kerala

ഏഷ്യാനെറ്റ് ന്യൂസ് കേസ്: റസിഡന്റ് എഡിറ്ററെ ചോദ്യംചെയ്തു

By webdesk14

March 22, 2023

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജവാര്‍ത്ത തയാറാക്കിയെന്ന പരാകേസില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ റസിഡന്റ് എഡിറ്റര്‍ ഷാജഹാന്‍ കാളിയത്തിനെ അന്വേഷണസംഘം ചോദ്യംചെയ്തു.

കഴിഞ്ഞ ദിവസം ജില്ല െ്രെകംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തി അസി. കമീഷണര്‍ വി. സുരേഷിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. വാര്‍ത്തയിലെ ദൃശ്യങ്ങളുടെ ചിത്രീകരണം സംബന്ധിച്ച വിവരങ്ങളാണ് ഉദ്യോഗസ്ഥര്‍ ചോദിച്ചത്.