Connect with us

kerala

സ്‌ട്രോക്ക് പരിചരണം മികവുറ്റതാക്കാന്‍ ആസ്റ്റര്‍ മിംസ്‌മെഡ്‌ട്രോണിക്ക് കൂട്ടുകെട്ട്

സ്‌ട്രോക്ക് രോഗികളെ പരിചരിക്കുന്നവര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ ഫോണിലൂടെ ഡോക്ടര്‍മാരെ ബന്ധപ്പെടാനുള്ള സൗകര്യം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇവിടങ്ങളില്‍ ഒരുക്കും.

Published

on

  • പക്ഷാഘാതം സംഭവിച്ചവര്‍ക്ക് മെച്ചപ്പെട്ട ചികിത്സയും ബോധവത്കരണവും നല്‍കുക ലക്ഷ്യം
  • ആസ്റ്റര്‍ മിംസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങളുടെ ശക്തമായ നെറ്റ്‌വര്‍ക്ക് രൂപീകരിക്കും

കോഴിക്കോട്: സംസ്ഥാനത്ത് മസ്തിഷ്‌കാഘാതം ബാധിച്ച രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സയും ശരിയായ പരിചരണവും ഉറപ്പാക്കുന്നതിനായി മെഡ്‌ട്രോണിക്കുമായി കൈകോര്‍ത്ത് ആസ്റ്റര്‍ മിംസ്. ഈ സഹകരണത്തിന്റെ ഭാഗമായി ആദ്യം കോഴിക്കോട് ജില്ലയിലെ മറ്റ് ആശുപത്രികളെ കൂടി ഉള്‍പ്പെടുത്തി ആസ്റ്റര്‍ മിംസ് ഒരു നെറ്റ്‌വര്‍ക്ക് രൂപീകരിക്കും.  ഇതിനാവശ്യമായ ഉപകരണങ്ങളും പരിശീലനവും അതാത് ആശുപത്രികളിലെ ജീവനക്കാര്‍ക്ക് മെഡ്‌ട്രോണിക്ക് നല്‍കും.

പദ്ധതിക്ക് തുടക്കമാകുമ്പോള്‍ ഈ നെറ്റ്‌വര്‍ക്കില്‍ ചേരുന്ന ആശുപത്രികളുടെ കേന്ദ്രമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് പ്രവര്‍ത്തിക്കും. സ്‌ട്രോക്ക് ലക്ഷണങ്ങളുള്ള രോഗികള്‍ക്ക് ഈ നെറ്റ്‌വര്‍ക്കിലുള്ള ഏത് ആശുപത്രിയിലും അടിയന്തര ചികിത്സ തേടാം. സ്‌കാനിംഗ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ അവിടെ നടത്തിയ ശേഷം അതിന്റെ ഫലം ആസ്റ്റര്‍ മിംസിലെ വിദഗ്ദ്ധ ടീമിന് അയച്ചുകൊടുക്കും. തുടര്‍ചികിത്സയും പരിചരണവും മരുന്നുകളും എങ്ങനെ വേണമെന്ന് ഒരു വിദഗ്ധ സമിതി തീരുമാനിക്കും. രോഗികളുമായി ഫോണിലൂടെയും ബന്ധപ്പെട്ട് ആവശ്യമായ ചികിത്സ ഉറപ്പാക്കും. വിദഗ്ദ്ധ ന്യുറോ സര്‍ജന്മാരുടെ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കും. അയര്‍ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഡ്‌ട്രോണിക്ക് കമ്പനിയുടെ ഇന്ത്യന്‍ വിഭാഗമാണ് ആസ്റ്റര്‍ മിംസുമായി സഹകരിക്കുന്നത്.

തലച്ചോറിലേക്കുള്ള രക്തയോട്ടം തടസപ്പെടുമ്പോള്‍ ഉണ്ടാകുന്ന ഗുരുതരമായ രോഗാവസ്ഥയാണ് മസ്തിഷ്‌കാഘാതം. ഇന്ത്യയില്‍ ഓരോ വര്‍ഷവും 11.8 ലക്ഷം പേര്‍ക്ക് സ്‌ട്രോക്ക് ഉണ്ടാകുന്നുണ്ട്. ഇതില്‍ 80% വരെ രോഗികള്‍ക്കും തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നതാണ് സ്‌ട്രോക്കിനു കാരണമാകുന്നത്. ലക്ഷണങ്ങള്‍ തുടങ്ങി 24 മണിക്കൂറിനുള്ളില്‍ ഈ രക്തക്കട്ട നീക്കം ചെയ്തില്ലങ്കില്‍ അപകടമാണ്.

പക്ഷെ, മസ്തിഷ്‌കാഘാതം ചികില്‍സിക്കാന്‍ സൗകര്യങ്ങളുള്ള ആശുപത്രികള്‍ കുറവായതിനാല്‍
പലര്‍ക്കും സമയത്തിന് ചികിത്സ കിട്ടാറില്ല. ഈ പ്രതിസന്ധി പരിഹരിക്കാനാണ്
മെഡ്‌ട്രോണിക്കുമായി സഹകരിച്ച് ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കുന്നതെന്ന് ആസ്റ്റര്‍ മിംസിലെ
ന്യൂറോസര്‍ജറി വിഭാഗം മേധാവി ഡോ. ജേക്കബ് പി. ആലപ്പാട്ട് പറഞ്ഞു. മസ്തിഷ്‌കാഘാതം
നേരിടാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധ പരിചരണം ആസ്റ്റര്‍ മിംസില്‍ ലഭ്യമാണ്. ഈ സൗകര്യം സംസ്ഥാനത്തെ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.

മരുന്നുകള്‍ക്ക് പകരം ആന്‍ജിയോപ്ലാസ്റ്റിയിലൂടെ തലച്ചോറിലെ രക്തക്കട്ടകള്‍ നീക്കം ചെയ്യുന്ന ആധുനിക ചികിത്സാരീതിയാണ് കൂടുതല്‍ ഫലപ്രദം. പക്ഷെ വളരെ കുറച്ച് രോഗികള്‍ക്ക് മാത്രമേ (0.5%) അടിയന്തിര ഘട്ടങ്ങളില്‍ പോലും ഇതിന് അവസരം ലഭിക്കുന്നുള്ളു. ഈ പരിമിതികള്‍ മറികടന്ന് മെച്ചപ്പെട്ട പരിചരണം രോഗികള്‍ക്ക് ഉറപ്പാക്കാനാണ് ആസ്റ്റര്‍ മിംസുമായുള്ള സഹകരണത്തിന്റെ ഉദ്ദേശമെന്ന് മെഡ്‌ട്രോണിക് ഇന്ത്യയുടെ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ ശ്രീ. മദന്‍ കൃഷ്ണന്‍ പറഞ്ഞു.

രോഗികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ നല്കാന്‍ നേരത്തെ തന്നെ മെഡിട്രോണിക്ക്‌സുമായി സഹകരണമുണ്ടാക്കിയിട്ടുണ്ടെന്ന് കേരള ആന്‍ഡ് ഒമാന്‍ ക്ലസ്റ്റര്‍ റീജിയണല്‍ ഡയറക്ടര്‍ ശ്രി. ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. ഈ പുതിയ പദ്ധതിയിലൂടെ മസ്തിഷ്‌കാഘാതത്തിന് ഏറ്റവും സമഗ്രമായ ചികിത്സ നല്കാന്‍ കഴിയുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. കേരളത്തിലും ഇന്ത്യയിലെ മറ്റിടങ്ങളിലും ഇത്തരം ആധുനിക ചികിത്സാ സൗകര്യങ്ങളും സാങ്കേതികവിദ്യയും ഒരുക്കാന്‍ കഴിയുന്നതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു.

മെഡ്‌ട്രോണിക്‌സ് ഇന്ത്യയുടെ വൈസ് പ്രസിഡണ്ടും മാനേജിങ് ഡയറക്ടറുമായ ശ്രീ. മദന്‍ കൃഷ്ണന്‍, കേരള ആന്‍ഡ് ഒമാന്‍ ക്ലസ്റ്റര്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, ആസ്റ്റര്‍ മിംസിലെ ന്യൂറോസര്‍ജറി വിഭാഗം മേധാവി ഡോ. ജേക്കബ് പി. ആലപ്പാട്ട്, പീഡിയാട്രിക്ക് സര്‍ജറി വിഭാഗം മേധാവി ഡോ. എബ്രഹാം മാമ്മന്‍, സീനിയര്‍ കണ്‍സള്‍റ്റന്‍ഡ് ഡോ. നൗഫല്‍ ബഷീര്‍, ന്യൂറോളജി വിഭാഗം തലവന്‍ ഡോ. അബ്ദുറഹിമാന്‍ കെ.പി, ന്യൂറോളജി വിഭാഗം സീനിയര്‍ കണ്‍സല്‍റ്റന്റ് ഡോ. അഷ്‌റഫ് വി.വി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

kerala

മണിക്കൂറുകളായി സ്‌കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടന്ന വിനോദ സഞ്ചാരികളില്‍ ഒരാളെ രക്ഷപ്പെടുത്തി

രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളടക്കം മലപ്പുറം സ്വദേശികളായ നാലുപേരും സ്‌കൈ ഡൈനിംങ്ങ് ജീവനക്കാരിയുമടക്കം അഞ്ചുപേരാണ് മണിക്കൂറുകളോളം ഇതില്‍ കുടുങ്ങിക്കിടന്നത്.

Published

on

ഇടുക്കി ആനച്ചാലില്‍ മണിക്കൂറുകളായി സ്‌കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടന്ന വിനോദ സഞ്ചാരികളില്‍ ഒരാളെ രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്‌സ് എത്തി കയറുകെട്ടിയാണ് സഞ്ചാരികളെ പുറത്തിറക്കിയത്. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളടക്കം മലപ്പുറം സ്വദേശികളായ നാലുപേരും സ്‌കൈ ഡൈനിംങ്ങ് ജീവനക്കാരിയുമടക്കം അഞ്ചുപേരാണ് മണിക്കൂറുകളോളം ഇതില്‍ കുടുങ്ങിക്കിടന്നത്.

ഫയര്‍ഫോഴ്‌സ് സംഘത്തിലൊരാള്‍ മുകളിലെത്തുകയും സേഫ്റ്റ് ബെല്‍റ്റുകള്‍ ഘടിപ്പിച്ച് കയറുകെട്ടിയാണ് ആളുകളെ പുറത്തിറക്കുന്നത്. ആദ്യം സ്ഥാപനത്തിലെ ജീവനക്കാരിയെയാണ് പുറത്തിറക്കിയത്. ക്രൈയിനിന്റെ തകരാണ് സ്‌കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടക്കാന്‍ കാരണമായത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സെത്തി സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു.ഇന്നാല്‍ ഇത് പരാജയപ്പെട്ടതോടെയാണ് ഫയര്‍ഫോഴ്സ് കയര്‍ കെട്ടി കുടുങ്ങിക്കിടന്ന ഓരോരുത്തരെയും രക്ഷപ്പെടുത്തിയത്.150 ലധികം അടി ഉയരത്തിലാണ് സഞ്ചാരികള്‍ കുടങ്ങിക്കിടന്നിരുന്നത്. രണ്ടുമാസം മുന്‍പാണ് ഇടുക്കി ആനച്ചാലില്‍ സ്‌കൈ ഡൈനിംങ്ങ് സ്ഥാപനം തുടങ്ങിയത്. ആകാശത്തിരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനമാണിത്. അതേസമയം,സാധാരണയുള്ളതിനാല്‍ കൂടുതല്‍ ഉയരത്തില്‍ ഇന്ന് സ്‌കൈ ഡൈനിങ്ങ് പ്രവര്‍ത്തിച്ചെന്നും ഇതാണ് സാങ്കേതിക തകരാറിന് കാരണമായതെന്നും പറയപ്പെടുന്നു.

 

Continue Reading

kerala

ഇടുക്കിയില്‍ സ്‌കൈ ഡൈനിംങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി

രണ്ടുമണിക്കൂറിലേറെയായി വിനോദ സഞ്ചാരികള്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.

Published

on

ഇടുക്കി ആനച്ചാലില്‍ സ്‌കൈ ഡൈനിംങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി. രണ്ടുമണിക്കൂറിലേറെയായി വിനോദ സഞ്ചാരികള്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളടക്കം മലപ്പുറം സ്വദേശികളായ അഞ്ചുപേരാണ് കുടുങ്ങിയത്. കുട്ടികളുടെ മാതാപിതാക്കളും ഒരു ജീവനക്കാരിയുമാണ് ഇതിലുള്ളത്. 150 ലധികം അടി ഉയരത്തിലാണ് സഞ്ചാരികള്‍ കുടങ്ങിക്കിടക്കുന്നത്. ക്രൈയിനിന്റെ തകരാണ് സ്‌കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടക്കാന്‍ കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്.

രണ്ടുമാസം മുന്‍പാണ് ഈ സ്ഥാപനം തുടങ്ങിയത്. ആകാശത്തിരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനമാണിത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അധികൃതര്‍ ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു. എന്നാല്‍ ക്രൈയിനിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാനാകുമോ എന്നാണ് ശ്രമിക്കുന്നത്.അതിന ്‌സാധിച്ചില്ലെങ്കില്‍ മറ്റ് വഴികള്‍ നോക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍ കുടുങ്ങിക്കിടക്കുന്നവര്‍ സുരക്ഷിതരാണെന്നാണ് പറയുന്നത്.

 

Continue Reading

kerala

മലപ്പുറത്ത് കരടി ആക്രമണം: ആദിവാസി യുവാവിന് പരിക്ക്

ചെറുപുഴ വള്ളികെട്ട് ഉന്നതിയിലെ കീര (50) നെയാണ് ആക്രമിച്ചത്.

Published

on

മലപ്പുറം കരുളായിയില്‍ കരടി ആക്രമണത്തില്‍ ആദിവാസി യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചെറുപുഴ വള്ളികെട്ട് ഉന്നതിയിലെ കീര (50) നെയാണ് ആക്രമിച്ചത്. സംഭവസമയത്ത് അപ്രതീക്ഷിതമായി നേരിട്ടുവന്ന കരടി കീരയുടെ കാലിന് കടിയേല്‍പ്പിച്ചതാണ് പരിക്ക് ഗുരുതരമാകാന്‍ കാരണം. പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷപ്പെടുത്തി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് കരടികളുടെ സാന്നിധ്യം വര്‍ധിക്കുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആശങ്കയിലാണ്. വനവകുപ്പ് അധികാരികള്‍ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Continue Reading

Trending