kerala

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ മാധവന്‍നായര്‍ നിര്യാതനായി

By Chandrika Web

February 25, 2023

മുതിർന്ന മാധ്യമപ്രവർത്തകനും ദി ഹിന്ദു മുൻ ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന ആർ മാധവൻ നായർ (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്‌ വെള്ളിയാഴ്‌ച രാത്രി കറുകുറ്റിയിലെ അപ്പോളോ അഡ്‌ലക്‌സ്‌ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക രോഗത്തിന്‌ ചികിത്സയിലായിരുന്നു. ദീർഘകാലം ഹിന്ദുവിന്റെ കോഴിക്കോട്‌ ബ്യൂറോ ചീഫ്‌ ആയിരുന്നു. ഒരു മാസം മുമ്പ്‌ എറണാകുളത്ത്‌ നെടുമ്പാശേരിയിലേക്ക്‌ താമസം മാറിയിരുന്നു. സംസ്‌കാരം ശനിയാഴ്‌ച. ഭാര്യ: സുചേത നായർ ( കാലടി സംസ്കൃത സർവകലാശാല മുൻ പ്രൊ വൈസ് ചാൻസലർ, കലിക്കറ്റ് സർവകലാശാല മാസ് കമ്യൂണിക്കേഷൻ വിഭാഗം മുൻ മേധാവി). മക്കൾ : അഞ്ജന കൃഷ്ണ, അഞ്ജലി കൃഷ്ണ.