kerala

വീണയിൽ എ ഗ്രേഡ് നേടി അരുന്ധതി എസ്

By sreenitha

January 15, 2026

കണ്ണൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണ വാദനത്തിൽ ഹയർ സെക്കൻഡറി സ്കൂൾ വിഭാഗത്തിൽ എ ഗ്രേഡ് നേടി കണ്ണൂർ കൂടാളി എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അരുന്ധതി എസ് ശ്രദ്ധേയയായി. കഴിഞ്ഞ വർഷത്തെ സംസ്ഥാന കലോത്സവത്തിലും അരുന്ധതി എ ഗ്രേഡ് നേടിയിരുന്നു.

കോഴിക്കോട് സ്വദേശി ശ്രീജു ശ്രീനിവാസിന്റെ പരിശീലനത്തിലാണ് അരുന്ധതി വീണ വായന അഭ്യസിച്ചത്. നാല് വർഷമായി വീണയിൽ സ്ഥിരമായ പരിശീലനം തുടരുകയാണ്.

കണ്ണൂർ മട്ടന്നൂർ തെരുർ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ സജിഷിന്റെയും ഹൈസ്കൂൾ അധ്യാപിക ഷെല്ലിയുടെയും മകളാണ് അരുന്ധതി എസ്. സംഗീത രംഗത്ത് തുടർച്ചയായി നേട്ടങ്ങൾ സ്വന്തമാക്കി മുന്നേറുന്ന ഈ മിടുക്കി വിദ്യാർത്ഥിനി കലോത്സവ വേദിയിൽ വീണ്ടും തന്റെ കഴിവ് തെളിയിക്കുകയായിരുന്നു.