തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചതിന് പിന്നാലെ കേന്ദ്ര നിരീക്ഷണ സംഘം കേരളത്തിലെത്തുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള സംഘം 22നാണ് സംസ്ഥാനത്തെത്തുക. യു.ഡി.എഫ് ഘടകകക്ഷിനേതാക്കളുമായി കൂടികാഴ്ച നടത്തും.

തെരഞ്ഞെടുപ്പ് മേല്‍നോട്ടസമിതിയുടെ ആദ്യയോഗവും 22ന് ചേരും. സമിതി അംഗങ്ങളായ താരിഖ് അന്‍വര്, കെ.സി വേണുഗോപാല്‍ എന്നിവരും ഗെലോട്ടിനൊപ്പമെത്തും. കോണ്‍ഗ്രസ് എം.പിമാര്‍, എം.എല്‍.എമാര്‍, രാഷ്ട്രീയസമിതി അംഗങ്ങള്‍, കെ.പി.സി.സി ഭാരവാഹികള്‍ എന്നിവരുമായി കൂട്ടായും പ്രത്യേകമായും സംസാരിക്കും.