വയനാട്: യുഡിഎഫില്‍ അസോസിയേറ്റ് അംഗത്വം നല്‍കിയത് സ്വാഗതാര്‍ഹമെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി അധ്യക്ഷ സി കെ ജാനു. യുഡിഎഫ് എല്ലാ ആളുകളെയും ഒപ്പം നിര്‍ത്തുന്ന സമീപനം സ്വീകരിക്കുന്നതെന്നും കേരളത്തിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും സി കെ ജാനു വയനാട്ടില്‍ പറഞ്ഞു.
മുത്തങ്ങ വെടിവെയ്പ്പ് ഉണ്ടായത് യുഡിഎഫ് കാലത്താണെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ അതിനു ശേഷം യുഡിഎഫില്‍ നിന്നുണ്ടായത് ഏറ്റവും അനുകൂലമായ സമീപനമായിരുന്നുവെന്നും സി കെ ജാനു പറഞ്ഞു.
ജനങ്ങളുടെ ചിന്ത മാറി ആദിവാസികള്‍ക്കനുകൂലമായ നിയമങ്ങള്‍ മുഴുവന്‍ ഭേദഗതി ചെയ്തത് എല്‍ഡിഎഫാണ്. 9 വര്‍ഷമായി തുടരുന്നതും ജനവിരുദ്ധ സമീപനമാണ്. ജനങ്ങള്‍ക്ക് തിരിച്ചറിവുണ്ടായി. പക്ഷെ ഇടതു പ്രസ്ഥാനങ്ങള്‍ക്ക് തിരിച്ചറിവുണ്ടാവുന്നില്ല. കുറ്റിച്ചൂലിനെ നിര്‍ത്തിയാല്‍ ജയിക്കുന്ന കാലം കഴിഞ്ഞുവെന്നും സി കെ ജാനു പരിഹസിച്ചു.
യുഡിഎഫിന് എല്ലാ ആളുകളെയും ഒപ്പം നിര്‍ത്തുന്ന സമീപനം ഉണ്ട്. മനുഷ്യരാശിയ്ക്ക് വേണ്ടിയാണ് ജെആര്‍പി ഈ നിലപാട് എടുത്തത്. പാര്‍ട്ടിയെ മുന്നണിയില്‍ എടുത്തതില്‍ പായസം വെച്ച് ആഘോഷിക്കുകയാണ് പലയിടത്തും. പാര്‍ട്ടിയിലുള്ള ആളുകള്‍ വളരെ സന്തോഷത്തിലാണ്. യുഡിഎഫാണ് ആദിവാസികള്‍ക്ക് വേണ്ടി ഇടപെടുന്നത്. സീറ്റ് ചര്‍ച്ചകള്‍ ഒന്നും ഇതുവരെ നടന്നിട്ടില്ല. ഭാവിയില്‍ അത്തരം ചര്‍ച്ചകള്‍ നടത്താവുന്നതാണ് പക്ഷെ ആദ്യം പാര്‍ട്ടിയില്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.എന്‍ ഡി എ യില്‍ നിന്ന് ലഭിച്ചത് അവഗണനയാണ് ഇവരാണ് ആദ്യം പാര്‍ട്ടിയെ സ്വീകരിച്ചത് പക്ഷെ മുന്നണി എന്ന നിലയില്‍ പിന്നീട് പരിഗണിച്ചില്ലെന്നും സി കെ ജാനു വ്യക്തമാക്കി.