india

ലഹരിപ്പാര്‍ട്ടി; ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റില്‍

By web desk 1

October 03, 2021

മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൂടെയുള്ള മറ്റു ഏഴുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി)യുടെ ചോദ്യം ചെയ്യലിനു പിന്നാലെയാണ് അറസ്റ്റ്. ഇവരെ വൈദ്യപരിശോധനക്കായി കൊണ്ടുപോയിരിക്കുകയാണ്.

ശനിയാഴ്ച രാത്രിയോടെ മുംബൈ തീരത്തുനിന്ന് പുറപ്പെട്ട കപ്പലില്‍ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസിലാണ് ഇവരെ പിടികൂടിതയത്. മൂന്ന് ദിവസത്തെ ‘സംഗീത യാത്ര’ക്കായി പുറപ്പെട്ട കപ്പലില്‍ നിരോധിത ലഹരികള്‍ ഉപോയോഗിക്കുന്നുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.