kerala

നിയമസഭാ സമ്മേളനം ഡിസംബര്‍ അഞ്ചു മുതല്‍; ഗവര്‍ണറുടെ ചാന്‍സലര്‍ പദവി നീക്കാന്‍ ബില്‍

By Test User

November 16, 2022

ഡിസംബര്‍ അഞ്ചു മുതല്‍ നിയമസഭ സമ്മേളനം ചേരും. ഇന്ന് മന്ത്രി സഭ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുളള ബില്ല് അവതരിപ്പിക്കും.

ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റുന്നതിന് ഓര്‍ഡിനന്‍സ് പാസാക്കി അയച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടിട്ടില്ല. ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കുമെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് അസാധുവാക്കി പകരം ബില്‍ അവതരിപ്പിച്ച് നിയമമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.