More
അസദ് ഭരണത്തിന് തിരശ്ശീല വീഴുമ്പോള്‍
പതിമൂന്നു വര്‍ഷമായി ആഭ്യന്തര യുദ്ധം തുടരുന്ന സിറിയ ഒടുവില്‍ വിമതരുടെ ആധിപത്യത്തിനു കീഴിലായിരിക്കുന്നു. 54 വര്‍ഷത്തിനുശേഷം അസദ് കുടുംബം രാ ജ്യത്തിന്റെ അധികാര പദവയില്‍ നിന്ന് താഴെയിറങ്ങിയിരിക്കുകയാണ്. 1970ല്‍ ബഷാറുല്‍ അസദിന്റെ പിതാവ് ഹാഫിസ് അസദ് അട്ടിമറിയിലൂടെ അധികാരത്തിലെത്തുകയും 2000 ല്‍ അദ്ദേഹത്തിന്റെ വിയോഗത്തോടെ ബഷാറുല്‍ അസദ് പിന്തുടര്‍ച്ചാവകാശിയായെത്തുകയും ചെയ്ത ഭരണ സംവിധാനത്തിനാണ് ഇന്നലെ പുലര്‍ച്ചെയോടെ തിശ്ശിലവീണിരിക്കുന്നത്. 2011 ലെ അറബ് വിപ്ലവത്തിന്റെ അലയൊലിയെന്നോണമാണ് സിറിയയിലും രാഷ്ട്രിയാന്തരീക്ഷം വഷളായത്. അസദ് കുടുംബത്തിന്റെ അധികാരവാഴ്ച്ച അവസാനിപ്പിക്കണമെന്നും രാജ്യത്ത് ജനാധിപത്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടുമായിരുന്നു പ്രക്ഷോഭം ഉടലെടുത്തത്. വിമതരുടെ ശക്തമായ മുന്നേറ്റത്തില്‍ ഭരണകൂടം പതറിപ്പോകുമെന്ന് പ്രതീക്ഷിച്ചു വെങ്കിലും ഇറാന്റെയും റഷ്യയുടെയുമെല്ലാം സഹായത്തോടെ അസദ് കരുത്തുറ്റ ചെറുത്തുനില്‍പ്പ് നടത്തുകയും തിരിച്ചുവരികയും ചെയ്യുന്നതാണ് കണ്ടത്. പക്ഷേ തിരിച്ചടികളിലും പിടിച്ചുനിന്ന വിമതര്‍ നീണ്ട പതിമൂന്നുവര്‍ഷത്തിനുശേഷം രാജ്യത്തെ തന്നെ കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ്.
രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ സിറിയയിലേക്ക് അയച്ച വിദേശ സ്‌പോണ്‍സര്‍ ചെയ്ത ‘സായുധ സംഘങ്ങളുടെ’ സ്യഷ്ടിയാണ് കലാപമെന്നാണ് ബഷാറുല്‍ അസദും ഭരണകൂടവും വിശ്വസിക്കുന്നത്. 2011 ല്‍ തന്നെ സിറിയ അന്താരാഷ്ട്ര ഒറ്റപ്പെടലിലേക്ക് നിങ്ങിയിരുന്നുവെന്നത് അസദിന്റെ ആരോപണങ്ങള്‍ക്ക് ബലം നല്‍കുന്നതാണ്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും അസദിനെ ലക്ഷ്യമിട്ടുള്ള യാത്രാ നിരോധനവും ആസ്തി മരവിപ്പിക്കലും ഉള്‍പ്പെടെയുള്ള ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. രാജ്യത്തെ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യത്തിന്റെ പേരില്‍ അന്താരാഷ്ട്ര സൈനിക ഇടപെടലിനും ഇവര്‍ ആഹ്വാനം ചെയ്തുകൊണ്ടേയിരുന്നു. 2011ല്‍ വിമതര്‍ സ്വതന്ത്ര സിറിയന്‍ ആര്‍മി (എഫ്.എസ്.എ) രൂപീകരിക്കുകയും 2012 ആയപ്പോഴേക്കും രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് വഴുതിവീണതും ഐ.എസ്.ഐ.എസ് ഉള്‍പ്പെടെയുള്ള പുതിയ ശക്തികള്‍ ഭരണകൂടത്തിനെതിരായ പോരാട്ടത്തില്‍ അണിനിരന്നതുമെല്ലാം അന്താരാഷ്ട്ര ഇടപെ ടലുകള്‍ അടിവരയിടുന്ന നീക്കങ്ങളാണെന്ന കാര്യത്തില്‍ സംശയമില്ല. ഡമാസ്‌കസിന് പുറത്ത് നടന്ന രാസായുധ ആക്രമണങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടത് അമേരിക്ക ഒരു അവസരമാക്കിമാറ്റുകയാണുണ്ടായത്. സംഘര്‍ഷങ്ങളുടെ തുടക്കത്തില്‍ പ്രത്യക്ഷ ഇടപെടലിന് വിമുഖത കാണിച്ചിരുന്ന അവര്‍ രാസായുധ പ്രയോഗത്തിന്റെ ഉത്തരവാദിത്തം അസദ് ഭരണകൂടത്തിന്റെ ച മലില്‍ കെട്ടിവെക്കുകയും പ്രത്യക്ഷമായി തന്നെ യുദ്ധത്തില്‍ പങ്കാളികളായി മാറുകയുമായിരുന്നു. 2014 ല്‍ ഇറാഖിലെയും സിറിയയിലെയും വലിയ പ്രദേശങ്ങള്‍ ഐസിസിന് പിടിച്ചെടുക്കാന്‍ സാധിച്ചതും ഇവിടെ ചേര്‍ത്തു വായിക്കേണ്ടതാണ്.
ബഷാറുല്‍ അസദിന്റെ ഏകാധിപത്യ സമീപനങ്ങളെ ന്യായീകരിക്കാനോ ഭരണകൂടത്തിനെതിരെ ഉയര്‍ന്ന ജനങ്ങളുടെ പ്രതിഷേധങ്ങളെ കണ്ടില്ലെന്നു നടിക്കാനോ സാധിക്കില്ലെങ്കിലും സിറിയയിലും നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നത് അമേരിക്കയുടെയും പശ്ചാത്യ ശക്തികളുടെയും താല്‍പര്യങ്ങളാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഇസ്രാഈലിന്റെ നരനായാട്ടിന് സര്‍വ പിന്തുണയും നല്‍കി ഫലസ്തിന്‍ അധിനിവേശത്തെ ജ്വലിപ്പിച്ചു നിര്‍ത്തുന്ന ഇക്കൂട്ടര്‍ സംഘര്‍ഷത്തെ പശ്ചിമേഷ്യയൊന്നാകെ വ്യാപിപ്പിക്കാനുള്ള ഭഗീര പ്രയത്‌നത്തിലാണ് ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയയെ സ്വന്തം രാജ്യത്ത് വെച്ച് കൊലപ്പെടുത്തിയും ലബനോണിലും സിറിയയിലും വിമത മുറ്റേങ്ങള്‍ക്ക് സഹായംചെയ്തും ഇറാനെ പ്രകോപിപ്പിച്ച് ഇസ്രാഈലിനെതിരായി പ്രത്യക്ഷ യുദ്ധത്തിലേക്ക് ഇറക്കിവിടാനുള്ള നീക്കങ്ങളെല്ലാം ഈ ഗൂഢാലോചനയുടെ ഭാഗമാണ്. സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ തീവ്രവാദ ശക്തികളെ കൈയ്യയച്ച് പ്രോത്സാഹിപ്പിക്കുകയും പിന്നീട് പാല്‍ കൊടുത്ത കൈക്ക്തന്നെ കടിയേല്‍ക്കുന്ന അവസ്ഥയുണ്ടാവുമ്പോള്‍ തള്ളിപ്പറയുകയും അവരെ ഇല്ലാതാക്കുകയും ചെയ്യുന്ന അമേരിക്കയുടെ തലതിരിഞ്ഞ സമീപനത്തിന് ലോകം നിരവധി തവണ സാക്ഷ്യംവഹിച്ചിട്ടുണ്ട്. സകല അന്താരാഷ്ട്ര മര്യാദകളും ലംഘിച്ച് മറ്റുള്ള രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ട് രക്ഷകരായി സ്വയം അവരോധിക്കുന്ന അമേരിക്ക അതിനുള്ള പിന്നാമ്പുറ നീക്കങ്ങളെല്ലാം നേരത്തെ ഒരുക്കിവെക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഇറാഖിലും അഫ്ഗാനിസ്ഥാനിലുമുള്‍പ്പെടെ കണ്ട കാഴ്ചകള്‍ക്ക് തന്നെയായിരിക്കും സിറിയയും സാക്ഷ്യം വഹിക്കുക.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
kerala1 day agoപ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍
