Video Stories

ഏഷ്യാനെറ്റ് ന്യൂസിന് മുഴുവന്‍ സമയവും സംരക്ഷണം നല്‍കാനാവില്ലെന്ന് ഹൈക്കോടതി

By webdesk13

March 08, 2023

ഏഷ്യാനെറ്റ് ന്യൂസിന് മുഴുവന്‍ സമയവും പൊലീസ് സംരക്ഷണം നല്‍കാനാവില്ലെന്ന് ഹൈക്കോടതി. സംഘര്‍ഷ സാധ്യതയുണ്ടെങ്കില്‍ സംരക്ഷണം നല്‍കുമെന്നും നിര്‍ദേശിച്ചു. സുരക്ഷവേണമെന്ന് പറയുമ്പോള്‍ കാരണം വ്യക്തമാക്കണമെന്നും കൊച്ചി ഓഫീസിലെ എസ്.എഫ്.ഐ അതിക്രമത്തിന് ശേഷം മറ്റെന്തെങ്കിലും അനിഷ്ട സംഭവം ഉണ്ടോയൊയെന്നും ഹൈക്കോടതി. വ്യാജ വാര്‍ത്ത നല്‍കിയെന്നാരോപിച്ചായിരുന്നു എ സ്.എഫ്.ഐ ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. ഓഫീസില്‍ അതിക്രമിച്ച് കയറി പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ മൂന്ന് എസ്.എഫ്.ഐ നേതാക്കള്‍ കീഴടങ്ങിയിരുന്നു.