്റ് ഭിന്നശേഷിക്കാര്‍ക്കുള്ളതാണ്. 5% സീറ്റുകള്‍ ഐ.ടി.ഐ/കെ.ജി.സി.ഇ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചശേഷം അപേക്ഷയുടെ ഹാന്‍ഡ്‌കോപ്പി ബന്ധപ്പെട്ട പോളിടെക്‌നിക്കുകളില്‍ സമര്‍പ്പിക്കുന്നതാണ് രീതി. പ്ലസ്ടു കഴിഞ്ഞശേഷമാണ് ജോലിയുടെ മേഖലയിലേക്ക് യഥാര്‍ത്ഥത്തില്‍ പ്രവേശിക്കപ്പെടുന്നത്. മെഡിക്കല്‍, അലൈഡ് സയന്‍സ്, മാനേജ്‌മെന്റ് ഫിനാന്‍സ്, മീഡിയ, ഐ.ടി തുടങ്ങിയ എല്ലാ പ്രധാന മേഖലയിലേക്കും പ്രവേശിക്കുന്നത് പ്ലസ്ടുവിനു ശേഷമാണ്. എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.വി.എച്ച്.സി, ബി.എസ്.എം.എസ് തുടങ്ങി നിരവധി പ്രധാന കോഴ്‌സുകളും, ഫാര്‍മസിയും പാരാമെഡിക്കലുമായി ബന്ധപ്പെട്ടിട്ടില്ല. സ്പീച്ച് തെറാപ്പി, ഓഡിയോളജി, ഫിസിയോതെറാപ്പി തുടങ്ങി നിരവധി കോഴ്‌സുകളും, ഐ.ടി. ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങിയിട്ടുള്ള എഞ്ചിനീയറിംഗുമെല്ലാം, എല്‍.എല്‍.ബി, സി.എ തുടങ്ങിയുള്ള എല്ലാ കോഴ്‌സുകളുടെയും തെരഞ്ഞെടുപ്പ് പ്ലസ്ടുവിന്റെ നിലവാരത്തിനും , പഠനത്തിനുമനുസരിച്ചായതുകൊണ്ട് പ്ലസ്ടു പഠനത്തിന്റെ തെരഞ്ഞെടുപ്പും, ഗ്രൂപ്പിന്റെ ഘടനയുമെല്ലാം പ്രധാനമാണ്. ഫുഡ് പ്രൊഡക്ഷന്‍, ബേക്കറി ആന്റ് കണ്‍ഫഷനറി, ഹോട്ടല്‍ അക്കമഡേഷന്‍ എന്നിവ പഠിക്കുന്നവര്‍ ഹോട്ടല്‍, ടൂറിസം മേഖലകളില്‍ തൊഴില്‍ നേടാന്‍ സാധിക്കും.

ഹയര്‍സെക്കന്ററിയുടെ വിശാലലോകം
എസ്.എസ്.എല്‍.സിക്ക് ശേഷം ഹയര്‍സെക്കന്ററി എന്നതാണ് പൊതുവെ നിലനില്‍ക്കുന്ന ധാരണ. ഇതിനു കാരണം എസ്.എസ്.എല്‍.സിക്ക് ശേഷം തന്റെ തുടര്‍പഠനത്തിന് ഹയര്‍ സെക്കന്ററി സ്‌കൂളുകളിലൂടെയാണ് ഭൂരിഭാഗം വിദ്യാര്‍ത്ഥികളും തുടക്കം കുറിക്കുന്നത്. എല്ലാ ഉന്നതപഠനവും തുടങ്ങുന്നത് ഇന്ന് ഹയര്‍സെക്കന്ററിയിലൂടെയാണ്. ഹയര്‍സെക്കന്ററിയെക്കുറിച്ച് പൊതുസമൂഹത്തിന് ഇതുകൊണ്ടുതന്നെ ഏകദേശ ധാരണയുണ്ട് എന്നതും ഈ മേഖലയുടെ പ്രത്യേകതയാണ്. സയന്‍സ് ഹ്യൂമാനിറ്റീസ് കൊമേഴ്‌സ് ഗ്രൂപ്പുകളിലായാണ് ഹയര്‍സെക്കന്ററി കോഴ്‌സുകള്‍ വേര്‍തിരിച്ചിട്ടുള്ളത്. ഹയര്‍സെക്കന്ററിയുടെ പാര്‍ട്ട് ഒന്ന് ഇംഗ്ലീഷും പാര്‍ട്ട് രണ്ട് ഭാഷയും എല്ലാ ഗ്രൂപ്പുകാരും പഠിക്കണം. ശേഷമുള്ള വിഷയങ്ങളാണ് ഗ്രൂപ്പുകള്‍ തമ്മിലുള്ള വ്യത്യാസം.

സയന്‍സ്
സയന്‍സ് ഗ്രൂപ്പില്‍ ബയോളജിയും, കണക്കും ഒന്നിച്ചുള്ള കോമ്പിനേഷനുകളുമായിപത്ത് കോമ്പിനേഷനുകളാണുള്ളത്. മെഡിക്കല്‍, എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് എന്നീ രണ്ട് മേഖലയും ഒരുപോലെ ലക്ഷ്യം വെക്കുന്നവര്‍ കണക്കും ബയോളജിയും, ഒരേ പോലെ പഠിക്കേണ്ടതിനാല്‍ രണ്ടും കൂടിയുള്ള ഓപ്ഷന്‍ പഠിക്കേണ്ടതായിട്ടുണ്ട്. ചിലര്‍ മെഡിക്കല്‍ മാത്രവും, എഞ്ചിനീയറിംഗ് മാത്രവും തെരഞ്ഞെടുത്ത് പഠിക്കാറുണ്ട്. പഠനഭാരം കുറക്കാനും ഏതെങ്കിലും ഒരു എന്‍ട്രന്‍സ് ലക്ഷ്യം വെച്ച് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പഠനം കൂടുതല്‍ എളുപ്പമാക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്.

ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി, കോമ്പിനേഷന്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍, പാരാ മെഡിക്കല്‍, നഴ്‌സിംഗ് ഫാര്‍മസി, അഗ്രിക്കള്‍ച്ചര്‍ തുടങ്ങിയ മേഖലയിലേക്ക് തിരിയാനാവും. ഡോക്ടര്‍ ഓഫ് ഫാര്‍മസി (ഫാം.ഡി), ബാച്ചിലര്‍ ഓഫ് ഫാര്‍മസി (ബി.ഫാം) ബി.എസ്.സി നഴ്‌സിങ്ങ്, ബി.എസ്.സി, എം.എല്‍.ടി, ബി.പി.ടി, ബി.എസ്.സി. ഒപ്പോമെട്രി, ബി.എ. എസ്.എല്‍.പി, ബി.സി.വി.ടി തുടങ്ങി വളരെ ജോലിസാധ്യതയുള്ള പാരാമെഡിക്കല്‍ ഡിഗ്രികളും, പാരാമെഡിക്കല്‍ ഡിപ്ലോമകളുമെല്ലാം അടിസ്ഥാനയോഗ്യത +2 സയന്‍സ് ആയതുകൊണ്ട് ഇതിന്റെയെല്ലാം വാതായനം സയന്‍സ് ഗ്രൂപ്പാണെന്ന് പറയാം.

കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ഗ്രൂപ്പുകാര്‍ക്ക് എഞ്ചിനീയറിംഗിന്റെ വിവിധമേഖലകള്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, ഐ.ടി തുടങ്ങിയ ആധുനിക ലോകത്തെ പ്രധാനപ്പെട്ട ഒരുപാട് മേഖലകളിലേക്ക് തിരിയാന്‍ കഴിയും.

തുടര്‍ പഠനത്തിന് ശേഷം സയന്‍സ് ഡിഗ്രി് സമ്പാദിക്കാനും കൂടാതെ പൊതു മത്സര പരീക്ഷകള്‍, ബിരുദാനന്തര കോഴ്‌സുകള്‍, ഗവേഷണം ലബോറട്ടറി, നിരവധി പാരാമെഡിക്കല്‍ കോഴ്‌സുകള്‍, ചഉഅ ഓര്‍ഗാനിക്ക് പ്രതിരോധം തുടങ്ങി അനന്ത സാധ്യതകള്‍ സയന്‍സ് ഗ്രൂപ്പുകാര്‍ക്കുണ്ട്. ഏറ്റവും കൂടുതല്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ സയന്‍സ് ഗ്രൂപ്പുകാര്‍ക്കാണെന്ന് പറയാം. ചെയ്യാനുപയോഗിക്കുന്ന കോഴ്‌സുകള്‍ക്ക് ആവശ്യമായ കോമ്പിനേഷനുകളും ഗ്രൂപ്പിന്റെ ഘടനയും തെരഞ്ഞെടുത്ത് സയന്‍സ് ഗ്രൂപ്പ് പഠിക്കുന്നവര്‍ക്ക് തുടര്‍ പഠനം വളരെ എളുപ്പമാകും.

കൊമേഴ്‌സിന്റെ വിശാല ലോകം
മാറിയലോകത്ത് കൊമേഴ്‌സിന്റെ വിശാലലോകമാണുള്ളത്. മാനേജ്‌മെന്റ് സ്റ്റഡീസ്, ബിസിനസ് സ്റ്റഡീസ്, ബിസിനസ് മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ്, ഹോട്ടല്‍ മാനേജ്‌മെന്റ്, ഫുഡ്ക്രാഫ്റ്റ് മാനേജ്‌മെന്റ് തുടങ്ങി ആധുനികകാലത്തെ തൊഴില്‍ ഉള്‍ക്കൊള്ളുന്ന വലിയ ഒരു മേഖലയായി കൊമേഴ്‌സ് ഗ്രൂപ്പ് മാറിക്കഴിഞ്ഞിട്ടുണ്ട്.

പ്ലസ്ടൂവില്‍ 4 കോമ്പിനേഷനുകളാണ് കൊമേഴ്‌സ് ഗ്രൂപ്പിനുള്ളത്. വിശാലമായ ഒരു തൊഴില്‍ മേഖല കോമോഴ്‌സിലൂടെ മുന്നോട്ട് പോയവര്‍ക്കുണ്ട് എന്നതാണ് വസ്തുത. ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ഐ.ടി, മാനേജ്‌മെന്റ്, ഫിനാന്‍സ്, സി.എ, സി.എസ്, കോസ്റ്റ് എക്കൗണ്ടന്‍സി തുടങ്ങി പ്രധാനപ്പെട്ട മേഖലയിലേക്ക് തിരിയാന്‍ പ്ലസ് ടൂ കോമേഴ്‌സിലൂടെ സാധിക്കുന്നതാണ്. പൊതുവെ കണക്കിനോട് താല്‍പര്യമുള്ളവര്‍ക്ക് പ്ലസ്ടു കൊമേഴ്‌സ് പഠനം വളരെ എളുപ്പമായി അനുഭവപ്പെടാറുണ്ട്. കമ്പ്യൂട്ടര്‍ മേഖലയിലെ ജോലി സാധ്യതയുള്ള പല മേഖലയിലേക്കും പ്ലസ് ടു കൊമേഴ്‌സ് ഗ്രൂപ്പുകാര്‍ക്ക് സാധിക്കുന്നതാണ്.

സി. എ പോലെയുള്ള പഠനം കോമേഴ്‌സ് ഡിഗ്രി കോഴ്‌സ് പഠനത്തോടൊപ്പം നടത്തുന്നത് നന്നായി അദ്ധ്വാനിക്കാന്‍ തയ്യാറുള്ളവര്‍ക്ക് എളുപ്പവും, ആത്മവിശ്വാസം കൂട്ടാന്‍ ഉതകുംവിധം രണ്ട് മേഖലകളിലും ബലംകൂട്ടാന്‍ ഇത് പര്യാപ്തമായിരിക്കും.

ഹ്യൂമാനിറ്റീസ് കോഴ്‌സിന്റെ പ്രത്യേകത
പൊതുവെ എളുപ്പത്തില്‍ ഡിഗ്രിപഠനം ചെയ്യാനാഗ്രഹിക്കുന്നവര്‍ തെരഞ്ഞെടുക്കുക ഹ്യൂമാനിറ്റീസ് ഗ്രൂപ്പാണ്. ഹ്യുമാനിറ്റ്ക്‌സ് ഡിഗ്രിയും, പി.ജിയും കഴിയുന്നവര്‍ക്ക് ജോലി സാധ്യത കുറവാണ് എന്ന ഒരു തെറ്റിദ്ധാരണ പൊതുവെ കണ്ടുവരാറുണ്ട്. പക്ഷേ വിശാലമായ തൊഴില്‍മേഖല ഈ കോഴ്‌സിലൂടെ പഠിച്ച് മുന്നേറുന്നവര്‍ക്കുണ്ട് എന്നതാണ് വസ്തുത. 32 ഓളം കോമ്പിനേഷന്‍ ഹ്യൂമാനിറ്റീസ് ഗ്രൂപ്പില്‍ നിലവിലുണ്ട്.

പ്ലസ്ടൂവിന് ശേഷം തുടര്‍പഠനം നടത്തി മുന്നോട്ട് പോവുന്നതിന് ഭാഷാ സാഹിത്യം, ജേര്‍ണലിസം, ചരിത്രം, പുരാവസ്തുപഠനം, ബാങ്കിംഗ്, വിനോദസഞ്ചാരം, ടാക്‌സേഷന്‍ മള്‍ട്ടിമീഡിയ ഭൂമിശാസ്ത്രം, ധനതത്വശാസ്ത്രം നിയമപഠനം, ഇന്ത്യന്‍ എക്കണോമിക്‌സ് സര്‍വ്വീസ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ഫിലീം സോഷ്യല്‍ വര്‍ക്ക്, ടൂറിസവുമായി ബന്ധപ്പെട്ട നിരവധി മേഖലകള്‍ എന്നിവ ഈ ഗ്രൂപ്പിലൂടെ നേടാവുന്നതാണ്. വ്യത്യസ്ത കോമ്പിനേഷനുകളില്‍ അഭിരുചിയും താല്‍പര്യവും മുന്‍ നിര്‍ത്തി നന്നായി പഠിക്കുന്നവര്‍ക്ക് ഭാവിയിലെ അവസരങ്ങളിലേക്കെത്താവുന്നതാണ്. പഠനം എളുപ്പവും അദ്ധ്വാനക്കുറവുമാണ് ഈ ഗ്രൂപ്പിലേതെന്ന് പൊതുവെ പറയാറുണ്ട്.

കൂടാതെ സിവില്‍ സര്‍വ്വീസ് പോലെയുള്ള മേഖലകളില്‍ ചില കാര്യങ്ങള്‍ ഹ്യൂമാനിറ്റീസ് ഗ്രൂപ്പില്‍ മുന്നേറുന്നവര്‍ക്ക് എളുപ്പമാണ് താനും. നിയമത്തിന്റെ വഴിക്കുള്ള കോഴ്‌സുകള്‍, ഭാഷാധ്യാപനം, തത്വശാസ്ത്രം, കലകള്‍, തുടങ്ങിയവയുടെയെല്ലാം തുടര്‍പഠനം മാനവിക വിഷയങ്ങളിലാണ്. ചില പ്രധാനപ്പെട്ട ബി.എസ്.സി കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ +2 ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകാര്‍ക്ക് സാധിക്കുമെന്നുള്ളത് പലര്‍ക്കും പുതിയ അറിവായിരിക്കും. നന്നായി കഠിനാദ്ധ്വാനം ചെയ്യാന്‍ ഈ ഗ്രൂപ്പ്പഠിച്ച് മുന്നേറുന്നവര്‍ ശ്രമിക്കുകയാണെങ്കില്‍ ഏറ്റവും ഉന്നതമായ പദവിയിലുള്ള ജോലിവരെ നേടാന്‍ സാധിക്കുന്നതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

പുതിയ മാറ്റത്തിനായി മെറ്റ; ഇന്‍സ്റ്റഗ്രാമില്‍ ഇനി ഒരു പോസ്റ്റിന് മൂന്ന് ടാഗുകള്‍ മാത്രം

ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍…

Published

on

കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമില്‍ പുതിയ മാറ്റം പരീക്ഷിക്കാന്‍ ഒരുങ്ങി മെറ്റ. ഒരു പോസ്റ്റിന് മൂന്ന് ഹാഷ്ടാഗുകള്‍ മാത്രം എന്ന പരിധി അവതരിപ്പിനാണ്് മെറ്റ ഉടമസ്ഥതയിലുള്ള കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2011 മുതല്‍ ഇന്‍സ്റ്റഗ്രാം തുടര്‍ന്നുവന്നിരുന്ന നിയമത്തില്‍ നിന്നുള്ള മാറ്റമാണിത്. 2011 മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഉപയോക്കാള്‍ കണ്ടന്റ് കണ്ടെത്തുന്നതിന്റെ ഒരു പ്രധാന രീതിയാണ് ഹാഷ്ടാഗുകള്‍. ഒരു പോസ്റ്റില്‍ 30 ഹാഷ്ടാഗുകള്‍ വരെ ചേര്‍ത്തുകൊണ്ട് കണ്ടന്റ് ക്രിയേറ്റേഴ്സിന് അവരുടെ പോസ്റ്റുകളുടെ റീച്ച് വര്‍ധിപ്പിക്കാമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍ ഒരു എറര്‍ സന്ദേശം കാണുന്നതായി ചില റെഡ്ഡിറ്റ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഈ ഫീച്ചര്‍ നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമല്ല. ഇത് സൂചിപ്പിക്കുന്നത് മെറ്റ പരിമിതമായ എണ്ണം ഉപയോക്താക്കളില്‍ ഹാഷ്ടാഗ് നിയന്ത്രണ ഫീച്ചര്‍ ഇത് പരീക്ഷിക്കുന്നുണ്ടെന്നും പിന്നീട് പ്ലാറ്റ്ഫോമില്‍ ഉടനീളം ഇത് നടപ്പിലാക്കും എന്നുമാണ്.

ഈ പരീക്ഷണത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. മുമ്പ് ഘട്ടം ഘട്ടമായി പുറത്തിറക്കിയ നിരവധി ഫീച്ചറുകളെപ്പോലെ, ഈ മാറ്റവും ഒരേ പ്രക്രിയയുടെ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ കാലക്രമേണ, ഇന്‍സ്റ്റഗ്രാമിന്റെ റെക്കമന്‍ഡേഷന്‍ സംവിധാനം മാറി. ഇപ്പോള്‍, എക്സ്പ്ലോര്‍ വിഭാഗം ഉള്ളടക്കം, അടിക്കുറിപ്പുകള്‍, ഉപയോക്തൃ പെരുമാറ്റം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നു. റീച്ച് വര്‍ധിപ്പിക്കുന്നതില്‍ ഹാഷ്ടാഗുകള്‍ ഇനി അത്ര ഫലപ്രദമല്ലെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ഹാഷ്ടാഗുകള്‍ ഇപ്പോള്‍ ഉള്ളടക്കത്തെ തരംതിരിക്കുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം മാറിയിരിക്കുന്നു എന്നാണ് അദേഹം പറയുന്നത്.

Continue Reading

Video Stories

നവജാത ശിശുവിനെ തെരുവില്‍ ഉപേക്ഷിച്ചു; കാവലായി തെരുവുനായകള്‍

പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്.

Published

on

നാദിയ: നവജാത ശിശുവിനെ മാതാവ് തെരുവില്‍ ഉപേക്ഷിച്ചു. കൊടുംതണുപ്പില്‍ ഒരു പുതപ്പുപോലുമില്ലാതെ കിടന്ന ആണ്‍ കുഞ്ഞിന് കാവലായി നിന്നത് ഒരു കൂട്ടം തെരുവു നായ്ക്കള്‍.പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ നബദ്വിപിലാണ് സംഭവം നടന്നത്.

റെയില്‍വെ തൊഴിലാളികള്‍ താമസിക്കുന്ന കോളനിയിലെ പബ്ലിക് ടോയ്‌ലറ്റിന് മുന്നില്‍ പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്. കരച്ചില്‍ കേട്ട ഭാഗത്തേക്ക് പോയി നോക്കിയപ്പോള്‍ കുറേ തെരുവ് നായ്ക്കള്‍ കൂട്ടം കൂടി നില്‍ക്കുന്നു. അവര്‍ക്കുള്ളില്‍ ഒരു ചോരക്കുഞ്ഞും.

രാധയെക്കണ്ടപ്പോള്‍ നായ്ക്കള്‍ മാറിക്കൊടുത്തു. കുഞ്ഞിന് സമീപം കുറിപ്പോ ഒന്നും ഉണ്ടായിരുന്നില്ല. തന്റെ ദുപ്പട്ടയില്‍ ആ കുഞ്ഞിനെ വാരിയെടുത്ത് അവര്‍ മരുമകളെയും കൂട്ടി തൊട്ടടുത്ത മഹേഷ്ഗഞ്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രാഥമിക ചികിത്സക്ക് ശേഷം കുഞ്ഞിനെ കൃഷ്ണനഗര്‍ സദര്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് പരിക്കുകളൊന്നുമില്ലെന്നും കുഞ്ഞിന്റെ ദേഹത്തും തലയിലുമുണ്ടായിരുന്ന രക്തം പ്രസവസമയത്ത് ഉണ്ടായിരുന്നതാകാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കുഞ്ഞിന് കാവല്‍ നിന്നിരുന്ന തെരുവ് നായ്ക്കള്‍ ആ രാത്രി കുരക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ചോരക്കുഞ്ഞിന് ഒരാപത്തും വരുത്താതെ അവര്‍ രാവിലെയാകുന്നത് വരെ കാവല്‍ നില്‍ക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. പിഞ്ചുകുഞ്ഞിന് വേണ്ടി സ്വന്തം മാതാവ് പോലും കാണിക്കാത്ത കരുണ ആ മിണ്ടാപ്രാണികള്‍ കാണിച്ചുവെന്ന് റെയില്‍വെ ജീവനക്കാരന്‍ പറയുന്നു.

സംഭവത്തില്‍ പൊലീസും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രസവിച്ച ഉടന്‍ കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് നബദ്വീപ് പൊലീസ് സംശയിക്കുന്നത്. കുഞ്ഞിന്റെ ചുമതല ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഏറ്റെടുത്തു.

Continue Reading

News

‘അടിമയുടെ സമാധാനം വേണ്ട, ഒരിക്കലും അടിമയാവില്ല’: ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ തിരിച്ചടിച്ച് വെനസ്വേലന്‍ പ്രസിഡന്റ്

ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

Published

on

വാഷിംഗ്ടണുമായുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍, വെനിസ്വേല ‘ഒരു അടിമയുടെ സമാധാനം ആഗ്രഹിക്കുന്നില്ല’ എന്ന് കാരക്കാസിലെ ആയിരക്കണക്കിന് പിന്തുണക്കാരോട് പറഞ്ഞുകൊണ്ട്, വര്‍ദ്ധിച്ചുവരുന്ന യുഎസ് സമ്മര്‍ദ്ദത്തിന് വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ മറുപടി നല്‍കി. ആഴ്ചകളായി അമേരിക്കയുടെ വര്‍ദ്ധിച്ചുവരുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മാര്‍ച്ചുകളെ അഭിസംബോധന ചെയ്ത മഡുറോ, 22-ാം ആഴ്ചയിലേക്ക് കടന്ന നാവിക വിന്യാസത്തിലൂടെ വാഷിംഗ്ടണ്‍ വെനിസ്വേലയെ ‘പരീക്ഷിക്കുകയാണെന്ന്’ ആരോപിച്ചു. ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

‘നമുക്ക് സമാധാനം വേണം, പക്ഷേ പരമാധികാരം, സമത്വം, സ്വാതന്ത്ര്യം എന്നിവയുള്ള സമാധാനം! അടിമയുടെ സമാധാനമോ കോളനികളുടെ സമാധാനമോ നമുക്ക് വേണ്ട!’ വെനിസ്വേലന്‍ ജനതയോട് ‘സമ്പൂര്‍ണ വിശ്വസ്തത’ പ്രതിജ്ഞയെടുക്കുന്നതിന് മുമ്പ് അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു. കഴിഞ്ഞ മാസം ഒരു അപൂര്‍വ ഫോണ്‍ കോളിനിടെ ഡൊണാള്‍ഡ് ട്രംപ് മഡുറോ ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അന്ത്യശാസനം പുറപ്പെടുവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വന്നത്.

മഡുറോയെ ഉടന്‍ തന്നെ വിട്ടുപോകാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയതായും, അദ്ദേഹം ഉടന്‍ തന്നെ രാജിവച്ചാല്‍ മാത്രമേ കുടുംബത്തിന് ഉറപ്പ് നല്‍കൂ എന്നും മഡുറോ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആഗോള പൊതുമാപ്പ്, രാഷ്ട്രീയ അധികാരം ഉപേക്ഷിച്ചാലും സായുധ സേനയുടെ നിയന്ത്രണം നിലനിര്‍ത്താനുള്ള കഴിവ് എന്നിവയുള്‍പ്പെടെയുള്ള എതിര്‍ ആവശ്യങ്ങള്‍ മഡുറോ മുന്നോട്ടുവച്ചതായും റിപ്പോര്‍ട്ടുണ്ട്. വെനിസ്വേലന്‍ വ്യോമാതിര്‍ത്തി ‘പൂര്‍ണ്ണമായും അടച്ചുപൂട്ടി’ എന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷം രണ്ടാമത്തെ കോള്‍ നേടാന്‍ മഡുറോ ശ്രമിച്ചിട്ടും, പിന്നീട് കൂടുതല്‍ ആശയവിനിമയം നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്.

അന്തിമ റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല, നിഷേധിക്കുന്നില്ല, പക്ഷേ ട്രംപ് സൈനിക സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. കരീബിയന്‍ മേഖലയില്‍ യുഎസ് നാവികസേനയുടെ വിപുലമായ സന്നാഹം തുടരുകയാണ്, വ്യോമാതിര്‍ത്തി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്, മയക്കുമരുന്ന് കൊണ്ടുപോകുന്ന ബോട്ടുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്, ഇവ വാഷിംഗ്ടണില്‍ ഉഭയകക്ഷി പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. മഡുറോയുടെ സര്‍ക്കാരുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ശൃംഖലകളെ ലക്ഷ്യം വച്ചാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് യുഎസ് അവകാശപ്പെടുന്നു. വെനിസ്വേലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ കാണുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് സ്ഥിരീകരിച്ചു, എന്നാല്‍ ‘പ്രസിഡന്റിന്റെ പരിഗണനയിലുള്ള ചില ഓപ്ഷനുകള്‍ മേശപ്പുറത്തുണ്ട്’ എന്ന് മാത്രം പറഞ്ഞുകൊണ്ട് അടിസ്ഥാന ഓപ്ഷനുകള്‍ തള്ളിക്കളഞ്ഞില്ല.
ഭരണമാറ്റം തേടാന്‍ വാഷിംഗ്ടണ്‍ ശ്രമിക്കുന്നുവെന്ന് കാരക്കാസ് ആരോപിക്കുന്നു.

മഡുറോയെ അധികാരത്തില്‍ നിന്ന് നീക്കാനും വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള വിശാലമായ പ്രചാരണത്തിന്റെ ഭാഗമാണ് യുഎസ് വിന്യസിക്കല്‍ എന്ന് മഡുറോയുടെ സര്‍ക്കാര്‍ വാദിക്കുന്നു. ഒപെക്കിന് അയച്ച കത്തില്‍, വാഷിംഗ്ടണ്‍ ‘സൈനിക ബലപ്രയോഗത്തിലൂടെ വെനിസ്വേലയുടെ വിശാലമായ എണ്ണ ശേഖരം – ലോകത്തിലെ ഏറ്റവും വലിയത് – കൈവശപ്പെടുത്താന്‍’ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വെനിസ്വേലന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്ന് ആദ്യമായി സമ്മതിച്ചതിന് ശേഷം വെനിസ്വേലയുടെ ദേശീയ അസംബ്ലി ഇപ്പോള്‍ യുഎസ് ആക്രമണങ്ങളെക്കുറിച്ച് സ്വന്തം അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോയോ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയായി കാര്‍ട്ടജീനയെ വാഗ്ദാനം ചെയ്തു. എന്നിരുന്നാലും കാരക്കാസോ വാഷിംഗ്ടണോ പ്രതികരിച്ചിട്ടില്ല.

Continue Reading

Trending