kerala

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു

By webdesk18

May 26, 2025

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് യുഡിഎഫ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കെപിസിസി നേതൃത്വത്തിന്റെ തീരുമാനം അംഗീകരിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. കളമശ്ശേരിയില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് ഷൗക്കത്തിന്റെ പേരില്‍ അന്തിമ തീരുമാനത്തിലെത്തിയത്. വി.ഡി സതീശനാണ് ചര്‍ച്ചക്ക് നേതൃത്വം നല്‍കിയത്.