Connect with us

News

നിയമസഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പിച്ചത് 1252പേർ, സൂക്ഷ്മ പരിശോധന ഇന്ന്

നാമനിർദേശം പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 26-ആണ്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. 140 മണ്ഡലങ്ങളിലായി ആകെ 1252 സ്ഥാനാർത്ഥികളാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്.

നാമനിർദേശം പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 26-ആണ്. ഈ കാലയളവിൽ വിമതരും അപരന്മാരുമായ സ്ഥാനാർത്ഥികളെ പിന്തിരിപ്പിക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികളും പ്രധാന സ്ഥാനാർത്ഥികളും ശക്തമായ നീക്കത്തിലാണ്. പല മണ്ഡലങ്ങളിലും മുന്നണി സ്ഥാനാർത്ഥികൾക്കെതിരെ വിമതർ രംഗത്തുള്ളതിനാൽ ഇവരെ അനുനയിപ്പിക്കാൻ നേതാക്കൾ ശ്രമം തുടരുന്നു.

സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടികയും ഇന്ന് പ്രസിദ്ധീകരിക്കും. ഏകദേശം 2.72 കോടി വോട്ടർമാരാണ് ഇത്തവണ കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കാൻ തയ്യാറാകുന്നത്.

മണ്ഡലങ്ങളിലേക്കുള്ള പത്രിക സമർപ്പണത്തിൽ കൊടുവള്ളി മണ്ഡലം മുന്നിലാണ്; ഇവിടെ 18 പേരാണ് മത്സരരംഗത്തേക്ക് എത്തിയിരിക്കുന്നത്. തിരുവനന്തപുരം, മഞ്ചേശ്വരം മണ്ഡലങ്ങളിൽ 17 പേർ വീതം പത്രിക നൽകി. കോഴിക്കോട് ജില്ലയിൽ മാത്രം 223 പേർ പത്രിക സമർപ്പിച്ചിട്ടുണ്ട്.

ഡമ്മി സ്ഥാനാർത്ഥികളും ഉൾപ്പെടെയുള്ള കണക്കായതിനാൽ യഥാർത്ഥ പോരാട്ട ചിത്രം ഇപ്പോഴും വ്യക്തമായിട്ടില്ല. നാമനിർദേശ പത്രിക പിൻവലിക്കൽ സമയപരിധി കഴിഞ്ഞതോടെ വ്യാഴാഴ്ച വൈകിട്ട് സംസ്ഥാനത്തെ അന്തിമ മത്സര ചിത്രം വ്യക്തമാകും.

kerala

ഭരണപരാജയത്തിനെതിരെയുള്ള ജനവിധിയാകും ഈ തിരഞ്ഞെടുപ്പ്: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

ആവേശമായി മലപ്പുറം മണ്ഡലം യുഡിഎഫ് കൺവെൻഷൻ

Published

on

മലപ്പുറം: കഴിഞ്ഞ പത്ത് വർഷമായി കേരളം നേരിടുന്ന വികസന മുരടിപ്പിനെതിരെയുള്ള ജനവിധിയായിരിക്കും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. മലപ്പുറം നിയോജകമണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്കും അഴിമതിക്കുമെതിരെയുള്ള ശക്തമായ ജനവിധിയായിരിക്കും കേരളത്തിലെ ജനങ്ങൾ നൽകുക. സംസ്ഥാന സർക്കാരിന്റെ പരാജയങ്ങൾ നാടിനെ പിന്നോട്ടടിക്കുകയാണെന്നും ഇതിനൊരു മാറ്റം അനിവാര്യമാണെന്നും തങ്ങൾ പറഞ്ഞു.

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ സമഗ്രമായ മാറ്റം കൊണ്ടുവരുമെന്ന് പ്രകടനപത്രികയിലൂടെ ഉറപ്പുനൽകിയിട്ടുണ്ട്. സമഗ്ര മേഖലയും സ്പർശിക്കുന്നതാണ് യു.ഡി.എഫിൻ്റെ പ്രകടന പത്രിക. വിവിധ മേഖലകളിലെ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയാണ് പ്രകടന പത്രിക തയ്യാറാക്കിയിട്ടുള്ളത്. ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന സുതാര്യമായ ഒരു ഭരണസംവിധാനമാണ് യു.ഡി.എഫിന്റെ ലക്ഷ്യം.

മലപ്പുറം മണ്ഡലത്തിന്റെ വികസനത്തുടർച്ചയ്ക്ക് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്. മുൻപ് വ്യവസായ മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം നടപ്പിലാക്കിയ പദ്ധതികൾ മലപ്പുറത്തിന്റെ മുഖച്ഛായ മാറ്റിമറിച്ചു. മലപ്പുറം ഇൻകെൽ സിറ്റിയും വ്യവസായ-ഐടി മേഖലകളിൽ കേരളത്തിന് ഉണ്ടായ കുതിച്ചുചാട്ടവും ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന കൺവെൻഷൻ ആവേശത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. മണ്ഡലം യു.ഡി.എഫ് കൺവീനർ പി.എ സലാം സ്വാഗതം പറഞ്ഞു. ചെയർമാൻ പി.സി വേലായുധൻ കുട്ടി അധ്യക്ഷത വഹിച്ചു. പി. ഉബൈദുള്ള എം.എൽ.എ, മുൻ എം.എൽ.എ കെ.എൻ.എ ഖാദർ, യു.ഡി.എഫ് ജില്ലാ കൺവീനർ അഷ്റഫ് കോക്കൂർ, എ.ഐ.സി.സി ട്രെയ്നിങ് കോഡിനേറ്റർ സമദ് മങ്കട, യു.ഡി.എഫ് നേതാക്കളായ സി.പി കാർത്തികേയൻ, എ.ജെ ആൻ്റണി, നൗഷാദ് മണ്ണിശ്ശേരി, മുജീബ് കാടേരി, എം. കെ മുഹ്സിൻ , ബാവ വിസപ്പടി, പുൽപ്പാടൻ സക്കീന, കെ.വി ഇസ്ഹാഖ്, അജ്മൽ ആനത്താൻ, അരിമ്പ്ര അബൂബക്കർ, കെ.വി മുഹമ്മദലി, വി. മുഹമ്മദ് കുട്ടി, എ.എം അബൂബക്കർ, ഹാരിസ് ആമിയൻ, കബീർ വളമംഗലം,നൗഫൽ ബാബു,എൻ.കെ.എ മജീദ്, എം.പി മുഹമ്മദ്, കെ.എൻ ഷാനവാസ്, എ.പി ഷരീഫ്, ഷാഫി കാടേങ്ങൽ, സുഭാഷിണി, സലീന ടീച്ചർ, അഡ്വ. വി. റിനിഷ , റജുല പെലത്തൊടി,എന്നിവർ സംസാരിച്ചു.

 

Continue Reading

kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം സ്വര്‍ണ വിലയുടെ ഗതി മാറ്റി; ലക്ഷത്തില്‍ നിന്നും പടിയിറങ്ങി സ്വര്‍ണം

ജനുവരി നാലിന് ശേഷം ആദ്യമായാണ് സ്വര്‍ണ വില ഒരു ലക്ഷത്തിന് താഴേക്ക് പോകുന്നത്.

Published

on

By

കാത്തിരിപ്പിനൊടുവില്‍ ലക്ഷത്തില്‍ നിന്നും പടിയിറങ്ങി സ്വര്‍ണം. ഉച്ചയ്ക്ക് 3200 രൂപ കുറഞ്ഞതോടെ പവന് 99,480 രൂപയായി. ഗ്രാമിന് 400 രൂപ കുറഞ്ഞ് 12,425 രൂപയിലെത്തി. രാവിലെ പവന് 4,360 രൂപ കുറഞ്ഞിരുന്നു. ജനുവരി നാലിന് ശേഷം ആദ്യമായാണ് സ്വര്‍ണ വില ഒരു ലക്ഷത്തിന് താഴേക്ക് പോകുന്നത്. ഇതോടെ ഇന്നു മാത്രം 7,560 രൂപയുടെ കുറവാണ് സ്വര്‍ണ വിലയിലുണ്ടായത്. ഗ്രാമിന് 945 രൂപ കുറഞ്ഞു. ജനുവരി നാലിന് ശേഷം ആദ്യമായാണ് സ്വര്‍ണ വില ഒരു ലക്ഷത്തിന് താഴേക്ക് പോകുന്നത്. ജനുവരി ഒന്നിന്റെ വിലയായ 99,040 രൂപയാണ് ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില.

രാജ്യാന്തര വില കുത്തനെ താഴുന്നതാണ് കേരളത്തിലും വില ഇടിക്കുന്നത്. വെള്ളിയാഴ്ച 4,490 ഡോളറിലാണ് രാജ്യാന്തര വിപണി ക്ലോസ് ചെയ്തത്. രാവിലെ സ്വര്‍ണ നിശ്ചയിക്കുന്ന സമയത്ത് 4,348 ഡോളറിലായിരുന്നു. ഉച്ചയോടെ സ്വര്‍ണ വില 4,200 നിലവാരത്തിലേക്ക് പോയി. 4098.60 ഡോളര്‍ വരെ ഇടിഞ്ഞ വില ഇപ്പോഴുള്ളത് 4,226.30 ഡോളറില്‍. ഇതാണ് കേരളത്തില്‍ ഉച്ചയ്ക്ക് ശേഷവും വലിയ വില ഇടിവിന് കാരണമായത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാക്കിയത്. എണ്ണ വില ഉയരുന്ന സാഹചര്യത്തില്‍ പലിശ നിരക്ക് ഉയര്‍ത്താനോ നിലവിലെ സ്ഥിതിയില്‍ തുടരാനോ കേന്ദ്ര ബാങ്കുകള്‍ നിര്‍ബന്ധിതമാകും.

 

Continue Reading

kerala

കേന്ദ്ര സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നു; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കി പ്രതിപക്ഷ എംപിമാര്‍

സിഇസിയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരുസഭകളിലും നോട്ടീസ് നല്‍കി.

Published

on

By

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ (സിഇസി) ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ എംപിമാര്‍ രംഗത്ത്.
കേന്ദ്ര സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച്, സിഇസിയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരുസഭകളിലും നോട്ടീസ് നല്‍കി. ലോകസഭയില്‍ 130 ഉം രാജ്യസഭയില്‍ 63 ഉം അംഗങ്ങള്‍ ഒപ്പിട്ട നോട്ടീസാണ് സമര്‍പ്പിച്ചത്.

ബിഹാര്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ലക്ഷക്കണക്കിന് വോട്ടര്‍മാരെ എസ്‌ഐആറില്‍ നിന്ന് ആസൂത്രിതമായി ഒഴിവാക്കിയെന്നും ഇത് ഭരണകക്ഷിയെ സഹായിക്കാനാണെന്നും പ്രതിപക്ഷം ആരോപിച്ചു. വോട്ടര്‍ പട്ടിക പരിഷ്‌കരണം ‘പിന്‍വാതില്‍ വഴിയുള്ള എന്‍ആര്‍സി’ ആണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ നിലപാട്.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പക്ഷപാതപരമായ നിലപാട് സ്വീകരിച്ചതായും അന്വേഷണങ്ങള്‍ തടസ്സപ്പെടുത്തിയതായും നോട്ടീസില്‍ പറയുന്നു. സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിന് സമാനമായ സങ്കീര്‍ണ്ണമായ ‘ഇംപീച്ച്മെന്റ്’ നടപടിക്രമങ്ങളിലൂടെ മാത്രമേ സിഇസിയെ നീക്കം ചെയ്യാനാകൂ. നോട്ടീസ് അംഗീകരിക്കപ്പെട്ടാല്‍ പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷണം നടത്തേണ്ടി വരും. കേന്ദ്ര സര്‍ക്കാര്‍ നോട്ടീസില്‍ സ്വീകരിക്കുന്ന നിലപാട് ജനാധിപത്യ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

 

 

Continue Reading

Trending