Connect with us

More

ആഷസ്: ആദ്യദിനം ബലാബലം

Published

on

ബ്രിസ്‌ബെയ്ന്‍: ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം. ആദ്യദിനം വെളിച്ചക്കുറവ് കാരണം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റിന് 196 എന്ന നിലയിലാണ് സന്ദര്‍ശകര്‍. യുവതാരങ്ങളായ മാര്‍ക് സ്‌റ്റോണ്‍മാന്റെയും (53) ജെയിംസ് വിന്‍സിന്റെയും (83) അര്‍ധശതകങ്ങളാണ് ഇംഗ്ലീഷ് ഇന്നിങ്‌സില്‍ നിര്‍ണായകമായത്. ഡേവിഡ് മലാനും (28) മുഈന്‍ അലിയും (13) ആണ് ക്രീസില്‍.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് മൂന്നാം ഓവറില്‍ തന്നെ അലിസ്റ്റര്‍ കുക്കിനെ (2) നഷ്ടമായി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ പീറ്റര്‍ ഹാന്റ്‌സ്‌കോംബിന് ക്യാച്ച് നല്‍കിയാണ് കുക്ക് മടങ്ങിയത്. രണ്ടാം വിക്കറ്റില്‍ സ്‌റ്റോണ്‍മാനും വിന്‍സും ചേര്‍ന്നുള്ള സഖ്യം സ്‌കോര്‍ 127 വരെ എത്തിച്ചു. സ്‌റ്റോണ്‍മാനെ കമ്മിന്‍സ് വിക്കറ്റ് തെറിപ്പിച്ച് മടക്കിയതോടെയാണ് കളി ഓസീസിന്റെ വഴിയിലേക്ക് തിരിഞ്ഞത്. കന്നി സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന വിന്‍സിനെ നതാന്‍ ലിയോണ്‍ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാക്കിയതോടെ ഇംഗ്ലണ്ട് മൂന്നിന് 145 എന്ന നിലയിലായി. ഇംഗ്ലീഷ് ക്യാപ്ടന്‍ ജോ റൂട്ടിന്റേതാണ് ഇന്നലെ വീണ അവസാന വിക്കറ്റ്. പാറ്റ് കമ്മിന്‍സിന്റെ സ്വിങ് ചെയ്ത പന്ത് സ്റ്റംപിനു മുന്നില്‍ റൂട്ടിന്റെ കാലില്‍ പതിച്ചപ്പോള്‍ അംപയര്‍ വിരലുയര്‍ത്താന്‍ വിസമ്മതിച്ചെങ്കിലും റിവ്യൂ ചെയ്ത ഓസ്‌ട്രേലിയ വിക്കറ്റ് സ്വന്തമാക്കി. പിന്നീട് മലാനും അലിയും കൂടുതല്‍ നഷ്ടങ്ങളില്ലാതെ അവസാനം വരെ പിടിച്ചു നിന്നു.
ഓസ്‌ട്രേലിയ ന്യൂബോള്‍ എടുത്തതിനു തൊട്ടുപിന്നാലെയാണ് വെളിച്ചക്കുറവ് കാരണം കളി നിര്‍ത്താന്‍ അംപയര്‍മാര്‍ തീരുമാനിച്ചത്.

kerala

കേരളത്തിൽ നിപ സ്ഥിരീകരിച്ചു; പൂനെയിൽ നിന്നുള്ള ഫലം പോസിറ്റീവ്

നേരത്തെ കോഴിക്കോട് വൈറോളജി ലാബിലെ പരിശോധനാ ഫലവും പോസിറ്റീവായിരുന്നു

Published

on

മലപ്പുറം: കേരളത്തിൽ നിപ സ്ഥിരീകരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന് നിപ സ്ഥിരീകരിച്ചത് പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനാ ഫലം പോസിറ്റീവായതോടം. നേരത്തെ കോഴിക്കോട് വൈറോളജി ലാബിലെ പരിശോധനാ ഫലവും പോസിറ്റീവായിരുന്നു.

പാണ്ടിക്കാട് പഞ്ചായത്തിലെ 14കാരൻ്റെ സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ലാബിലെ പരിശോധനയിലാണ് പോസിറ്റീവായി സ്ഥിരീകരിച്ചതെന്ന് മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. നിപ സ്ഥിരീകരിച്ചതോടെ പാണ്ടിക്കാട് നിയന്ത്രണ ഏർപ്പെടുത്തി. ജില്ലയിൽ ജാഗ്രത പുലർത്തണമെന്നും സമ്പർക്കത്തിലുള്ളവരെ രക്തസാമ്പിളുകൾ പരിശോധിക്കണമെന്നും നിർദ്ദേശമുണ്ട്.

Continue Reading

kerala

മുസ്‌ലിം യൂത്ത് ലീഗ് റെയില്‍ സമരം ഇന്ന്

ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് 4.30ന് കോഴിക്കോട് റെയില്‍വെ സ്‌റ്റേഷന് മുന്നില്‍ നടക്കുന്ന ധര്‍ണ്ണ സമരം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

Published

on

കോഴിക്കോട് : കേന്ദ്രത്തിന്റെ അവഗണനക്കെതിരിലും സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പ്‌കേടും തുറന്നു കാണിക്കുന്നതിനായും ഇന്ന് മുസ്‌ലിം യൂത്ത് ലീഗ് റെയില്‍ സമരം നടത്തും. സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശ പ്രകാരം ജില്ല കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ റെയില്‍വെ സ്‌റ്റേഷനുകള്‍ക്ക് മുന്നില്‍ ധര്‍ണ്ണ സമരം നടക്കും.

ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് 4.30ന് കോഴിക്കോട് റെയില്‍വെ സ്‌റ്റേഷന് മുന്നില്‍ നടക്കുന്ന ധര്‍ണ്ണ സമരം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈകീട്ട് 4 മണിക്ക് തിരൂര്‍ റെയില്‍വെ സ്‌റ്റേഷന് മുന്നില്‍ നടക്കുന്ന ധര്‍ണ്ണ സമരം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യും.

Continue Reading

kerala

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു; വടക്കൻ ജില്ലകളിൽ രണ്ട് ദിവസം കൂടി മഴ തുടരും

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്

Published

on

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. അതേസമയം വടക്കൻ ജില്ലകളിൽ രണ്ട് ദിവസം കൂടി മഴ തുടർന്നേക്കും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

നാളെയും കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കേരളാ തീരത്ത് ഇന്നും നാളെയും ഉയർന്ന തിരമാലികൾക്കും സാധ്യതയുണ്ട്.

വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയായിരുന്നു. 45 ദുരിതാശ്വാസ ക്യാമ്പുകളാണ് വയനാട്ടിൽ തുടങ്ങിയത്. 421 കുടുംബങ്ങളിൽ നിന്നായി 1403 പേർ ക്യാമ്പുകളിൽ തുടരുകയാണ്.

Continue Reading

Trending