ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ മലയാളി താരങ്ങളായ എം ശ്രീശങ്കര്‍ ലോങ് ജംപിലും ജിന്‍സന്‍ ജോണ്‍സന്‍ 1500 മീറ്ററിലും ഫൈനലിലേക്ക് മുന്നേറി. 100 മീറ്റര്‍ ഹര്‍ഡില്‍സിലെ മെഡല്‍ പ്രതീക്ഷയായ ജ്യോതി യരാജിയും ഫൈനലിലെത്തിയിട്ടുണ്ട്. യോഗ്യതാ റൗണ്ടില്‍ ആദ്യ ശ്രമത്തില്‍ തന്നെ 7.97 മീറ്റര്‍ പിന്നിട്ടാണ് ശ്രീശങ്കര്‍ ഫൈനലുറപ്പിച്ചത്. യോഗ്യതാ മാര്‍ക്ക് 7.90മീറ്റാണ്.