പത്തനംതിട്ട: കാപ്പാ കേസിലെ പ്രതികള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവല്ല പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന എഎസ്‌ഐ ബിനു കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. റിമാന്‍ഡ് റിപ്പോര്‍ട്ടും കോടതിയിലേക്കുള്ള നടപടികളും സംബന്ധിച്ച രഹസ്യവിവരങ്ങള്‍ പണം വാങ്ങി പ്രതികളുടെ അഭിഭാഷകര്‍ക്ക് കൈമാറിയെന്ന പരാതിയിലൂടെയായിരുന്നു നടപടി.
ഗുണ്ടകളുടെ അഭിഭാഷകരില്‍ നിന്ന് പണം വാങ്ങി വിവരങ്ങള്‍ ചോര്‍ത്തിയതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഡിഐജി അജിതാ ബീഗം ആണ് എഎസ്‌ഐ ബിനു കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത് കൂടുതല്‍ നടപടികള്‍ക്കായി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ശക്തമായ ശിക്ഷാനടപടികള്‍ എടുത്തേക്കുമെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.