Culture
കേരളത്തിന്റെ എസ്.ബി.ടി വിടപറയുമ്പോള്‍
കേരളത്തിന്റെ കാല്‍ശതമാനത്തോളം ബാങ്കിങ് ഇടപാടുകള്‍ നടത്തിവന്ന സ്റ്റേറ്റ്ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഇന്നലെ നാമാവശേഷമായിരിക്കുന്നു. ട്രാവന്‍കൂര്‍ ബാങ്ക് ലിമിറ്റഡ് എന്ന പേരില്‍ 1945ല്‍ തിരുവനന്തപുരത്ത് ആരംഭിച്ച കേരളത്തിന്റെ സ്വന്തവും അഭിമാനവുമായ വലിയൊരു ധനകാര്യസ്ഥാപനമാണ് ലയനമെന്ന പേരില്‍ പിടിച്ചടക്കപ്പെട്ടിരിക്കുന്നത്. പുതിയ ധനകാര്യവര്‍ഷമായ ഇന്നുമുതല്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരിലായിരിക്കും ഇതറിയപ്പെടുക. രാജ്യത്തെ അഞ്ചുബാങ്കുകള്‍ സ്റ്റേറ്റ്് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ചതോടെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ സ്വയം ഇല്ലാതാകുന്നത്. ഇനി എസ്.ബി.ടിയുടെ 1157 ശാഖകളും സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരിലാകും അറിയപ്പെടുക. പതിനെട്ടു സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 1.61 ലക്ഷം കോടിയുടെ വിറ്റുവരവും 1602 എ.ടി.എമ്മുകളുമുള്ള ബാങ്കിന് 2015ലെ കണക്കുപ്രകാരം 1,50,473 കോടി രൂപ നിക്ഷേപവും 69,907 കോടിരൂപ വായ്പയും ഉണ്ടായിരുന്നു. ഏകദേശം നാനൂറ് കോടിയോളം രൂപയുടെ ലാഭമുണ്ടായിരുന്ന ബാങ്കാണ് ഇപ്പോഴില്ലാതായിരിക്കുന്നത്. 1959ലാണ് പാര്‍ലമെന്റിന്റെ അംഗീകരാത്തോടെ എസ്.ബി.ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് ബാങ്കായത്.1960ല്‍ തന്നെ മദ്രാസില്‍ ശാഖ തുറന്നു. ആദ്യകാലത്ത് സര്‍ക്കാര്‍ ട്രഷറിയായും പൊതുബാങ്കിംഗ് സേവനങ്ങളും നടത്തിവന്ന ബാങ്ക് ഏതാനും ബാങ്കുകളെ ഏറ്റെടുക്കുകയും ചെയ്തു.
ഏറെക്കാലത്തെ പരിശോധനകള്‍ക്കും പരിദേവനങ്ങള്‍ക്കും ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ഒടുവില്‍ ഇത്തരമൊരു ലയനതീരുമാനം കൈക്കൊണ്ടിട്ടുള്ളത്. ഈ വര്‍ഷം ഫെബ്രുവരി പതിനഞ്ചിനാണ് കേന്ദ്രമന്ത്രിസഭ ഇതടക്കം അഞ്ചുബാങ്കുകളെ സ്റ്റേറ്റ് ബാങ്കില്‍ ലയിക്കാന്‍ അനുമതി നല്‍കിയത്. ഇനി 22 പൊതുമേഖലാബാങ്കുകള്‍ മാത്രമാണ് ബാക്കിനില്‍ക്കുന്നത്. ജീവനക്കാരുടെ ക്ഷേമാനുകൂല്യങ്ങള്‍, സേവനവേതനവ്യവസ്ഥകള്, ജോലിയുടെ സ്ഥിരത, ഉപഭോക്താക്കള്‍ക്കുള്ള സേവനത്തിലെ വ്യത്യാസം തുടങ്ങിയവയായിരുന്നു ബാങ്ക് ലയനത്തിനെതിരായ പരാതികള്‍ക്കടിസ്ഥാനം. 55 വയസ്സ് കഴിഞ്ഞ ജീവനക്കാരെ നിര്‍ബന്ധവിരമിക്കല്‍ പദ്ധതി വഴി പിരിച്ചുവിടാനാണത്രെ തീരുമാനം. പ്രതിഷേധസമരങ്ങളും ധര്‍ണകളും പണിമുടക്കും വരെ ഈ വന്‍ലയനത്തിനെതിരെ എസ്.ബി.ടിയുടെയും എസ്.ബി.ഐയുടെയും ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായി. കേരള സര്‍ക്കാര്‍ പോലും ബാങ്ക് നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും വിവിധ കക്ഷികള്‍ ഇതിനനുസരിച്ച് പ്രമേയം പാസാക്കുകയും ചെയ്തു. നിലവില്‍ രണ്ട് ബാങ്കുകളുടെയും ശാഖകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ ഒരു ശാഖ അടച്ചുപൂട്ടുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനമെങ്കിലും ടൗണ്‍ തുടങ്ങിയ പേരുകള്‍ ചേര്‍ത്ത് അവ അവിടെത്തന്നെ നിലനിര്‍ത്തുമെന്നാണ് ഇപ്പോള്‍ സ്റ്റേറ്റ് ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍ രണ്ട് ജനറല്‍മാനേജര്‍ ഓഫീസുകളടക്കം 21 ഓഫീസുകള്‍ അടച്ചുപൂട്ടും. 889 ശാഖകളും ശാഖകളും 13775 ജീവനക്കാരുമാണ് എസ്.ബി.ടിക്ക് കേരളത്തില്‍ മാത്രമുള്ളത്. മൂവായിരം പേരെയെങ്കിലും പിരിച്ചുവിടാനാണത്രെ പരിപാടി.
ലക്ഷക്കണക്കിന് എസ്.ബി.ടിയുടെ ഉപഭോക്താക്കള്‍ക്ക് ഇനി തങ്ങളുടെ പഴയ അക്കൗണ്ടുകള്‍ വഴി പണമിടപാട് നടത്താനാകുമോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. അവരില്‍ പലരും ഇതിനകം മറ്റ് ബാങ്കുകളിലേക്ക് മാറിക്കഴിഞ്ഞതായാണ് വാര്‍ത്തകള്‍. പേരുമാറ്റിയാലും ഇടപാടുകള്‍ പുതിയസ്ഥിതിയിലാകുന്നതിന് മാസങ്ങളെടുക്കുമെന്നാണ് കരുതപ്പെടുന്നത്. കേരളത്തിലെ നാനൂറോളം എസ്.ബി.ടി ശാഖകള്‍ പൂട്ടല്‍ ഭീഷണിയിലാണ്. ഇവിടങ്ങളിലെ ഇടപാടുകാര്‍ പുതിയ ശാഖയിലേക്ക് തങ്ങളുടെ അക്കൗണ്ട് മാറ്റേണ്ടിവരും. ഇതോടെ കേരളത്തില്‍ എസ്.ബി.ഐയുടെ കീഴില്‍ 1400 ഓളം ശാഖകള്‍ ഇന്ന് നിലവില്‍ വന്നു.
യഥാര്‍ത്ഥത്തില്‍ ഇത്തരമൊരും ലയനം കൊണ്ട് കേന്ദ്രസര്‍ക്കാരും റിസര്‍വ്ബാങ്കും ഉദ്ദേശിക്കുന്നതെന്താണെന്നത് ജനമനസ്സുകളില്‍ ഇന്നും ആധിയായിത്തന്നെ നിലനില്‍ക്കുകയാണ്. അതിനുപ്രധാനകാരണം കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിന്റെ തെറ്റായ ധനകാര്യനയങ്ങളാണ്. രാജ്യത്തെ സ്വകാര്യ-വിദേശകുത്തകകള്‍ക്ക് തീറെഴുതുന്നതിന്റെ ആദ്യപടിയാണ് ഈ ബാങ്ക് ലയനം. സാധാരണക്കാരന് ഇതുവഴി എന്തുനേട്ടമാണുണ്ടാകുക എന്ന് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ ചോദിക്കുന്നു. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് പരമാവധി ആനുകൂല്യം നല്കുന്ന നിലപാടാണ് മോദിസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നത് പരക്കെയുള്ള ആക്ഷേപമാണ്. ഇന്ത്യയുടെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം ആറുലക്ഷം കോടി വരുമെന്നാണ് കണക്ക്. ഇതില്‍ തൊണ്ണൂറ് ശതമാനവും വന്‍കിട കുത്തകകളുടേതാണ്. ടാറ്റ, റിലയന്‍സ്,അദാനി, കിങ്ഫിഷര്‍ പോലുള്ള വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ കോടിക്കണക്കിന് രൂപയാണ് വിവിധ ബാങ്കുകളില്‍ കിട്ടാക്കടം വരുത്തിയിരിക്കുന്നത്. കിങ്്ഫിഷര്‍ ഉടമ വിജയ് മല്യ നാടുവിട്ട് ബ്രിട്ടനില്‍ അഭയം തേടിയിരിക്കുന്നു. മറ്റൊരു കോര്‍പറേറ്റ് ഭീമനായ ലളിത് മോഡി രാജ്യത്തെ പറ്റിച്ച് നേരത്തെ തന്നെ നാടുകടന്നു. ഇവരൊക്കെ ചേര്‍ന്ന് രാജ്യത്തെ സമ്പദ് വ്യവസ്ഥയെതന്നെ മുടിക്കുമ്പോള്‍ മോദിയും മറ്റും സാധാരണക്കാരുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുന്ന നടപടികളുമായി മുന്നോട്ടുപോകുന്നുവെന്ന ആരോപണം പരക്കെ നിലനില്ക്കുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് പ്രഖ്യാപിച്ച നോട്ടുറദ്ദാക്കല്‍ നടപടി മൂലം രാജ്യത്തെ സാധാരണക്കാരും തൊഴിലാളികളും ചെറുകിട കച്ചവടക്കാരും അനുഭവിച്ച തിക്തഫലം പറഞ്ഞാല്‍ തീരില്ല.
ചെറുകിടവായ്പകള്‍, നിക്ഷേപങ്ങള്‍, മറ്റ് ഇടപാടുകള്‍ തുടങ്ങിയവയാണ് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ബാങ്ക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ബാങ്കുകള്‍ക്ക് ഈ ആഗോളവല്‍കരണകാലത്ത് ഇത്തരം ചെറുകിട ഉപഭോക്താക്കളെ ആവശ്യമില്ലെന്നായിരിക്കുന്നു. ആയിരം രൂപയെങ്കിലും മിനിമം ബാലന്‍സ് നിലനിര്‍ത്തണം, എ.ടി.എം ഇടപാടുകള്‍ക്ക് ചാര്‍ജ് നല്‍കണം, വന്‍കിട വായ്പകള്‍ എടുത്ത് പലിശയടക്കം തിരിച്ചടക്കണം തുടങ്ങിയ വലിയ മോഹങ്ങളാണ് സര്‍ക്കാര്‍ മേഖലയിലെപോലും ബാങ്കുകള്‍ക്കുള്ളത്. വലിയ ഇടപാടുകാരിലൂടെ പരമാവധി ലാഭം കൊയ്യുകയാണ് ഇവരുടെ ലക്ഷ്യം. യഥാര്‍ഥത്തില്‍ ഇന്നും ചെറുകിടഇടപാടുകാരുടെ ഇഷ്ടതോഴന്‍ കേരളത്തിലും മറ്റും സഹകരണബാങ്കുകളാകുന്നതിന്റെ കാരണം അവര്‍ സാധാരണക്കാരെ സഹായിക്കുന്നു എന്നതാണ്. ഇവരുടെ സേവനമാണ് എസ്.ബി.ടിയില്‍ നിന്നും എടുത്തുമാറ്റിയിരിക്കുന്നത്. ഫലത്തില്‍ ചെറുകിടവായ്പകള്‍ ഇനി പഴങ്കഥ മാത്രമാകും.സര്‍ക്കാരിന്റെ ഏതുനടപടിയുടെയും അന്തിമലക്ഷ്യം പാവങ്ങളില്‍ പാവപ്പെട്ടവരായിരിക്കണമെന്ന് പറഞ്ഞത് രാഷ്ട്രപിതാവാണ്. ഗൃഹാതുരത്വത്തോടൊപ്പം മലയാളിക്ക് ഏറെ ആശങ്കകളും ബാക്കിവെച്ചാണ് കേരളത്തിന്റെ എസ്.ബി.ടി പടിയിറങ്ങുന്നത്.
Film
ഭൂട്ടാന് കാര്‍ കള്ളക്കടത്ത് കേസ്: നടന് അമിത് ചക്കാലക്കലിന്റെ പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് വിട്ടു നല്കി
കൊച്ചി: ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ കടത്തുന്ന കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത നടന് അമിത് ചക്കാലക്കലിന്റെ ലാന്‍ഡ് ക്രൂയിസര്‍ വാഹനം തിരികെ വിട്ടു നല്കി. ‘ ഓപ്പറേഷന് നുംഖോര്‍ ‘ പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള വാഹനമാണ് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്ന് വിട്ടുനല്‍കിയത്. അമിത് നല്കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ബോണ്ടില്‍ ഒപ്പുവെക്കുകയും 20 ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് വാഹനം താല്‍ക്കാലികമായി വിട്ടു നല്‍കിയത്. എന്നാല്‍ വാഹനം ഉപയോഗിക്കരുത് കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ തുടരും.
ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കസ്റ്റംസ് റെയ്ഡിനിടെയാണ് അമിത്തിന്റെ വാഹനങ്ങളും ഗാരേജിലുള്ള മറ്റ് വാഹനങ്ങളും പിടിച്ചെടുത്തത്. അമിത് ചക്കാലക്കല്‍ ഒന്നിലധികം തവണ കസ്റ്റംസ് മുന്നില്‍ ഹാജരായി രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഗാരേജില്‍ നിന്നുള്ള വാഹനങ്ങള്‍ അറ്റകുറ്റപ്പണിക്കെത്തിച്ചതാണെന്ന് അമിത് വ്യക്തമാക്കി. വാഹനങ്ങളുടെ യഥാര്‍ത്ഥ ഉടമകളും നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഹാജരായിരുന്നു. ഭൂട്ടാന്, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ പോലുള്ള ആഡംബര കാറുകള്‍ വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യയില്‍ കടത്തുകയും പിന്നീട് താരങ്ങള്‍ക്കുള്‍പ്പെടെ വിലകുറച്ച് വില്‍ക്കുകയും ചെയ്ത ഒരു സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനമാണ് അന്വേഷണത്തില്‍ പുറത്തുവന്നത്.
ഇന്ത്യന്‍ ആര്‍മി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നിക്കുന്ന വ്യാജ രേഖകളും, വ്യാജ ആര്‍ടിഒ രജിസ്ട്രേഷനുകളും ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഈ കേസിന്റെ ഭാഗമായി ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ നടന്മാരുടെ വീടുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 17 ഇടങ്ങളില്‍ കസ്റ്റംസ് കഴിഞ്ഞ സെപ്റ്റംബറില്‍ റെയ്ഡ് നടത്തിയിരുന്നു. വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടന്നു. വ്യാജ രേഖകള്‍ വഴി ഇറക്കുമതി ചെയ്ത വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്‍, സാമ്പത്തിക കള്ളപ്പണം എന്നിവയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിലവിലെ അന്വേഷണത്തിന്റെ കേന്ദ്രീകരണം. കസ്റ്റംസിനൊപ്പം ഇഡിയും കേസില്‍ അന്വേഷണം തുടരുകയാണ്.
Film
‘പൊതുവേദിയില്‍ സംസാരിക്കാന്‍ കഴിയില്ല; തുറന്ന് പറഞ്ഞ് നടന് വിനായകന്
ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിനായകന് പ്രത്യക്ഷപ്പെടുന്നത്.
ഡാന്‍സിലൂടെ സിനിമാ രംഗത്തെത്തിയ വിനായകന് ഇന്ന് പാന്‍ഇന്ത്യന്‍ ശ്രദ്ധ നേടിയ നടനാണ്. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന കളങ്കാവല്‍ ആണ് റിലീസിനൊരുങ്ങുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രം. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിനായകന് പ്രത്യക്ഷപ്പെടുന്നത്. നായകവേഷം തന്നെയാണെന്ന് പറയപ്പെടുന്ന കഥാപാത്രത്തെ സംബന്ധിച്ച അന്തിമ മറുപടി ഡിസംബര്‍ 5ന് പ്രേക്ഷകര്‍ക്ക് ലഭിക്കും.
സിനിമകളില്‍ സജീവമായിരുന്നെങ്കിലും പൊതുവേദികളില്‍ വിനായകനെ അപൂര്‍വ്വം മാത്രമേ കാണാറുള്ളൂ. അതിന്റെ കാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം കളങ്കാവല്‍ പ്രമോഷന് ഇന്റര്‍വ്യൂവില്‍ മറുപടി പറഞ്ഞു.’സിനിമയും അതിന്റെ ബിസിനസുമാണ് ഞാന്‍ പ്രധാനമായി ശ്രദ്ധിക്കുന്നത്. ജനങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ അറിയില്ല. പൊതുവേദിയില്‍ സംസാരിക്കാന്‍ പറ്റുന്നില്ല’ അതിന്റെ പ്രശ്നങ്ങളും അനുഭവിച്ചിട്ടുണ്ട്. പൊതുവേദികളില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്നല്ല, താല്പര്യമുണ്ട്’പക്ഷേ കഴിയുന്നില്ല. പിന്നെ പത്ത് പേരില്‍ രണ്ടുപേര്‍ എനിക്കു ചൊറിയും എന്റെ സ്വഭാവത്തിന് അനുസരിച്ച് ഞാന്‍ എന്തെങ്കിലുമൊക്കെ പറയാം, അതാണ് പിന്നെ പ്രശ്നമാകുന്നത്. അതിനേക്കാള്‍ നല്ലത് വീടിനുള്ളില്‍ ഇരിക്കുക തന്നെയാണ്, എന്നാണ് വിനായകന് വ്യക്തമാക്കിയത്.
Film
IFFIയില്‍ പ്രേക്ഷക പ്രശംസ നേടി ‘സര്‍ക്കീട്ട്’; ബാലതാരം ഓര്‍ഹാന്‍ക്ക് മികച്ച പ്രകടനത്തിന് സ്പെഷ്യല്‍ ജൂറി പരാമര്‍ശം
ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തില്‍ അഭിനയിച്ച ബാലതാരം ഓര്ഹാന്, തന്റെ ജെഫ്റോണ്‍ എന്ന കഥാപാത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സ്പെഷ്യല്‍ ജൂറി പരാമര്‍ശം സ്വന്തമാക്കി
ഗോവയില്‍ നടന്ന 56ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ (IFFI) ആസിഫ് അലിയുടെയും സംവിധായകന് താമറിന്റെയും ചിത്രം സര്‍ക്കീട്ട് വലിയ പ്രേക്ഷകനിരൂപക പ്രശംസ നേടി. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തില്‍ അഭിനയിച്ച ബാലതാരം ഓര്ഹാന്, തന്റെ ജെഫ്റോണ്‍ എന്ന കഥാപാത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സ്പെഷ്യല്‍ ജൂറി പരാമര്‍ശം സ്വന്തമാക്കി. മേളയിലെ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ ഇടം നേടിയ മൂന്ന് ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നായിരുന്നു സര്‍ക്കീട്ട്.
പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളിലായി ചിത്രീകരിച്ച ഈ ചിത്രം വിനായക അജിത് നിര്‍മ്മിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറിലൂടെയാണ് പുറത്തിറങ്ങിയത്. സഹനിര്‍മ്മാണം ആക്ഷന്‍ ഫിലിംസും ഫ്ലോറിന് ഡൊമിനിക്കും ചേര്‍ന്നായിരുന്നു. ഒരിക്കലും സംഭവിക്കില്ലെന്ന് ലോകം കരുതുന്നൊരു മനോഹര സൗഹൃദത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ആസിഫ് അലിയുടെ ആമിര്‍, ഓര്ഹാന് അവതരിപ്പിച്ച ജെഫ്റോണ്‍ എന്നിവരുടെ കഥാപാത്രങ്ങളിലൂടെ പ്രവാസി ജീവിതത്തിന്റെ വ്യക്തിപരവും വൈകാരികവുമായ പോരാട്ടങ്ങളെ വളരെ യാഥാര്‍ത്ഥ്യത്തോടെ സംവിധായകന് താമര്‍ പ്രേക്ഷകരിലേക്ക് എത്തിച്ചു. ദിവ്യപ്രഭ, ദീപക് പറമ്പോല്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടര്‍, സ്വാതിദാസ് പ്രഭു, ഗോപന് അടാട്ട്, സിന്‍സ് ഷാന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്.
സര്‍ക്കീട്ട് താമറിന്റെ രണ്ടാം ചിത്രം കൂടിയാണ്. ആദ്യ ചിത്രം ആയിരത്തൊന്നു നുണകള്‍ നിരൂപകരും പ്രേക്ഷകരും ഏറ്റെടുത്തിരുന്നു. സോണി ലിവില്‍ റിലീസ് ചെയ്ത ആ ചിത്രം ഐ.എഫ്.എഫ്.കെ യില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. യുഎഇയിലെ ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ മുതലായ സ്ഥലങ്ങളിലായി ചിത്രീകരിച്ച സര്‍ക്കീട്ട് സാങ്കേതികമായി ശക്തമായ ചിത്രമാണെന്ന് സംഘത്തിന്റെ ക്രെഡിറ്റുകള്‍ വ്യക്തമാക്കുന്നു. ഛായാഗ്രഹണം-അയാസ് ഹസന്, സംഗീതം-ഗോവിന്ദ് വസന്ത, എഡിറ്റിംഗ്-സംഗീത് പ്രതാപ്, കല-അരവിന്ദ് വിശ്വനാഥന്, വസ്ത്രാലങ്കാരം-ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്-സുധി സുരേന്ദ്രന്, സിങ്ക് സൗണ്ട്-വൈശാഖ് തുടങ്ങിയവരാണ് പ്രധാന വിഭാഗങ്ങള്‍ കൈകാര്യം ചെയ്തത്. പോസ്റ്റര്‍ ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്, സ്റ്റില്‍സ് എസ്ബികെ ഷുഹൈബ് എന്നിവരാണ് നിര്‍വഹിച്ചത്. 2025 നവംബര്‍ 20ന് ഗോവയില്‍ ആരംഭിച്ച 56ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നവംബര്‍ 28ന് സമാപിച്ചു.
-
india1 day ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment1 day agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
News3 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
india1 day ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india1 day agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും

