Culture

ആദ്യ ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് വിജയം

By Test User

August 05, 2019

ആദ്യ ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് വിജയം. 251 റണ്‍സിനാണ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. അഞ്ചാം ദിനം രണ്ടാം ഇന്നിങ്‌സില്‍ 398 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ ഓസീസ് 146 റണ്‍സിന് എറിഞ്ഞിട്ടു. വിജയം . ആറു വിക്കറ്റു പിഴുത സ്പിന്നര്‍ നേഥന്‍ ലയണും നാലു വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിന്‍സും ചേര്‍ന്നാണ് ഇംഗ്ലണ്ടിന്റെ കഥകഴിച്ചത്.

നേരത്തെ ആദ്യ ഇന്നിങ്‌സിനു പിന്നാലെ രണ്ടാം ഇന്നിങ്‌സിലും സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തും (142), മാത്യു വെയ്ഡും (110) ചേര്‍ന്നാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് സ്‌കോര്‍ 487 റണ്‍സിലെത്തിച്ചത്. 51 റണ്‍സെടുത്ത ട്രാവിസ് ഹെഡും മികച്ച പ്രകടനം പുറത്തെടുത്തു. ഒന്നാം ഇന്നിങ്‌സില്‍ ഓസീസ് 90 റണ്‍സ് ലീഡ് വഴങ്ങിയിരുന്നു. സ്‌കോര്‍: ഓസ്‌ട്രേലിയ 284 & 487/7 ഡിക്ലയേര്‍ഡ് , ഇംഗ്ലണ്ട് 374 & 146