india

അസമിൽ സ്‌കൂൾ ഗ്രൗണ്ടിൽ ആയുധ പരിശീലന ക്യാമ്പ് സംഘടിപ്പിച്ച് രാഷ്ട്രീയ ബജ്‌റംഗ് ദൾ

By webdesk15

August 01, 2023

അസമിൽ സ്‌കൂൾ ഗ്രൗണ്ടിൽ ആയുധ പരിശീലന ക്യാമ്പ് സംഘടിപ്പിച്ച് രാഷ്ട്രീയ ബജ്‌റംഗ് ദൾ.അസമിലെ ദരംഗ് ജില്ലയിലെ ഒരു സ്കൂൾ ഗ്രൗണ്ടിലാണ് രാഷ്ട്രീയ ബജ്‌റംഗ് ദൾ പ്രവർത്തകർ ആയുധ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്.ക്യാമ്പിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. തോക്കുകളുടെ ഉപയോഗം, ആയോധന കലകൾ, സ്വയം പ്രതിരോധം എന്നിവ യുവാക്കളെ പരിശീലിപ്പിക്കുന്ന വീഡിയോയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തെ തുടർന്ന് പോലീസ് കേസെടുത്തു.“ലൗ ജിഹാദിനെ” നേരിടാൻ കേഡർമാരെ പരിശീലിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ക്യാമ്പ് എന്നാണ് ആരോപണം. ക്യാമ്പിന്റെ സംഘാടകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്ക് കത്തയച്ചിരുന്നു.24 മുതൽ 30 വരെയായിരുന്നു പരിശീലന ക്യാമ്പ്. 350 ഓളം യുവാക്കൾ ക്യാമ്പിൽ പങ്കെടുത്തു.