നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകളില്‍ ആര്യാടന്‍ ഷൗക്കത്ത് മുന്നേറുന്നു. യുഡിഎഫിന് ആദ്യ ലീഡ്. പോസ്റ്റല്‍വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് മുന്നിലാണ്.
എട്ടുമണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. പോസ്റ്റല്‍ വോട്ടിന് ശേഷമാണ് ഇവിഎം വോട്ടുകളും എണ്ണിത്തുടങ്ങിയത്. ഒരു റൗണ്ടില്‍ 14 വോട്ടിങ്ങ് മെഷീനുകളാണ് എണ്ണുക. 19 റൗണ്ടുകളിലായി 263 ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും. ചുങ്കത്തറ മാര്‍ത്തോമ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
174667 പേരാണ് പോളിങ്ങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത് . പോസ്റ്റല്‍ വോട്ട് , സര്‍വീസ് വോട്ട് എന്നിവ വഴി 1402 പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിട്ടുണ്ട്.46 ബൂത്തുകള്‍ ഉള്ള വഴിക്കടവ് പഞ്ചായത്ത് എണ്ണി തീരാന്‍ മൂന്ന് റൗണ്ടുകള്‍ വേണ്ടി വരും. വഴിക്കടവ് പഞ്ചായത്ത് എണ്ണിത്തീരുന്നതോടെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ദിശ വ്യക്തമാകും. 43 ബൂത്തുകള്‍ ഉള്ള നിലമ്പൂര്‍ നഗരസഭയിലെ വോട്ട് എണ്ണി തീരാനും മൂന്ന് റൗണ്ട് വേണ്ടി വരും. 229 മുതല്‍ 263 വരെയുള്ള അമരമ്പലം പഞ്ചായത്തിലെ ബൂത്തുകളാണ് അവസാനം എണ്ണുക .