kerala

93 പവൻ സ്വർണ്ണവും പണവും വാങ്ങി വഞ്ചിച്ചെന്ന കേസ്; വനിതാ എ.എസ്.ഐ. അറസ്റ്റില്‍

By webdesk15

April 28, 2023

സ്വര്‍ണാഭരണങ്ങളും പണവും വാങ്ങി രണ്ടുപേരെ വഞ്ചിച്ചെന്ന കേസില്‍ വനിതാ എ.എസ്.ഐ. അറസ്റ്റിലായി. വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. മലപ്പുറം തവനൂര്‍ സ്വദേശി ആര്യശ്രീയെയാണ് (47) ഒറ്റപ്പാലം പോലീസ് അറസ്റ്റുചെയ്തത്.പഴയന്നൂര്‍ സ്വദേശിനിയില്‍നിന്ന് 93 പവന്‍ ആഭരണവും ഒന്നരലക്ഷം രൂപയും ഒറ്റപ്പാലം സ്വദേശിയില്‍നിന്ന് ഏഴരലക്ഷം രൂപയും വാങ്ങി വഞ്ചിച്ചെന്നാണ് കേസ് . ഇവരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡുചെയ്തതായും പോലീസ് അറിയിച്ചു.ആര്യശ്രീയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തതായും പോലീസ് അറിയിച്ചു.