kerala
ആശമാര്‍ നിരാഹാരത്തിലേക്ക്; മന്ത്രി വീണയുമായുള്ള ചര്‍ച്ചയും പരാജയം
നാളെ സമരത്തിന്റെ മൂന്നാംഘട്ടമായ നിരാഹാരത്തിലേക്ക് കടക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആശമാരെ ചര്‍ച്ചയ്ക്കു വിളിച്ചത്.

ഒടുവില്‍ രണ്ടാം വട്ട ചര്‍ച്ചയും പരാജയമായി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജുമായി നടത്തിയ മന്ത്രി തല യോഗവും പരിഹാരം കാണാതെ അവസാനിക്കുകയായിരുന്നു. ഇന്ന് രാവിലെ എന്‍.എച്ച്.എം ഡയറക്ടര്‍ വിളിച്ചു ചേര്‍ത്ത ഒന്നാം വട്ട ചര്‍ച്ച തീര്‍ത്തും പരാജയമായിരുന്നു. അതിനു ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രണ്ടാമത്തെ ചര്‍ച്ചയിലേക്ക് കടക്കുകയായിരുന്നു. നാളെ സമരത്തിന്റെ മൂന്നാംഘട്ടമായ നിരാഹാരത്തിലേക്ക് കടക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആശമാരെ ചര്‍ച്ചയ്ക്കു വിളിച്ചത്.
സേവന വേതന പരിഷ്കരണം ഉള്‍പ്പെടെ ന്യായമായ അവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശാ പ്രവര്‍ത്തകര്‍ സമരം നടത്തുന്നത്. 38 ആം ദിനത്തിലേക്ക് കടന്നപ്പോഴാണ് ഒരു ചര്‍ച്ച എന്ന നിലയില്‍ ആശമാരുമായി സംസാരിക്കാന്‍ തന്നെ സര്‍ക്കാര്‍ തയാറാകുന്നത്. എന്നാല്‍, അവരുടെ ന്യായമായ ആവശ്യങ്ങള്‍ ഒന്നും അംഗീകരിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായില്ല.
സമരം പൊളിക്കാന്‍ പലവിധത്തിലും സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു. എന്നിട്ടും അതില്‍ നിന്നും പിന്മാറാതെ ശക്തമായി സമരം തുടരുന്ന ആശമാരെ തന്ത്രപരമായി ഒത്തു തീര്‍പ്പിന് വിളിച്ചതായിട്ടാണ് ആദ്യ വട്ട ചര്‍ച്ചയെ കാണേണ്ടത്. വൈകാരികമായി ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിച്ച ആശമാരെ സമൂഹ മാധ്യമങ്ങളിലൂടെ കണ്ടിരുന്നു.
എന്നിട്ടും മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും പ്രതീക്ഷ നല്കിക്കൊണ്ടായിരുന്നു ഉന്നതതല ചര്‍ച്ച നടന്നത്. എന്നാല്‍ ഓണറേറിയം വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ഒരാവശ്യങ്ങളും ചര്‍ച്ചയില്‍ എടുത്തില്ല എന്ന് മാത്രമല്ല, ചര്‍ച്ച അവസാനിപ്പിണമെന്ന് പറയാന്‍ മാത്രമാണ് അങ്ങനെയൊരു ചര്‍ച്ച തന്നെ വച്ചത് എന്ന് സമര സമിതി നേതാവ് മിനി വ്യക്തമാക്കി. തീരുമാനം ഉണ്ടാകുന്നതു വരെ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും മിനി കൂട്ടിച്ചേര്‍ത്തു.
അതേസമയം, യാഥാത്ഥ്യ ബോധത്തോടെ കാര്യങ്ങള്‍ കാണണമെന്നും സമരം അവസാനിപ്പിക്കണമെന്നും മന്ത്രി വീണാ ജോര്‍ജ്ജ് സമരക്കാരോട് ആവശ്യപ്പെട്ടു. കേരളത്തില്‍ ആശമാര്‍ക്ക് അധിക ജോലി എന്ന തെറ്റായ പ്രചരണം നടക്കുന്നെന്നും ദേശീയ മാനദണ്ഡ പ്രകാരമല്ലാത്ത ഒരു ജോലിയും ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രത്തെ പഴിക്കുകയും സര്‍ക്കാരിന്റെ ദാരിദ്ര്യ അവസ്ഥ വീണ്ടും എടുത്തു പറയുകയും ചെയ്യുന്ന നിലപാടാണ് ചര്‍ച്ചയിലും മന്ത്രി കൊണ്ടുവന്നത്. പാവങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ ഒന്ന് കേള്‍ക്കാന്‍ പോലും തയാറാകാത്ത ഒരു സ്ത്രീ കൂടിയായ ആരോഗ്യമന്ത്രിക്ക് സമരം പൊളിക്കാനുള്ള ഒരു പ്രഹസനം മാത്രമായിരുന്നു ചര്‍ച്ചയെന്നത് ഉറപ്പാണ്. എന്തായാലും ചര്‍ച്ച പരാജയമായ സ്ഥിതിക്ക് നാളെ രാവിലെ 11 മണിമുതല്‍ നിരാഹാര സമരം തുടരാനാണ് ആശമാരുടെ തീരുമാനം.
EDUCATION
പ്ലസ് വണ്‍ ട്രാന്‍സ്ഫര്‍ അലോട്മെന്റ് പ്രവേശനം നാളെ മുതല്‍
പ്ലസ് വണ്‍ പ്രവേശനത്തിന് സ്കൂളും വിഷയവും മാറാന്‍ (ട്രാന്‍സ്ഫര്‍ അലോട്മെന്റ്) അപേക്ഷിച്ചവരെ ഉള്‍പ്പെടുത്തിയുള്ള അലോട്മെന്റ് നാളെ (25-07-2025) 10 മണി മുതല്‍ പ്രസിദ്ധീകരിക്കും.

പ്ലസ് വണ്‍ പ്രവേശനത്തിന് സ്കൂളും വിഷയവും മാറാന്‍ (ട്രാന്‍സ്ഫര്‍ അലോട്മെന്റ്) അപേക്ഷിച്ചവരെ ഉള്‍പ്പെടുത്തിയുള്ള അലോട്മെന്റ് നാളെ (25-07-2025) 10 മണി മുതല്‍ പ്രസിദ്ധീകരിക്കും. ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ പ്രവേശന വെബ്സൈറ്റായ www.hscap.kerala.gov.in ലെ ട്രാന്‍സ്ഫര്‍ അലോട്മെന്റ് റിസള്‍ട്ട് ലിങ്കിലൂടെ പരിശോധിക്കാം.
നാളെ മുതല്‍ തിങ്കളാഴ്ച വൈകീട്ട് നാലുവരെയാണ് അലോട്മെന്റ് പ്രവേശനത്തിനുള്ള സമയപരിധി. അലോട്മെന്റ് ലഭിച്ചവര്‍ നിലവില്‍ ചേര്‍ന്ന സ്കൂളിലെ പ്രിന്‍സിപ്പലിനെ സമീപിക്കാം. അലോട്മെന്റ് ലെറ്ററിന്റെ പ്രിന്റ് സ്കൂളില്‍നിന്നു നല്‍കും. അതേ സ്കൂളില്‍ മറ്റൊരു വിഷയത്തില്‍ അലോട്മെന്റ് ലഭിച്ചവരുടെ പ്രവേശനം സ്കൂള്‍ അധികൃതര്‍ ക്രമപ്പെടുത്തും.
മറ്റൊരു സ്കൂളില്‍ അലോട്മെന്റ് ലഭിച്ചവര്‍ക്ക് ടി.സി., സ്വഭാവസര്‍ട്ടിഫിക്കറ്റ്, പ്രവേശന സമയത്ത് സമര്‍പ്പിച്ച മറ്റുരേഖകള്‍ എന്നിവ സ്കൂള്‍ അധികൃതര്‍ മടക്കിനല്കണം. അതേവിഷയത്തില്‍ തന്നെയാണ് അലോട്മെന്റ് എങ്കില്‍ അധികഫീസ് നല്‍കേണ്ടതില്ല. മറ്റൊരു സ്കൂളില്‍ പുതിയ വിഷയത്തിലാണ് പ്രവേശനമെങ്കില്‍ ആ വിഷയത്തിന് അധികമായി വേണ്ടിവരുന്ന ഫീസ് നല്‍കണം.
ആദ്യം ചേര്‍ന്ന സ്കൂളില്‍ അടച്ച കോഷന്‍ ഡിപ്പോസിറ്റ്, പിടിഎ ഫണ്ട് എന്നിവ നിര്‍ബന്ധമായും മടക്കിനല്‍കണമെന്ന് ഹയര്‍സെക്കന്‍ഡറി വകുപ്പ് പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രാന്‍സ്ഫര്‍ അലോട്മെന്റിനുശേഷം ബാക്കിവരുന്ന സീറ്റില്‍ 30-ന് മെറിറ്റ് അടിസ്ഥാനത്തില്‍ തത്സമയ പ്രവേശനം നടത്തും. ഓരോ സ്കൂളിലും മിച്ചമുള്ള സീറ്റിന്റെ വിശദാംശം 29-ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
death
മരംവീണ് തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം

എറാണകുളത്ത് മരംവീണ് തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരൂണാന്ത്യം.85 വയസുളള വയോധികയാണ് മരിച്ചത്.ഇന്നലെ വൈകീട്ട് തോഴിലുറപ്പ് കഴിഞ്ഞെത്തിയ സ്ത്രീയുടെ മുകളിലേക്ക് മരം വീഴുകയായിരുന്നു.ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.മൃതദേഹം കൂത്താട്ടുകുളം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
film industry
‘നടന് ഉണ്ണി മുകുന്ദന് തന്നെ ക്രൂരമായി മര്‍ദ്ദിച്ചു’; പരാധിയുമായി മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍
നടനില്‍ നിന്നും നേരത്തെയും തനിക്ക് ഇത്തരം മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് പരാതിയില്‍ പറയുന്നത്+

കൊച്ചി: നടന് ഉണ്ണി മുകുന്ദന് തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് മുന്‍ മാനേജര്‍ വിപിന്‍ കുമാറിന്റെ പരാതി. വളരെ മോശം ഭാഷയില്‍ തന്നെ അതിക്ഷേപിച്ചുവെന്നും അതിക്രൂരമായി തനിക്ക് മര്‍ദ്ദനമെറ്റു എന്നുമാണ് ഇന്‍ഫോ പാര്‍ക്ക് പോലീസിന് നല്കിയ പരാതിയില്‍ വിപിന്‍ പറയുന്നത്. വിപിന്റെ കരണത്തടിച്ച് കൊല്ലുമെന്ന് ഉണ്ണി മുകുന്ദന് ഭീഷണിപ്പെടുത്തിയതായും എഫ് ഐ ആറിലുണ്ട് .
കഴിഞ്ഞ ആറ് വര്‍ഷമായി വിപിന്‍ ഉണ്ണി മുകുന്ദന്റെ പ്രോഫഷണല്‍ മാനേജരായി ജോലി ചെയ്തു വരികയാണ്. നടനില്‍ നിന്നും നേരത്തെയും തനിക്ക് ഇത്തരം മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് പരാതിയില്‍ പറയുന്നത്.
‘മാര്‍ക്കോ’ എന്ന സിനിമ നടന്റെ കരിയറിലെ വലിയ വിജയമായിരുന്നു. എന്നാല്‍ ഈ സിനിമയ്ക്ക് ശേഷം റിലീസായ ‘ഗെറ്റ് സെറ്റ് ബേബി’ എന്ന ചിത്രം വന്‍ പരാജയമായിരുന്നു.ഇതില്‍ നടന് മാനസികമായി വലിയ നിരാശയിലായിരുന്നു എന്നാണ് വിപിന്‍ പറയുന്നത്.
ഇതു കൂടാതെ ഉണ്ണി മുകുന്ദന് സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ നിന്നും ഗോകുലം മൂവീസ് പിന്മാറിയിരുന്നു. ഇത് നടനെ നിരാശയിലാക്കി എന്നും വിപിന്‍ പറഞ്ഞു.ഒരു പ്രമുഖതാരത്തെ വെച്ച് അനൗണ്‍സ് ചെയ്ത ചിത്രത്തില്‍ നിന്നും അദ്ദേഹത്തെ മാറ്റി പകരം ഉണ്ണി മുകുന്ദനെ വെച്ച് ചെയ്യണമെന്ന് നടന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം നിര്‍മ്മാതാവിനോട് സംസാരിക്കാന്‍ ഏല്‍പ്പിച്ചത് തന്നെയാണെന്നും വിപിന്‍ പറഞ്ഞു. എന്നാല്‍ അത് നടക്കാതെ വന്നപ്പോള്‍ തന്നേയും പ്രോഡ്യൂസറെയും ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞുവെന്നും പരാതിയില്‍ പറയുന്നു.
കഴിഞ്ഞയാഴ്ച്ച റിലീസായ നരിവേട്ടയെ പറ്റി നല്ല അഭിപ്രായം പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോട് കൂടി കൂടുതല്‍ പ്രകോപിതനായി.അന്ന് തന്നെ മാനേജര്‍ പദവിയില്‍ ഇനി തുടരേണ്ടതില്ലെന്ന് നടന് അറിയിച്ചു. താനത് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഫോണില്‍ വിളിച്ചു നേരിട്ട് കാണണം എന്ന് ആവശ്യപ്പെടുകയും ചെയുതു. പുറത്ത് എവിടെയെങ്കിലും വെച്ച് കാണാമെന്ന് പറഞ്ഞെങ്കിലും അതിനു വഴങ്ങാതെ താന്‍ താമസിക്കുന്ന കാക്കനാട്ടെ ഫഌറ്റിന്റെ ഒന്നാം നിലയിലെക്ക് വിളിച്ചുവരുത്തിയാണ് മര്‍ദ്ദിച്ചതെന്ന് വിപിന്‍ പരാതിയില്‍ പറയുന്നു.
പ്രകോപനം ഒന്നുമില്ലാതെയാണ് വളരെ മോശം രീതിയില്‍ തന്നെ അസഭ്യം പറയുകയും തന്റെ വിലകൂടിയ കൂളിംഗ് ഗഌസ് തട്ടിയെടുത്ത് എറിഞ്ഞുടക്കുകയും ചെയ്തു. നടന് ശത്രുതയുള്ള മറ്റോരു പ്രമുഖതാരം തനിക്ക് സമ്മാനിച്ചതാണ് എന്നറിയവേയാണ് എറിഞ്ഞുടച്ചത് എന്ന് വിപിന്‍ വ്യക്തമാക്കി. തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ട ഫഌറ്റിലെ മറ്റൊരു താമസക്കാരനാണ് പിടിച്ചുമാറ്റയത്. ഇനി കണ്മുന്നില് വന്നാല്‍ തന്നെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. തന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പോലീസിനോട് ആവശ്യപ്പെട്ടു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉണ്ണി മുകുന്ദനെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
-
More2 days ago
ഹജ്ജ്: സഹായികളുടെ പ്രായത്തിൽ ഇളവ്
-
india3 days ago
ഓപ്പറേഷന് സിന്ദൂര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി; മൂന്നാം ക്ലാസ് മുതല്‍ പാഠ്യവിഷയമാകും
-
india3 days ago
കളിച്ചുകൊണ്ടിരിക്കെ കയ്യില്‍ പാമ്പ് ചുറ്റി; ഒരു വയസുകാരന് മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊന്നു
-
News2 days ago
ഗസ്സയില്‍ ദിവസേന 10 മണിക്കൂര്‍ ആക്രമണം നിര്‍ത്തിവെക്കുമെന്ന് അറിയിച്ച് ഇസ്രാഈല്‍
-
kerala2 days ago
കൊല്ലത്ത് ദമ്പതികള്‍ വീട്ടില്‍ മരിച്ചനിലയില്‍; ഭാര്യയെ കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് സൂചന
-
crime2 days ago
പാലക്കാട് മെറ്റാഫെത്തമിനുമായി രണ്ട് യുവതികളും, ഒരു യുവാവും അറസ്റ്റിൽ
-
kerala2 days ago
മഴ മുന്നറിയിപ്പില്‍ മാറ്റം; മുന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; കുട്ടനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
india2 days ago
കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിൽ കേക്കുമായെത്തുന്ന സംഘ്പരിവാർ മറ്റിടങ്ങളിൽ ക്രൂരമായി വേട്ടയാടുന്നു: വി.ഡി സതീശൻ