GULF

അസ്‌ലം കൊളക്കോടന്റെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

By Lubna Sherin K P

January 31, 2026

ദമ്മാം: പ്രവാസി എഴുത്തുകാരൻ അസ്‌ലം കൊളക്കോടന്റെ പ്രഥമ രചനകൾ ദമ്മാമിൽ പ്രകാശിതമായി. ആത്മകഥാംശം പകർന്ന ‘മരീചികയോ ഈ മരുപ്പച്ച’ എന്ന പുസ്തകം എഴുത്തുകാരനും സിനിമ സംവിധായകനും നടനുമായ ജോയ് മാത്യു, River of Thoughts’ എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്നിവർ പ്രകാശനം നിർവ്വഹിച്ചു. വ്യവസായ പ്രമുഖരായ മുരളി ഊട്ടുകളം മുഹമ്മദ് സുഹൈൽ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. പ്രോഗ്രാം ചെയർമാൻ ആലിക്കുട്ടി ഒളവട്ടൂർ അധ്യത വഹിച്ചു. ഡോ. ടി.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അമ്മാര്‍ കിഴുപറമ്പ ആമുഖപ്രഭാഷണം നടത്തി. സാജിദ് ആറാട്ടുപുഴ, ഫൈസൽ ഇരിക്കൂർ എന്നിവർ പുസ്തക പരിചയം നടത്തി. ദമ്മാം കെ.എം.സി.സി പ്രസിഡന്റ് സൈനു കുമളി, കെപ്‌വ ചെയർമാൻ ജൗഹർ കുനിയിൽ, സാമൂഹിക പ്രവർത്തകരായ നൗഷാദ് തിരുവനന്തപുരം, ഷാജി മതിലകം ആശംസകൾ അർപ്പിച്ചു. അതിഥികൾക്കുള്ള ഉപഹാരങ്ങൾ കാദർ ചെങ്കള, മൻസൂർ പള്ളൂർ, കാദർ മാസ്റ്റർ എന്നിവർ വിതരണം ചെയ്തു. ജനറൽ കൺവീനർ മാലിക് മഖ്ബൂൽ സ്വാഗതവും ചീഫ് കോർഡിനേറ്റർ റഹ്മാൻ കാരയാട് നന്ദിയും പറഞ്ഞു. ഡോ. സിന്ധു ബിനു അവതാരകയായിരുന്നു. മഹമൂദ് പൂക്കാട്, സമീർ അരീക്കോട്, ഷിറാഫ് മൂലാട്, ഷാനി പയ്യോളി, നജുമു സമാൻ, അജ്മൽ കൊളക്കോടൻ, അലി ഊരകം, അനസ് ഊരകം, റൂഖിയ റഹ്‌മാൻ, ഷബ്‌ന നജീബ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.