india

ജെസിബി ഉപയോഗിച്ച് എടിഎം തകര്‍ത്ത് മോഷണം

By Chandrika Web

April 25, 2022

ജെസിബി ഉപയോഗിച്ച് എടിഎം കൗണ്ടര്‍ തകര്‍ത്ത് മഹാരാഷ്ട്രയില്‍ അസാധാരണ മോഷണം. മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ ഞായറാഴ്ചയാണ് സംഭവം. സാംഗ്ലിയിലെ മിറാജ് ഏരിയയിലെ ആക്‌സിസ് ബാങ്കിന്റെ എടിഎം മെഷീന്‍ അടക്കമാണ് മോഷണം പോയത്. 27 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പോലീസ് വ്യക്തമാക്കുന്നു.

സമീപത്തുള്ള പെട്രോള്‍ പമ്പില്‍ നിന്നും മോഷ്ടിച്ചു ജെസിബിയാണ് കള്ളന്മാര്‍ മോഷണത്തിന് ഉപയോഗിച്ചതെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് ജെസിബി ഉപയോഗിച്ച് എടിഎം മെഷീന്‍ മൊത്തമായി തകര്‍ക്കുകയായിരുന്നു. ശേഷമാണ് പണം കൈക്കലാക്കിയിരിക്കുന്നത്.

#JCB Crane used to steal #ATM Machine in #Sangli #Maharshtra pic.twitter.com/1cb5t5RC75

— Satya Tiwari (@SatyatTiwari) April 24, 2022

മോഷണത്തിന് സിസിടിവി ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിക്കുന്നു.