Culture

സ്ത്രീവിരുദ്ധ പരാമര്‍ശം: എം.പി അസംഖാന്‍ മാപ്പു പറഞ്ഞു

By chandrika

July 29, 2019

ന്യൂഡല്‍ഹി: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ സമാജ്‌വാദി പാര്‍ട്ടി എം.പി അസംഖാന്‍ മാപ്പ് പറഞ്ഞു. ബി.ജെ.പി എം.പി രമാദേവി സഭ നിയന്ത്രിക്കുന്നതിനിടെയായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച സമാജ്‌വാദി പാര്‍ട്ടി എം.പി അസംഖാന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം.

വിഷയത്തില്‍ സഭക്ക് അകത്തും പുറത്തും പ്രതിഷേധമുയര്‍ന്നിരുന്നു. മോശം പരാമര്‍ശത്തില്‍ അസംഖാന്‍ ഇന്ന് സഭില്‍ ക്ഷമ ചോദിച്ചത് ആരും കേട്ടില്ലെന്ന് പറഞ്ഞാണ് ഭരണപക്ഷം സഭയില്‍ ബഹളം വെച്ചത്. ഇതേ തുടര്‍ന്ന് അസംഖാന്‍ വീണ്ടും ക്ഷമ ചോദിക്കുകയായിരുന്നു.

പരാമര്‍ശം വിവാദമായതോടെ അസംഖാനെതിരെ ലോക്‌സഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയിരുന്നു. സ്പീക്കര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം മാപ്പ് പറയാന്‍ അസംഖാനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ നടപടി.