Football

തന്റെ കരിയര്‍ മാറ്റിയത് അനസ് എടത്തൊടിക; വെളിപ്പെടുത്തലുമായി ആഷിഖ് കുരുണിയന്‍

By web desk 1

September 17, 2020

മലപ്പുറം: ബെംഗളൂരു എഫ് സിയുടെ താരമായ ആശിഖ് കുരുണിയന്‍ തന്റെ ഫുട്‌ബോള്‍ കരിയറില്‍ അനസ് എടത്തൊടികയുടെ സാന്നിദ്ധ്യം വളരെ വലുതാണെന്ന് വ്യക്തമാക്കി. താന്‍ സെവന്‍സ് കളിച്ച് നടക്കുന്ന സമയത്ത് പൂനെ എഫ് സിയുടെ അക്കാദമിയില്‍ തനിക്ക് ട്രയല്‍സ് ഒരുക്കി തന്നത് അനസായിരുന്നു എന്ന് ആശിഖ് പറഞ്ഞു. അന്ന് അനസായിരുന്നു പൂനെയുടെ ക്യാപ്റ്റന്‍. ആ സമയത്ത് താന്‍ അനസിനെ നേരിട്ട് കണ്ടിട്ടു പോലുമില്ലായിരുന്നു എന്നും ആശിഖ് പറഞ്ഞു.

പൂനെ അക്കാദമിയില്‍ എത്തിയതോടെ കാര്യങ്ങള്‍ എല്ലാം മാറി എന്ന് ആശിഖ് പറഞ്ഞു. അവിടെ നിന്ന് സ്‌പെയിനിലേക്ക് പോകാന്‍ അവസരം ലഭിച്ചതും പിന്നീട് ഐ എസ് എല്ലില്‍ ആദ്യ ഇലവനില്‍ എത്താന്‍ കഴിഞ്ഞതുമൊക്കെ അനസ് അന്ന് ട്രയല്‍സ് ഒരുക്കി തന്നത് കൊണ്ടാണെന്ന് ആശിഖ് പറയുന്നു. ഇപ്പോള്‍ ബെംഗളൂരു എഫ് സിയുടെ താരമായ ആശിഖ് താന്‍ ബെംഗളൂരു എഫ് സിയില്‍ ഒരുപാട് സന്തോഷവാന്‍ ആണെന്നും വ്യക്തമാക്കി.