Culture

അസം വെള്ളപ്പൊക്കം; മരണം 81 ആയി

By web desk 1

July 27, 2019

ഗുവാഹത്തി: കനത്ത മഴയും പ്രളയവും മൂലം അസമിലെ മരണം 81 ആയി. പ്രളയത്തില്‍ ബാര്‍പെട്ട ജില്ലയില്‍ ഇന്ന് ഒരാള്‍ കൂടി മരിച്ചു. വെള്ളം ഇറങ്ങിയ സോണിപൂര്‍ ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് വീണ്ടും ജലനിരപ്പ് ഉയര്‍ന്നതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. പ്രളയം ബാധിച്ച സംസ്ഥാനത്തെ 17 ജില്ലകളിലും ജലനിരപ്പ് ഉയര്‍ന്ന നിലയില്‍ തുടരുകയാണെന്ന് അസം ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ബക്‌സ, നല്‍ബാരി, ബാര്‍പെട്ട, ചിരാങ് തുടങ്ങിയ പ്രളയ ബാധിത ജില്ലകളിലെല്ലാം കൂടി 615 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. 99,659 പേരാണ് ഇവിടെ കഴിയുന്നത്.

സംസ്ഥാനത്തെ 1,716 ഗ്രാമങ്ങളെയും 21,68,134 ജനങ്ങളെയും പ്രളയം ബാധിച്ചതായാണ് കണക്ക്.