ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയതോടെ പ്രതിസന്ധിയിലായ സംസ്ഥാനത്തെ സഹകരണ മേഖലയിലെ പ്രശ്‌നത്തില്‍ അടിയന്തര ഇടപെടല്‍ നടത്തുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുമായി സംസാരിക്കുമെന്നും ജയ്റ്റ്‌ലി ന്യൂഡല്‍ഹിയില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് ആര്‍ബിഐ ഓഫീസിനു മുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സത്യഗ്രഹം നടത്തുന്നതിനിടെയാണ് ജെയ്റ്റ്‌ലിയുടെ പ്രസ്താവന. അതേസമയം, നോട്ട് അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ഇന്നും പാര്‍ലമെന്റില്‍ പ്രതിപക്ഷബഹളം.