More

ഫിലിപ്പെയ്‌നില്‍ ബോട്ടിന് തീ പിടിച്ച് 31 മരണം

By webdesk14

March 30, 2023

സതേണ്‍ ഫിലിപ്പെയ്‌നില്‍ ബോട്ടിന് തീ പിടിച്ച് 31 മരണം. അപകടത്തില്‍ നിന്നും 230 പേരെ രക്ഷപ്പെടുത്തി. 195 യാത്രക്കാരും 35 ഓളം ജീവനക്കാരെയുമാണ് രക്ഷിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ലേഡി മേരി ജോയ്3 എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

മിന്‍ഡനാവോ സംബോന്‍ഗയില്‍ നിന്ന് ജോലോ ദ്വീപിലേക്കുള്ള യാത്രക്കിടെയാണ് അപകടം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫിലിപ്പെയ്ന്‍ കോസ്റ്റ് ഗാര്‍ഡും മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.ആളുകള്‍ ഉറങ്ങി കിടക്കുന്നതിനിടയിലാണ് തീപിടുത്തം ഉണ്ടായത്, അതുകൊണ്ടാണ് ഇത്രയധികം മരണം സംഭവിക്കാന്‍ കാരണമായതെന്ന് അധികൃതര്‍ അറിയിച്ചു.