പനാജി: ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷത്തില്‍ ക്യാപ്റ്റന്‍ റോയ് കൃഷ്ണ നേടിയ ഏക ഗോളിന് ഒഡിഷ എഫ്‌സിയെ കീഴടക്കി എടികെ മോഹന്‍ ബഗാന്‍. സമനിലയിലേക്ക് എന്ന് തോന്നിച്ച മത്സരത്തിലാണ് ബഗാന്‍ വിജയം കണ്ടെത്തിയത്. ഇതോടെ കളിച്ച മൂന്ന് മത്സരത്തിലും ജയിച്ച ബഗാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

https://twitter.com/1playsports/status/1334527459316948993?s=20

ആദ്യ പകുതിയിലെ വിരസമായി കളിക്ക് രണ്ടാം പകുതിയിലാണ് ജീവന്‍ വച്ചത്. രണ്ടാം പകുതിയുടെ അവസാനത്തില്‍ ഗോള്‍ നേടാനുള്ള ഇരുടീമുകളുടെയും ശ്രമം പ്രതിരോധ മതിലില്‍ തട്ടി തകര്‍ന്നു.

റോയ് കൃഷ്ണ നേതൃത്വം നല്‍കിയ ബഗാന്‍ മുന്നേറ്റ നിരയെ ഒഡിഷ ക്യാപ്റ്റന്‍ സ്റ്റീവന്‍ ടെയ്‌ലറുടെ നേതൃത്വത്തിലുള്ള ഒഡിഷ പ്രതിരോധം ഫലപ്രദമായാണ് തടഞ്ഞത്. എന്നാല്‍ 94-ാം മിനിറ്റില്‍ ബഗാന് കിട്ടിയ ഫ്രീകിക്ക് ജിങ്കന്റെ ഹെഡര്‍ പാസിലാണ് റോയ് കൃഷ്ണ വലയിലെത്തിച്ചത്.