kerala

പോക്‌സോ കേസില്‍ ഇരയായ കുട്ടിക്ക് നേരെ കയ്യേറ്റം- എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍

By Test User

November 12, 2022

വയനാട്: പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിക്ക് നേരെ കയ്യേറ്റം നടത്തിയെന്ന് പരാതി. സംഭവത്തില്‍ കയ്യേറ്റം ചെയ്ത എ.എസ്.ഐ ടി.ജി ബാബുവിനെ അന്വഷണ വിധേയമായി സസ്പന്റ് ചെയ്തു.

പതിനാറുകാരിയായ കുട്ടിയെ തെളിവെടുപ്പിനിടെയാണ് ഉദ്യോഗസ്ഥന്‍ കയ്യേറ്റം നടത്തിയത്. കഴിഞ്ഞ 26ന് അമ്പലവയല്‍ പോലീസ് ഇരയായ കുട്ടിയെ ഊട്ടിയില്‍ തെളിവെടുപ്പിന് കൊണ്ടുപോയിരുന്നു. തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങുമ്പോഴാണ് കുട്ടിയെ കയ്യേറ്റം ചെയ്തത്. എസ്.ഐ സോബിന്‍, എ.എസ്.ഐ ബാബു, സി.പി.ഒ പ്രജിഷ എന്നിവരാണ് അന്വേഷണത്തില്‍ ഉണ്ടായിരുന്നത്.