More

ക്ഷേമവും അഭിവൃദ്ധിയും ഉറപ്പു നല്‍കി കോണ്‍ഗ്രസ് മാനിഫെസ്റ്റോ പുറത്തിറക്കി

By chandrika

April 02, 2019

കര്‍ഷകക്ഷേമവും സമൃദ്ധിയും സാമൂഹികക്ഷേമവും മുദ്രാവാക്യമാക്കി കോണ്‍ഗ്രസ് മാനിഫെസ്റ്റോ പുറത്തിറങ്ങി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ന്യൂഡല്‍ഹിയില്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രകടപത്രിക പുറത്തിറക്കിയത്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനും വിദ്യാഭ്യാസ മേഖലയ്ക്കും പ്രഥമ പരിഗണന നല്‍കിയാണ് പ്രകടപത്രിക.

കര്‍ഷകര്‍ക്കായി പ്രത്യേക ബഡ്ജറ്റ് പ്രഖ്യാപനവും കാര്‍ഷിക കടംവീട്ടാത്തത് ക്രിമിനല്‍ കുറ്റത്തില്‍ നിന്നും സിവില്‍ കുറ്റമാക്കി ചുരുക്കിയുമായി കോണ്‍ഗ്രസിന്റെ കാര്‍ഷിക നയം. കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളും, കര്‍ഷകകടബാധ്യത മൂലം ഒരു കര്‍ഷകനും ജയിലില്‍ കിടക്കേണ്ടിവരില്ലെന്ന് രാഹുല്‍ ഗാന്ധി യോഗത്തില്‍ പ്രഖ്യാപിച്ചു.

LIVE: Congress President @RahulGandhi launches 2019 Manifesto. #CongressManifesto2019 https://t.co/th35WGsl63— Congress (@INCIndia) April 2, 2019

വിദ്യാഭ്യാസത്തിനായി രാജ്യത്തിന്റെ ആറ് ശതമാനം ജിഡിപി മാറ്റിവെച്ചും 12ാം ക്ലാസുവരെ നിര്‍ബന്ധിത സൗജന്യ വിദ്യാഭ്യാസവും പ്രഖ്യാപിച്ചു. പൊതുമേഖലയില്‍ മാത്രം 34ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, 22ലക്ഷം സര്‍ക്കാര്‍ ഒഴിവുകള്‍ നികത്തും, പാവപ്പെട്ടവരുടെ അക്കൗണ്ടില് 72000 രൂപ ഒരോവര്‍ഷവും നിക്ഷേപിക്കുന്ന ന്യായ് പദ്ധതി, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍ 150 ആക്കി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍. ദാരിദ്ര നിര്‍മാര്‍ജനം, കാര്‍ഷിക മേഖല, സ്ത്രീ സുരക്ഷ, തൊഴില്‍ 5 പ്രധാനപ്പെട്ട വിഷയങ്ങള്‍ക്ക് പ്രധാന്യം നല്‍കിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. സോണിയാ ഗാന്ധി, ഡോ. മന്‍മോഹന്‍സിങ് തുടങ്ങിയവരുടെ സാന്നിദ്യത്തിലായിരുന്നു പ്രകടനപത്രിക പുറത്തിറക്കിയത്.

Justice, Freedom, Progress, Security, Dignity & Unity – this is the idea of India, this is the idea of Congress. #CongressManifesto2019 pic.twitter.com/gom40sX3Kg— Congress (@INCIndia) April 2, 2019