Connect with us

Culture

മാര്‍ഷ് സഹോദരങ്ങള്‍ക്ക് സെഞ്ച്വറി: ഇംഗ്ലണ്ട് ഇന്നിങ്‌സ് തോല്‍വിയിലേക്ക്

Published

on

സിഡ്‌നി: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിലും ആതിഥേയരായ ഓസീസിന് ആധിപത്യം. മാര്‍ഷ് സഹോദരങ്ങളുടെ സെഞ്ച്വറി മികവില്‍ 649 റണ്‍സിന് ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്ത കങ്കാരുക്കള്‍ ഇംഗ്ലണ്ടിനെതിരേ ഇന്നിംഗ്‌സ് ജയം സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. 303 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് വഴങ്ങിയ ഇംഗ്ലണ്ടിന് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലു വിക്കറ്റിന് 75 റണ്‍സെന്ന നിലയിലാണ്. ആറു വിക്കറ്റ് കൈലിരിക്കെ ഇന്നിങ്‌സ് പരാജയം ഒഴിവാക്കണമെങ്കില്‍ 224 റണ്‍സുകൂടി വേണം സന്ദര്‍ശകര്‍ക്ക്. നായകന്‍ ജോ റൂട്ട് (37),വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ബെയര്‍‌സ്റ്റോ (എട്ട് ) എന്നിവരാണ് ക്രീസില്‍.

 

മാര്‍ഷ് സഹോദരങ്ങളുടെ തകര്‍പ്പന്‍ സെഞ്ചുറികളാണ് ഇംഗ്ലീഷ് പ്രതീക്ഷകളെ തകര്‍ത്തെറിഞ്ഞത്. ഷോണ്‍ മാര്‍ഷ് 381 പന്തില്‍ 171 റണ്‍സെടുത്തപ്പോള്‍ അനിയന്‍ മിച്ചല്‍ മാര്‍ഷ് 291 പന്തില്‍ 156 റണ്‍സായിരുന്നു നേട്ടം. കഴിഞ്ഞ ദിവസം 171 റണ്‍സുമായി ഉസ്മാന്‍ ഖവാജ ഗംഭീര പ്രകടനം പുറത്തെടുത്തിരുന്നു.

 

വലിയ ലീഡ് വഴങ്ങേണ്ടി വന്ന ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്‌സിന്റെ തുടക്കത്തിലെ തിരിച്ചടിയേറ്റു. മൂന്നാം ഓവറില്‍ തന്നെ സംപൂജ്യനായി മാര്‍ക് സ്‌റ്റോണ്‍മാന്‍ പുറത്ത്. മിച്ചല്‍ സ്റ്റാര്‍ക്കിനായിരുന്നു വിക്കറ്റ്. തൊട്ടുപിന്നാലെ പത്തു റണ്‍സെടുത്ത അലിസ്റ്റര്‍ കുക്ക് നാഥന്‍ ലയോണിന് മുന്നില്‍ കീഴടങ്ങി. വിന്‍സും (18) മലാനും (അഞ്ച് ) പെട്ടെന്ന് മടങ്ങിയതോടെ ഇംഗ്ലണ്ട് ഇന്നിങ്‌സ് പരാജയ വക്കിലാണ്.
.

india

വയനാടിനായുള്ള കേന്ദ്ര പാക്കേജ് ഗ്രാന്റ് ആയി പ്രഖ്യാപിക്കണം: ലോക്സഭയില്‍ ആവശ്യവുമായി പ്രിയങ്ക

പ്രധാനമന്ത്രി കേരളത്തില്‍ വന്നുപോയിട്ടും ഈ വിഷയത്തില്‍ ഒരു പരിഹാരം ഉണ്ടാക്കാനോ സഹായം അനുവദിക്കാനോ കേന്ദ്രം തയ്യാറായില്ല എന്ന് പ്രിയങ്ക ആരോപിച്ചു.

Published

on

വയനാട്ടില്‍ പ്രത്യേക പാക്കേജിനെ ചൊല്ലി ലോക്സഭയില്‍ ബഹളം. വയനാട് എം.പി പ്രിയങ്ക ഗാന്ധിയാണ് വിഷയം ലോക്സഭയില്‍ ഉന്നയിച്ചത്. പാക്കേജ് ഗ്രാന്റ് ആയി പ്രഖ്യാപിക്കണം എന്നാണ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടത്. ചൂരല്‍മലയിലെ ദുരിതബാധിതരുടെ അവസ്ഥ പരിഗണിച്ച് കേന്ദ്രം നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധി വിഷയം സഭയിലും ഉന്നയിച്ചത്.

പ്രധാനമന്ത്രി കേരളത്തില്‍ വന്നുപോയിട്ടും ഈ വിഷയത്തില്‍ ഒരു പരിഹാരം ഉണ്ടാക്കാനോ സഹായം അനുവദിക്കാനോ കേന്ദ്രം തയ്യാറായില്ല എന്ന് പ്രിയങ്ക ആരോപിച്ചു. പ്രധാനമന്ത്രി കേരളത്തിലെ ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ചപ്പോള്‍ കേന്ദ്രം സഹായനടപടികള്‍ സ്വീകരിക്കും എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ വയനാട്ടിലെ ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റപ്പെട്ടില്ല എന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

എന്നാല്‍, പ്രിയങ്കയുടെ ചോദ്യങ്ങള്‍ക്ക് ഭരണപക്ഷം മറുപടി പറഞ്ഞില്ല. അതേസമയം, പ്രധാനമന്ത്രിക്ക് അയച്ച കത്തിലൂടെയും സഭയിലെ ആരോപണങ്ങളിലൂടെയും വയനാട് വിഷയം വീണ്ടും സജീവമായി സര്‍ക്കാരിന്റെ മുന്നിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് വയനാട് എംപി. പിന്നാലെ കേരളത്തിലെ റബ്ബര്‍ കര്‍ഷകരുടെ പ്രശ്നങ്ങളെക്കുറിച്ചും പ്രിയങ്ക സഭയില്‍ സംസാരിച്ചു.

റബ്ബറിന് അടിസ്ഥാനവില നിശ്ചയിക്കണമെന്നും അതിന് നിയമപരിരക്ഷ ഉറപ്പുവരുത്തണമെന്നുമുള്ള ആവശ്യം കര്‍ഷകര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. ഇതിന് മറുപടിയായി, മുളകിന് താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ട് എന്നാണ് കൃഷിമന്ത്രി മറുപടി പറഞ്ഞത്. ഇത് സഭയില്‍ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കി. പ്രതിപക്ഷ എം.പി.മാര്‍, പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ള എം.പി.മാര്‍ വലിയ പ്രതിഷേധം ഉയര്‍ത്തി.

Continue Reading

india

ജമ്മു കശ്മീരിലെ വൈഷ്ണോ ദേവീ ക്ഷേത്രത്തിൽ തോക്കുമായി യുവതി പിടിയിൽ; വൻ സുരക്ഷാ വീഴ്ച

ജ്യോതി ​ഗുപ്തയെന്ന സ്ത്രീയാണ് പിടിയിലായതെന്ന് എസ്എസ്പി റിയാസി പർമീന്ദർ സിങ് പറഞ്ഞു. മാർച്ച് 14ന് രാത്രിയായിരുന്നു സംഭവം.

Published

on

ജമ്മു കശ്മീരിലെ കത്രയിലെ പ്രമുഖ ഹിന്ദു തീർഥാടന കേന്ദ്രമായ ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ ​ഗുരുതര സുരക്ഷാവീഴ്ച. സുരക്ഷാ പരിശോധനകൾ ലംഘിച്ച് തോക്കുമായെത്തിയ യുവതിയെ പൊലീസ് പിടികൂടി. ജ്യോതി ​ഗുപ്തയെന്ന സ്ത്രീയാണ് പിടിയിലായതെന്ന് എസ്എസ്പി റിയാസി പർമീന്ദർ സിങ് പറഞ്ഞു. മാർച്ച് 14ന് രാത്രിയായിരുന്നു സംഭവം. ഡൽഹി പൊലീസിലാണ് താൻ ജോലി ചെയ്യുന്നതെന്ന് യുവതി അവകാശപ്പെട്ടു.

എന്നാൽ ഇവരുടെ കൈയിലുണ്ടായിരുന്നത് ലൈസൻസ് കാലാവധി കഴിഞ്ഞ പിസ്റ്റളായിരുന്നു. സംഭവത്തിൽ‍ കത്രയിലെ ഭവൻ പൊലീസ് സ്റ്റേഷനിൽ ആയുധ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തതായി എസ്എസ്പി അറിയിച്ചു.

കഴിഞ്ഞദിവസം, ക്ഷേത്രത്തിന് സമീപം മദ്യപിച്ച സംഭവത്തിൽ സോഷ്യൽമീഡിയ താരം ഓർഹാൻ അവത്രമണിയും സുഹൃത്തുക്കളും അറസ്റ്റിലായിരുന്നു. കത്രയിലെ മദ്യനിരോധിത മേഖലയിൽ ഇരുന്നാണ് ഇയാളും കൂട്ടരും മദ്യപിച്ചത്. സംഭവത്തിൽ യുവതികൾ ഉൾപ്പെടെ എട്ട് പേർക്കെതിരെ കത്ര പൊലീസ് കേസെടുത്തിരുന്നു.

Continue Reading

crime

കണ്ണൂർ പാപ്പിനിശ്ശേരിയിലെ നാലു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിൻ്റേത് കൊലപാതകം; പ്രതി 12 വയസുകാരി

കണ്ണൂരിൽ തമിഴ് ദമ്പതികളുടെ നാല് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതില്‍ അടിമുടി ദുരൂഹത.

Published

on

കണ്ണൂരില്‍ തമിഴ് ദമ്പതികളുടെ നാല് മാസമുള്ള കുഞ്ഞിനെ കൊന്ന് കിണറ്റിലിട്ടത് ബന്ധുവായ 12 വയസുകാരി.  മരിച്ച കുഞ്ഞിന്‍റെ  പിതൃസഹോദരന്റെ മകളാണ് കൊലപാതകം നടത്തിയത്.  കണ്ണൂരിൽ തമിഴ് ദമ്പതികളുടെ നാല് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതില്‍ അടിമുടി ദുരൂഹത.

രാത്രി 11 മണിക്ക് ശുചിമുറിയില്‍ പോകുമ്പോള്‍ കുഞ്ഞ് ഉറങ്ങുന്നത് കണ്ടുവെന്ന് ബന്ധുവായ കുട്ടി മൊഴി നല്‍കി. എന്നാല്‍  മിനിട്ടുകള്‍ക്കുള്ളില്‍ തിരിച്ചുവന്നപ്പോള്‍ കുഞ്ഞിനെ കണ്ടില്ലെന്നും മൊഴിനല്‍കിയിരുന്നു

സംഭവം ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ്. തമിഴ് ദമ്പതികളായ മുത്തുവും അക്കലുവും മറ്റു അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിലാണ് കഴിഞ്ഞിരുന്നത്. മുത്തുവിന്റെ മരിച്ച സഹോദരന്റെ രണ്ട് മക്കളും ഇവരുടെ കൂടെയാണ്.  രാത്രി മൂത്രമൊഴിക്കാൻ പോകുമ്പോൾ അമ്മയ്ക്കൊപ്പം ഉറങ്ങുന്നത് കണ്ടതാണ്, തിരിച്ചു വന്നപ്പോൾ കുഞ്ഞില്ല. ബഹളം വെച്ച് ആളെ കൂട്ടി തിരഞ്ഞപ്പോൾ മറ്റു അതിഥി തൊഴിലാളികൾക്കാണ് കിണറ്റിൽ നിന്ന് മൃതദ്ദേഹം കിട്ടിയതെന്ന് നാട്ടുകാരൻ പറഞ്ഞു.

Continue Reading

Trending