kerala

കടബാധ്യത: കര്‍ഷകന്‍ ആത്മഹത്യചെയ്തു

By Chandrika Web

May 03, 2023

കടബാധ്യതയെതുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച കര്‍ഷകന്‍ മരിച്ചു. വയനാട് പുത്തന്‍പുരക്കല്‍ സൈജന്‍ എന്ന ദോവസ്യ( 49) ആണ് വിഷം കഴിച്ച് മരിച്ചത്. രണ്ടുദിവസം മുമ്പാണ് വിഷം കഴിച്ചത്. വയനാട് മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. 2016 മുതല്‍ കുത്തനെ ആത്മഹത്യകള്‍ വര്‍ധിക്കുകയാണ്. 22 ശതമാനമാണ് ഇപ്പോഴത്തെ 2016നേക്കാളുള്ള വര്‍ധന. കര്‍ഷകരാണ് ഇതിലധികം പേരും. കേരളത്തിലെ ആത്മഹത്യ രാജ്യത്തേതിന്റെ ഇരട്ടിയാണ്. ഛത്തീസ്ഗഡും സിക്കിമുമാണ് തൊട്ടുമുന്നില്‍.