News

ഏഷ്യാ കപ്പ്; പാക് വധം തുടര്‍ന്ന് ഇന്ത്യ, അഭിഷേക് ശർമക്ക് അർദ്ധ സെഞ്ച്വറി

By webdesk18

September 22, 2025

ഏഷ്യാ കപ്പില്‍ പാകിസ്താനെ ആറ് വിക്കറ്റിന് വീഴ്ത്തി ഇന്ത്യ. അഭിഷേക് ശര്‍മയുടെ അര്‍ദ്ധ സെഞ്ച്വറി മികവില്‍ലാണ് ഇന്ത്യുടെ നേട്ടം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ ഉയര്‍ത്തിയ 172 റണ്‍സ് ലക്ഷ്യം ഇന്ത്യ 18.5 ഓവറില്‍ മറികടന്നു.

അയല്‍രാജ്യങ്ങള്‍ ഏഴുദിവസത്തിനിടെ രണ്ടാം തവണ മുഖാമുഖമെത്തിയപ്പോള്‍ ഉഗ്രരൂപമണിഞ്ഞ ഇന്ത്യന്‍ നീലപടക്ക് മുന്നില്‍ പാകിസ്താന്‍ വിരണ്ടു. ഇന്ത്യക്കായി ശിവം ദുബെ രണ്ടും കുല്‍ദീപ് യാദവ്, ഹര്‍ദിക് പാണ്ട്യ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മികച്ച തുടക്കം പ്രതീക്ഷിച്ച പാകിസ്താന് മൂന്നാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ട്ടമായി. 9 പന്തില്‍ 15 റണ്‍സ് നേടിയ പാക് താരം ഫഖര്‍ സമാനെ ഹര്‍ദിക് പാണ്ട്യ കളത്തിന് പുറത്തെത്തിച്ചു. പിന്നാലെ എത്തിയ ഓപ്പണര്‍ സാഹിബ് ഫര്‍ഹാന്‍ സയീം അയൂബിനെ കൂട്ടുപിടിച്ച് പാകിസ്താന്‍ സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു. 45 പന്തില്‍ 58 നേടിയ ഫര്‍ഹാനാണ് പാകിസ്താനെ മികച്ച ടോട്ടലില്‍ എത്തിച്ചത്.

ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും, ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യക്ക് ആദ്യ വിക്കറ്റില്‍ 105 റണ്‍സ് ചേര്‍ത്തു. തൊട്ടുപിന്നാലെയെത്തിയ നായകന്‍ സൂര്യ കുമാര്‍ യാദവ് പൂജ്യത്തില്‍ പുറത്തായെങ്കിലും തിലക് വര്‍മയും, സഞ്ജു സാംസണും, ഹര്‍ദിക് പാണ്ട്യയുമെല്ലാം ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു. 39 പന്തില്‍ ആറ് ഫോറും 5 സിക്‌സും ഉള്‍പ്പടെ 74 റണ്‍സാണ് അഭിഷേക് ശര്‍മ അടിച്ചെടുത്തത്. 28 പന്തില്‍ 8 ഫോറുള്‍പ്പടെ ഗില്‍ 47 റണ്‍സും നേടി.