Video Stories
സമൂഹ മാധ്യമ വിനിയോഗത്തിന് സമഗ്ര നിയമം വരണം
മഞ്ഞളാംകുഴി അലി എം.എല്‍.എ
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മാധ്യമമായി സോഷ്യല്‍ മീഡിയ മാറിയിട്ടുണ്ട്. ഇത്ര പെട്ടെന്ന് ഇത്രയും വേഗത്തില്‍ ജനകീയമാക്കപ്പെട്ട മറ്റൊരു മാധ്യമവും ഇല്ലെന്ന് വേണം പറയാന്‍. സമൂഹത്തില്‍ ഫെയ്സ്ബുക്ക്, വാട്ട്സ് ആപ്, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. സ്വകാര്യ വ്യക്തികളെ രാഷ്ട്രീയസാമൂഹ്യകാര്യങ്ങളില്‍ പങ്കാളികളാക്കുന്നുവെന്നതും മറ്റു മാധ്യമങ്ങളില്‍ ലഭിക്കാത്ത സ്വാതന്ത്ര്യവും പങ്കാളിത്തവും വ്യക്തികള്‍ക്ക് നല്‍കുന്നുവെന്നതും ഇതിന്റെ ഏറ്റവും വലിയ ശക്തിയാണ്. ഒരു വ്യക്തിയുടെ ഏത് വിഷയത്തിലുമുള്ള അഭിപ്രായങ്ങളും വാദമുഖങ്ങളും രേഖപ്പെടുത്താനും തനിക്ക് പറയാനുള്ളത് തുറന്ന് പറയുവാനുമുള്ള ഇടങ്ങളായി സമൂഹമാധ്യമങ്ങള്‍ മാറിയിട്ടുണ്ട്. സ്മാര്‍ട്ട് ഫോണുകളുടെ വരവോടെ ഇത് കൂടുതല്‍ ജനകീയവും ഉപയോഗം കൂടുതല്‍ ലളിതവുമായി കഴിഞ്ഞു.
വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചും അല്ലാതെയും രാഷ്ട്രീയ സാമൂഹ്യ സാമുദായിക ആരോഗ്യ മേഖലകളുള്‍പ്പടെയുള്ള സമസ്ത മേഖലകളെക്കുറിച്ചും സമൂഹത്തില്‍ ഭയാശങ്കകള്‍ ഉണ്ടാക്കുന്ന തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുകയും അത് ബോധപൂര്‍വമായോ അല്ലാതെയോ പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത മുമ്പില്ലാത്ത വിധം വര്‍ധിച്ചതു കൊണ്ടും ഭരണ സംവിധാനങ്ങളെ വരെ പ്രതികൂലമായി ബാധിച്ചപ്പോഴുമാണ് നമ്മള് ഇത് സജീവമായി ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത് എന്നതാണ് വാസ്തവം. വ്യക്തികളുടെ സ്വതന്ത്രഅഭിപ്രായ പ്രകടനങ്ങള്‍ എന്ന രൂപത്തില്‍ സൃഷ്ടിക്കപ്പെടുന്ന ഇത്തരം പല വ്യാജ വാര്‍ത്തകള്‍ക്ക് പുറകിലും രാഷ്ട്രീയ സാമുദായിക സാമ്പത്തിക താല്‍പ്പര്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന കാര്യം പല വിഷയങ്ങളിലും നമ്മള് കണ്ടതാണ്. ഇത് വളരെ വേഗം വ്യാപിക്കുന്നതും സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നതുമാണ്. നിപ്പ വൈറസ്, ക്യാന്‍സറിന് ഒറ്റമൂലി, പെന്റാവാലന്റ് വാക്സിനേഷന്, കുട്ടികളെ തട്ടിക്കൊണ്ട് പോകല്‍, ഓഖി ദുരന്തം തുടങ്ങിയ കാര്യങ്ങളില്‍ വ്യാജ വാര്‍ത്ത വന്നതും അതിനുശേഷം നടന്ന സംഭവങ്ങളും നാം കണ്ടതാണ്.
രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ വ്യാജ വാര്‍ത്തകളും അപകീര്‍ത്തികരമായ വാര്‍ത്തകളും സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് തടയാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്വയം ഉത്തരവാദിത്തമേറ്റെടുക്കുകയാണ് ഇതില്‍ ആദ്യം വേണ്ടതെന്ന കാര്യമാണ്പ്രധാനപ്പെട്ടത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സൈബര്‍ വിംഗുകള്‍ ഉണ്ട്.
പലപ്പോഴും മര്യാദകളുടെ എല്ലാ സീമകളും ലംഘിച്ചു കൊണ്ടാണ് ഇവരില്‍ ചിലരെങ്കിലും പ്രവര്‍ത്തിക്കുന്നതെന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല. ഇങ്ങനെ പോയാല്‍ സാമൂദായിക ഐക്യം തകര്‍ക്കുന്ന തരത്തിലും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുന്ന തരത്തിലുമുള്ള വ്യാജപ്രചരണങ്ങള്‍ തടയുന്നതിന്, മുമ്പില്‍ നില്‍ക്കേണ്ട നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അതിന് ശക്തിയില്ലാതെ പോകും.
വാര്‍ത്തകള്‍ സൃഷ്ടിച്ചവര്‍ക്കെതിരെയും പ്രചരിപ്പിച്ചവര്‍ക്കെതിരെയും പരാതികള്‍ കിട്ടിയാലും നടപടികള്‍ സ്വീകരിക്കാതിരക്കുന്ന തരത്തിലുള്ള പൊലീസിന്റെ നിലപാടിലും മാറ്റം വരണം. സര്‍ക്കാരിനെതിരെയുള്ള വ്യാജപ്രചരണങ്ങള്‍ക്ക് മേല്‍ നടപടിയെടുക്കുന്ന അതേ ഗൗരവത്തോടെ തന്നെ രാഷ്ട്രീയ നേതാക്കള്‍ക്കും പാര്ട്ടികള്ക്കുമെതിരെയുള്ള പ്രചരണങ്ങള്‍ സംബന്ധിച്ച പരാതികളിലും വ്യക്തികളെ അപമാനിച്ച തരത്തിലുള്ള പരാതികളിലും നടപടിയെടുക്കാന്‍ കഴിയണം. മറ്റൊരു കാര്യം, ഒരാളെപ്പറ്റി അപകീര്‍ത്തികരമായ എന്തെങ്കിലും വാര്‍ത്ത പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അത് അയാളെ ആദ്യം അറിയിക്കുന്നത് അദ്ദേഹത്തിന്റെ സ്നേഹിതനോ പാര്‍ട്ടിക്കാരോ ആയിരിക്കും. പക്ഷേ പൊലീസില്‍ പരാതിപ്പെട്ടാല്‍ ഇത് പരാതിക്കാരന് ഫോര്‍വേഡ് ചെയ്ത സുഹൃത്തിനെ അടക്കം പ്രതിയാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇത് ശരിയല്ല.
അതുപോലെ ഇത്തരം കേസുകളുടെ ഇപ്പോഴത്തെ സ്ഥിതി ഒന്ന് വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. നിലവിലത്തെ നടപടികള്‍ എത്രമാത്രം ഫലപ്രദമാണെന്നും എന്തെങ്കിലും പോരായ്മകളുണ്ടോയെന്നുമുള്ള കാര്യവും പരിശോധിക്കപ്പെടണം. കൂടാതെ ഇത്തരം കുറ്റകൃത്യങ്ങള്‍ തെളിയിക്കത്തക്ക തരത്തിലുള്ള വൈദഗ്ദ്ധ്യം നമ്മുടെ സൈബര്‍ പൊലീസിനും നിലവിലെ സംവിധാനങ്ങള്‍ക്കും ഉണ്ടോയെന്നതും വിലയിരുത്തണം. ഇല്ലെങ്കില്‍ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം. അതോടൊപ്പം ഏറ്റവും പ്രധാനപ്പെട്ട കാര്യം പൊതുജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നതോ സാമൂഹിക അന്തരീക്ഷത്തില്‍ പ്രത്യാഘാതമുണ്ടാക്കുന്നതോ ആയ വാര്‍ത്തകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇത്തരം വാര്‍ത്തകളുടെ നിജസ്ഥിതി യഥാസമയം പൊതുജനങ്ങളെ അറിയിക്കുന്നതിന് സര്‍ക്കാരിന് കഴിയണം. പത്രദൃശ്യ മാധ്യമങ്ങളിലൂടെയും സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും സമൂഹമാധ്യമങ്ങളിലൂടെ തന്നെയും ശരിയായ വിവരം പൊതുജനത്തെ അറിയിക്കണം.
നമ്മുടെ പുതുതലമുറയിലെ പലകുട്ടികളും ദിവസത്തില്‍ ആറ് മണിക്കൂറിലേറെ സമയം സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്നുവെന്നതാണ് ഈ അടുത്ത കാലത്തെ ചില പഠനങ്ങള്‍ തെളിയിക്കുന്നത്. കേരളത്തില്‍ ഇതിലും കൂടുതലാണ് എന്നതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന സംഗതി. പഠനകാര്യങ്ങളിലും കലാകായിക രംഗങ്ങളിലും മറ്റ് സര്‍ഗാത്മക പ്രവര്‍ത്തനങ്ങളിലും ക്രിയാത്മകമായി വിനിയോഗിക്കേണ്ട വിലപ്പെട്ട സമയം ഇങ്ങനെ മുറിക്കുള്ളില്‍ ഒതുങ്ങിയിരുന്ന് അവരുടേതായ ഒരു ലോകത്ത് ചെലവഴിക്കുന്നതു കൊണ്ടുണ്ടാകുന്ന ശാരീരിക മാനസിക ആരോഗ്യപ്രശ്നങ്ങള്‍ വളരെ വലുതാണ്. അതുകൊണ്ട് തന്നെ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് സാമൂഹിക മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
ഇപ്പോള്‍ നമ്മള് സജീവമായി ചര്‍ച്ച ചെയ്യുന്ന വാട്ട്സ് ആപ്പ് ഹര്‍ത്താല്‍ സംബന്ധിച്ച വിഷയം പരിശോധിച്ചാല്‍ തന്നെ ഒരു കാര്യം വ്യക്തമാകും. അതില്‍ പങ്കെടുത്തതും പ്രതികളായതുമായ പതുതിയിലേറെ ചെറുപ്പക്കാരും ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉള്‍പ്പെട്ടവരോ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്നവരോ ആയിരുന്നില്ല.
പ്രതികരണശേഷി നഷ്ടപ്പെട്ടുപോയ പുതിയ തലമുറയെ മാറ്റിയെടുക്കുന്ന തരത്തിലും സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തില്‍ ചില പൊതുമര്യാദകള്‍ പാലിക്കുന്ന തരത്തിലും ഒരു സംസ്കാരം ഇവിടെ വളര്‍ന്നുവരേണ്ടത് അത്യാവശ്യമാണ്. അതിന് സര്‍ക്കാരിന് കഴിയുന്ന തരത്തിലുള്ള നടപടികളും ആവശ്യമാണ്. ഇന്ത്യക്ക് തന്നെ മാതൃകയാകുന്ന തരത്തിലുള്ള പല നിയമ നിര്‍മ്മാണങ്ങളും നടത്തിയിട്ടുള്ള സംസ്ഥാനമാണ് കേരളം. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ സമൂഹമാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്ന തരത്തിലുള്ള സമഗ്രമായ ഒരു നിയമം സംസ്ഥാന സര്‍ക്കാരിന്റെ പരിധിക്കുള്ളില്‍ നിന്ന് നിര്‍മ്മിക്കാന്‍ കഴിയുമോയെന്നത് ആലോചിക്കണം. ഇല്ലായെങ്കില്‍ അതിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
india1 day agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF1 day agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala23 hours agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala22 hours agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
india23 hours agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala20 hours agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്

