താനൂര്‍ ബോട്ട് ദുരന്തത്തില്‍ ദുര്‍ബല വകുപ്പുകള്‍ ചുമത്തി പ്രതിയെ പൊലീസ് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് നേതാവ് കെപിഎ മജീദ്. അനാസ്ഥ കാട്ടിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഉന്നതരാഷ്ട്രീയ സ്വാധീനമില്ലാതെ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ട് വിനോദ സഞ്ചാരത്തിന് ഉപയോഗിക്കാന്‍ കഴിയില്ലെന്നും കെപിഎ മജീദ് കൂട്ടിച്ചേര്‍ത്തു. ബോട്ടപകടത്തില്‍ ഉടമ നാസറിനെതിരെ കൊലക്കുറ്റം കൂടി ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാളെ ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. അപകടം ഉണ്ടാകുമെന്ന് ബോധ്യപ്പെട്ടിട്ടും ബോട്ട് സര്‍വീസ് നടത്തിയതിനാലാണ് കൊലക്കുറ്റം ചുമത്തിയുള്ള നടപടി. ഒളിവില്‍ കഴിയുന്ന ബോട്ട് സ്രാങ്ക് ദിനേശിനായി അന്വേഷണം ഊര്‍ജിതമാക്കി.
ഫെയ്‌സ്ബുക് പോസ്റ്റ്: