india

അസം ദേശീയോദ്യാനത്തില്‍ നിന്ന് രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കും

By web desk 1

September 02, 2021

അസമിലെ ദേശീയോധ്യാനത്തില്‍ നിന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കും. രാജീവ് ഗാന്ധി ദേശീയോദ്യാനത്തെ ഒറാംഗ് ദേശീയോദ്യാനമെന്നാക്കാന്‍ അസം സര്‍ക്കാര്‍ പ്രമേയം പാസാക്കി. ആദിവാസി, ഗോത്ര സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് ഒറാംഗ് ദേശീയോദ്യാനമെന്ന് പുനര്‍ നാമകരണം ചെയ്യാന്‍ തീരുമാനമെന്ന് അസം സര്‍ക്കാര്‍ അറിയിച്ചു.

മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുമായുള്ള ചര്‍ച്ചയ്ക്കിടെയാണ് ആദിവാസി, ഗോത്ര സമുദായത്തിലെ പ്രമുഖര്‍ പാര്‍ക്കിന്റെ പേരില്‍ നിന്ന് രാജീവ് ഗാന്ധിയുടെ പേര് നീക്കം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചത്. തുടര്‍ന്ന് മന്ത്രിസഭ ചേര്‍ന്ന് തീരുമാനത്തിന് അംഗീകാരം നല്‍കുകയായിരുന്നു