Cricket

ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെ

By webdesk13

June 16, 2023

ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെ. ഹൈബ്രിഡ് മോഡലില്‍ പാകിസ്താനിലും ശ്രീലങ്കയിലുമായിട്ടാണ് മത്സരങ്ങള്‍ നടക്കുക.. നാല് മത്സരങ്ങള്‍ പാകിസ്താനിലും ഒമ്പത് മത്സരങ്ങള്‍ ശ്രീലങ്കയിലും നടക്കും. പാകിസ്താനില്‍ കളിക്കാനാകില്ലെന്ന് ഇന്ത്യ അറിയിച്ചതോടെയാണ് ചര്‍ച്ചകള്‍ക്കൊടുവില്‍ ഹൈബ്രിഡ് മോഡലില്‍ ഏഷ്യാ കപ്പ് നടത്താന്‍ തീരുമാനിച്ചത്. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, നേപ്പാള്‍ എന്നീ ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്.